SignIn
Kerala Kaumudi Online
Tuesday, 25 February 2020 2.16 AM IST

ആന്ധ്രയ്ക്ക് എന്തിന് മൂന്ന് തലസ്ഥാനങ്ങൾ

andhra

മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ളു​ള്ള​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​സം​സ്ഥാ​ന​മാ​യി​ ​ആ​ന്ധ്ര​ ​ഉ​ട​ൻ​ ​മാ​റാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​ഭ​ര​ണ​സി​രാ​കേ​ന്ദ്രം​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത്.​ 700​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​കു​ർ​നൂ​ലി​ൽ​ ​കോ​ട​തി​ ​സ​മു​ച്ച​യ​ങ്ങ​ൾ.​ 400​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​നി​യ​മ​സ​ഭാ​ ​ത​ല​സ്ഥാ​നം​ ​അ​മ​രാ​വ​തി​യി​ൽ.

മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ൻ.​ ​ച​ന്ദ്ര​ബാ​ബു​നാ​യി​ഡു​വി​ന്റെ​ ​സ്വ​പ്ന​ത​ല​സ്ഥാ​ന​മാ​യി​രു​ന്നു​ ​അ​മ​രാ​വ​തി.​ ​മ​റ്റ് ​ര​ണ്ട് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​കൂ​ടി​ ​വ​രു​ന്ന​തോ​ടെ​ ​അ​മ​രാ​വ​തി​യി​ലേ​ക്കു​ള്ള​ ​ജ​ന​ങ്ങ​ളു​ടെ​ ​വ​ര​വ് ​കു​റ​യാം.​ ​ഇ​തി​ന​കം​ ​ത​ന്നെ​ ​നി​യ​മ​സ​ഭാ​ ​മ​ന്ദി​ര​വും​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​മ​റ്റും​ ​അ​മ​രാ​വ​തി​യി​ൽ​ ​നി​ർ​മ്മി​ച്ചു​ക​ഴി​ഞ്ഞു.
മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​വ​ന്ന​തി​ന്റെ​ ​പി​ന്നി​ൽ​ ​വൈ.​എ​സ്.​ആ​ർ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​രാ​ഷ്ട്രീ​യ​മു​ണ്ട്.​ ​'​'​ഒ​രു​ ​സ്ഥ​ല​ത്തി​ന് ​അ​മി​ത​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ത് ​മ​റ്റ് ​സ്ഥ​ല​ങ്ങ​ളു​ടെ​ ​വ​ള​ർ​ച്ച​യെ​ ​ബാ​ധി​ക്കും.​ ​മാ​ത്ര​മ​ല്ല​ ​മ​റ്റ് ​സ്ഥ​ല​ങ്ങ​ളു​ടെ​ ​വി​ക​സ​ന​ത്തി​ന് ​ഫ​ണ്ട് ​ഇ​ല്ലാ​തെ​ ​വ​രി​ക​യും​ ​ചെ​യ്യും​"​-​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ഗ​ൻ​മോ​ഹ​ൻ​ ​റെ​ഡ്ഡി​യു​ടെ​ ​വാ​ക്കു​ക​ൾ.

എ​ന്തു​കൊ​ണ്ട്
2​ ​സം​സ്ഥാ​നം​ ​വ​ന്നു?

ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ​ള​ർ​ച്ച​യും​ ​നി​ക്ഷേ​പ​വും​ ​വ​ന്ന​ത്.​ ​അ​ങ്ങ​നെ​ ​വ​ന്ന​പ്പോ​ൾ​ ​തീ​ര​പ്ര​ദേ​ശ​ത്തെ​ ​വ​ട​ക്ക​ൻ​ ​ആ​ന്ധ്ര​യും​ ​റാ​യ​ല​സീ​മ​യും​ ​വി​ക​സ​ന​ത്തി​ൽ​ ​പി​റ​കോ​ട്ട് ​പോ​യി.​ ​ഈ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഉ​ള്ള​വ​രും​ ​ഹൈ​ദ​രാ​ബാ​ദ് ​കേ​ന്ദ്ര​മാ​ക്കി​യാ​ണ് ​ഓ​ഫീ​സു​ക​ളും​ ​ഹോ​ട്ട​ലു​ക​ളും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​മ​റ്റും​ ​നി​ർ​മ്മി​ച്ച​ത്.​ ​തെ​ല​ങ്കാ​ന,​ ​ആ​ന്ധ്ര​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ട് ​സം​സ്ഥാ​ന​ങ്ങ​ൾ​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​ൻ​ 2010​ ​ഡി​സം​ബ​റി​ൽ​ ​ജ​സ്റ്റി​സ് ​ബി.​എ​ൻ.​ ​ശ്രീ​കൃ​ഷ്ണ​ ​ക​മ്മി​റ്റി​യെ​ ​നി​യോ​ഗി​ച്ചി​രു​ന്നു.​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​അ​മി​ത​ ​വ​ള​ർ​ച്ച​ ​മ​റ്റ് ​പ്ര​ദേ​ശ​ങ്ങ​ളെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​റ​കി​ലാ​ക്കു​ന്ന​തി​ന് ​ഇ​ട​യാ​ക്കി​യെ​ന്നും​ ​ഇ​താ​ണ് ​ര​ണ്ട് ​സം​സ്ഥാ​ന​ങ്ങ​ൾ​ ​എ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​രാ​ൻ​ ​ഇ​ട​യാ​ക്കി​യ​ ​കാ​ര​ണ​ങ്ങ​ളി​ൽ​ ​ഒ​ന്നെ​ന്നും​ ​ശ്രീ​കൃ​ഷ്ണ​ ​ക​മ്മി​റ്റി​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ആ​രു​ടെ​ ​നി​ർ​ദ്ദേ​ശം?

ജ​ഗ​ൻ​മോ​ഹ​ൻ​റെ​ഡ്ഡി​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ച​ ​ജി.​എ​ൻ.​ ​റാ​വു​ ​ക​മ്മി​റ്റി​യാ​ണ് ​മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​എ​ന്ന​ ​ആ​ശ​യം​ ​മു​ന്നോ​ട്ടു​വ​ച്ച​ത്.​ ​മു​തി​ർ​ന്ന​ ​മു​ൻ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​റാ​വു.​ ​മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ക​ർ​ണാ​ട​ക​ ​മാ​തൃ​ക​യി​ൽ​ 4​ ​പ്രാ​ദേ​ശി​ക​ ​ക​മ്മിഷ​ണ​റേ​റ്റു​ക​ൾ​ ​വേ​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.

ബോ​സ്റ്റ​ൺ​
ക​ൺ​സ​ൾ​ട്ട​ൻ​സ് ​ഗ്രൂ​പ്പ്

റാ​വു​ ​ക​മ്മി​റ്റി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​ഗോ​ള​ ​മാ​നേ​ജ​‌്‌​മെ​ന്റ് ​ക​ൺ​സ​ൾ​ട്ടിം​ഗ് ​സ്ഥാ​പ​ന​മാ​യ​ ​ബോ​സ്റ്റ​ൺ​ ​ക​ൺ​സ​ൾ​ട്ട​ൻ​സ് ​ഗ്രൂ​പ്പി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​പ്രാ​യം​ ​തേ​ടി.​ ​അ​വ​ർ​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ.

1.​ ​ഗ​വ​ർ​ണ​ർ,​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്നി​വ​രു​ടെ​ ​ആ​സ്ഥാ​നം​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​ആ​യി​രി​ക്ക​ണം.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​യ​മ​സ​ഭ​ ​കൂ​ടേ​ണ്ടി​വ​ന്നാ​ൽ​ ​അ​തി​ന് ​പ​റ്റു​ന്ന​ ​ചെ​റി​യ​ ​നി​യ​മ​സ​ഭാ​ ​മ​ന്ദി​ര​വും​ ​വേ​ണം.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഒ​രു​ ​ബെ​ഞ്ച് ​ഇ​വി​ടെ​ ​പ്ര​വ​ർ​ത്തി​ക്ക​ണം.
2.​ ​അ​മ​രാ​വ​തി​യി​ൽ​ ​പൂ​ർ​ണ​തോ​തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​നി​യ​മ​സ​ഭാ​ ​മ​ന്ദി​രം.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഒ​രു​ ​ബെ​ഞ്ചും.
3.​ ​കു​ർ​നൂ​ലി​ൽ​ ​ഹൈ​ക്കോ​ട​തി​ ​മ​ന്ദി​ര​വും​ ​ട്രൈബ്യൂ​ണ​ലു​ക​ളും.


ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​സ്വാ​ധീ​നം
ലോ​ക​ത്ത് ​മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ളു​ള്ള​ ​ഏ​ക​ ​രാ​ജ്യ​മാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക.​ ​ഇ​തി​ൽ​ ​നി​ന്നാ​ണ് ​മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​എ​ന്ന​ ​ആ​ശ​യം​ ​ഉ​രു​ത്തി​രി​ഞ്ഞ​തെ​ന്ന് ​ജ​ഗ​ൻ​മോ​ഹ​ൻ​ ​റെ​ഡ്ഡി​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സൗ​ത്ത് ​ആ​ഫ്രി​ക്ക​യു​ടെ​ ​
ത​ല​സ്ഥാ​ന​ങ്ങ​ൾ.
പ്രി​ട്ടോ​റി​യ​ ​(​എ​ക്സി​ക്യു​ട്ടീ​വ്)
കേ​പ് ​ടൗ​ൺ​ ​(​ലെ​ജി​സ്ളേ​റ്റീ​വ്)
ബ്ലോം​ഫൗ​ണ്ട​ൻ​ ​(​ജു​ഡി​ഷ്യ​ൽ)

വി​ക​സ​നം​ ​കൂ​ടും?
മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​വ​രു​ന്ന​ത് ​ജ​ന​ങ്ങ​ൾ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​നം​ ​പൊ​തു​വെ​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​ഇ​ട​യാ​ക്കും.​ ​സന്തു​ലി​ത​ ​വി​ക​സ​ന​ത്തി​ന്റെ​ ​പാ​ത​ ​ഒ​രു​ക്കാ​നും​ ​ഇ​ത് ​ഇ​ട​യാ​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​വ​മ്പ​ൻ​ ​വ​ള​ർ​ച്ച​ ​ആ​ല​പ്പു​ഴ​യെ​ ​ബാ​ധി​ച്ച​ത് ​ന​മു​ക്ക് ​മു​ന്നി​ൽ​ ​ഒരു​ ​പാ​ഠ​മാ​ണ്.

ഇന്ത്യയിൽ

ഇ​ന്ത്യ​യി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​യ്ക്ക് ​ര​ണ്ട് ​ത​ല​സ്ഥാ​ന​ങ്ങ​ളു​ണ്ട്.​ ​മും​ബ​യും​ ​നാ​ഗ്‌​പൂ​രും.​ ​നി​യ​മ​സ​ഭ​യു​ടെ​ ​ശീ​ത​കാ​ല​ ​സ​മ്മേ​ള​നം​ ​നാ​ഗ്‌​പ്പൂ​രി​ലാ​ണ്.​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​ന് ​സിം​ല​യും​ ​ധ​ർ​മ്മ​സ്ഥ​ല​യും​ ​ത​ല​സ്ഥാ​ന​ങ്ങ​ളാ​ണ്.​ ​ജ​മ്മു​കാ​ശ്മീ​രി​ന് ​ജ​മ്മു​വും​ ​ശ്രീ​ന​ഗ​റും​ ​ത​ല​സ്ഥാ​ന​ങ്ങ​ളാ​ണ്.

ലോ​ക​ത്ത് 12
നി​ര​വ​ധി​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് 2​ ​ത​ല​സ്ഥാ​ന​ങ്ങ​ളു​ണ്ട്.​ ​ശ്രീ​ല​ങ്ക​യി​ൽ​ ​സ​ഭാ​ ​മ​ന്ദി​രം​ ​ജ​യ​വ​ർ​ദ്ധ​ന​പു​ര​കോ​ട്ട​യി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ഭ​ര​ണ​കേ​ന്ദ്രം​ ​കൊ​ളം​ബോ​യി​ലും.​ ​മ​ലേ​ഷ്യ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ത​ല​സ്ഥാ​നം​ ​കോ​ലാ​ല​മ്പൂ​രാ​ണ്.​ ​ഭ​ര​ണ​കേ​ന്ദ്ര​വും​ ​കോ​ട​തി​ക​ളും​ ​പു​ത്ര​ജ​യ​യി​ലും.​ ​ചി​ലി​യി​ൽ​ ​സാ​ന്തി​യാ​ഗോ​യും​ ​വ​ൽ​പ​രാ​സോ​യും​ ​ത​ല​സ്ഥാ​ന​ങ്ങ​ളാ​ണ്.​ ​ബൊ​ളീ​വി​യ​യ്ക്ക് ​ലാ​ ​പാ​സും​ ​സു​ക്രെ​യും​ ​ത​ല​സ്ഥാ​ന​ങ്ങ​ൾ.​ ​ലോ​ക​ത്ത് ​മൊ​ത്തം​ 12​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് 2​ ​ത​ല​സ്ഥാ​ന​ങ്ങ​ളു​ണ്ട്.

