SignIn
Kerala Kaumudi Online
Thursday, 27 February 2020 5.02 AM IST

കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർമാർ പിടിയിൽ

sajeev-jpg
സജീവ്

കുറവിലങ്ങാട് : കൈക്കൂലി വാങ്ങുന്നതിനിടെ മീനച്ചിൽ താലൂക്ക് സർവേയറെയും ഹെഡ് സർവേയറെയും വിജിലൻസ് അറസ്റ്റ് ചെയ്തു. താലൂക്ക് സർവേയർ നെയ്യാറ്റിൻകര താഴനിന്ന ജോയി ഭവനിൽ ജോയിക്കുട്ടൻ (51), ഹെഡ് സർവേയർ കൊല്ലം പന്തവിളികം വണ്ടയിൽ പുത്തൽവീട്ടിൽ എസ്.സജീവ് (45) എന്നിവരാണ് പിടിയിലായത്. അരീക്കരയിലെ സ്ഥലമുടമ 2013 ൽ ആധാരം നടത്തിയ സ്ഥലത്തിൽ റീസർവേയിൽ വന്ന കുറവിനെ തുടർന്ന് അളക്കാൻ അപേക്ഷ നൽകിയിരുന്നു. ഏതാനും മാസം മുൻപ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും റിപ്പോർട്ട് നൽകുന്നതിന് മുമ്പ് അന്നത്തെ സർവേയർ സ്ഥലം മാറി പോയി. തുടർന്ന് വന്ന ജോയിക്കുട്ടനു മുന്നിൽ റിപ്പോർട്ടിനായി ചെന്നപ്പോൾ തനിക്ക് സ്ഥലം കാണണമെന്നും തനിക്കും കൂടെവരുന്നയാൾക്കും 2000 രൂപ വീതം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെത്തുടർന്നാണ് ഇരുവരും പിടിയിലായത്. വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാർ,ഡിവൈ.എസ്.പി എൻ.രാജൻ, സി.ഐമാരായ റിജോ പി.ജോസ്,രാജൻ കെ.അരമന, ബിനോജ് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.