മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന മേഖലകളിൽ വിജയം. പ്രതീക്ഷിച്ചതിലുപരി പുരോഗതി. സാമ്പത്തിക നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അവസരോചിതമായ സമീപനം. അനുകൂല സാഹചര്യങ്ങൾ. പാരമ്പര്യ പ്രവൃത്തികൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഒട്ടേറെ കാര്യങ്ങൾ പ്രവർത്തിക്കും. നിഷ്കർഷത പാലിക്കും. ജീവിതത്തിൽ ആശ്ചര്യമനുഭവപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പക്ഷഭേദമില്ലാത്ത പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും. അർഹിക്കുന്ന അംഗീകാരം ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉപരി പഠനത്തിന് അവസരം. പരിമിതികൾക്കനുസരിച്ച് ജീവിക്കും. മനസമാധാനമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. ബൃഹദ് പദ്ധതിക്ക് രൂപകൽപ്പന. നിർദ്ദേശങ്ങൾ സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തൊഴിൽ ക്രമീകരിക്കും. ആചാര്യമര്യാദകൾ പാലിക്കും. ആത്മാഭിമാനമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനുമോദനങ്ങൾ ഉണ്ടാകും. ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക പുരോഗതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിത നിലവാരം വർദ്ധിക്കും. പലവിധത്തിലുള്ള കർമ്മ മണ്ഡലങ്ങൾ. അനുഭവജ്ഞാനം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സംയുക്ത സംരംഭങ്ങൾ. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അർഹമായത് ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിട്ടുവീഴ്ചാ മനോഭാവം. വ്യാപാര മേഖലയിൽ ഉയർച്ച. ആശ്വാസം അനുഭവിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അഭൂതപൂർവായ വളർച്ച ഉണ്ടാകും. ശുഭപ്രതീക്ഷകൾ സഫലമാകും. ശാന്തിയും സമാധാനവും.