ആശങ്കയുണ്ട്

ആ​ർ​ക്കി​ടെ​ക്‌​ട് ​ ജി. ശ​ങ്കർ


അ​മ​രാ​വ​തി​ ​ സ്വ​പ്‌​ന​ന​ഗ​രം​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 36,000​ ​കോ​ടി​ ​അ​ടി​സ്ഥാ​ന​ ​നി​ക്ഷേ​പം​ ​ക​ണ​ക്കാ​ക്കി​യാ​ണ് ​രൂ​പ​ക​ല്‌​പ​ന​ ​ചെ​യ്യ​പ്പെ​ട്ട​ത്.​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​വാ​സ്‌​തു​ശി​ല്‌​പ​ ​ചാ​തു​ര്യ​ത്തി​ന്റെ​ ​മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു​ രൂ​പ​ക​ല്പ​ന. ​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.​ ​ലോ​ക​ബാ​ങ്ക് ​ ​ധ​ന​സ​ഹാ​യം പി​ൻ​വ​ലി​ച്ച​താ​ണ് ​ കാ​രണം. അ​മ​രാ​വ​തി​യു​ടെ​ ​ഇ​ന്ന​ത്തെ​ ​നി​ല​ ​അ​റി​യാ​നാ​യി​ ​ഞാ​ൻ​ ​ഈ​യി​ടെ​ ​ഗു​ണ്ടൂ​രി​ൽ​ ​നി​ന്നും​ ​യാ​ത്ര​ ​ചെ​യ്‌​തി​രു​ന്നു.​ ​അ​തി​ശോ​ച​നീ​യ​മാ​യ​ ​നി​ല​യി​ൽ​ ​കോ​ൺ​ക്രീ​റ്റ് ​തൂ​ണു​ക​ളു​ടെ​ ​അ​സ്ഥി​പ​ഞ്ജ​ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​രാ​ഷ്‌​ട്രീ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പ​ദ്ധ​തി​ക്ക് ​പി​ന്തു​ണ​യും​ ​ന​ഷ്‌​ട​പ്പെ​ട്ടു.​ ​പു​തു​താ​യി​ ​അ​ധി​കാ​ര​മേ​റ്റ​ ​സ​ർ​ക്കാ​ർ​ ​പി​ന്തു​ണ​ ​പി​ൻ​വ​ലി​ച്ചു. ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​മൂ​ന്ന് ​ത​ല​സ്ഥാ​ന​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​നി​ർ​ദേ​ശമുണ്ടായത്.​ പ്ളാ​ന​ർ​ ​എ​ന്ന​ ​നി​ല​യി​ലും ന​ഗ​രാ​സൂ​ത്ര​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ലും​ പ​ദ്ധ​തി​യെ​ ​ആ​ശ​ങ്ക​യോ​ടെ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​
അ​മ​രാ​വ​തി​ സം​സ്ഥാ​ന​ ​ത​ല​സ്ഥാ​നമെ​ന്ന​ ​നിലയിൽ വി​ക​സ​ന​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ന​ഗ​ര​മാ​ണ്.​ ​മൂ​ന്ന് ​ത​ല​സ്ഥാ​നമെ​ന്ന​ ​ആ​ശ​യം തു​ഗ്ള​ക് ​പ​രി​ഷ്‌​കാ​രമാണ്.​ ​ മൂ​ന്ന് ​ന​ഗ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​,​ ​ഓ​ഫീ​സു​കളുടെ ​വി​ഭ​ജനം ​ഇ​വ​യൊ​ക്കെ​ ​വ​മ്പി​ച്ച​ ​സാ​മ്പ​ത്തി​ക​ ​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ​വ​ഴി​യൊ​രു​ക്കും.​ ​അ​​​ഴി​​​മ​​​തി​​​യു​​​ടെ​​​ ​​​കൂ​​​ത്ത​​​ര​​​ങ്ങാ​​​യ​​​ ​​​ ​​​സം​​​സ്ഥാ​​​ന​​​ത്ത് ​​​ ​ഇൗ​ ​​​ആ​​​ശ​​​യം​​​ ​മ​റ്റു​പ​ല​തി​നു​മാ​യി​രി​ക്കും​ ​ഉ​പ​കാ​ര​പ്പെ​ടു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THREE CAPITALS FOR ANDHRAPRADESH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.