SignIn
Kerala Kaumudi Online
Friday, 21 February 2020 8.14 AM IST

അക്കാര്യം സംഭവിച്ചാൽ വേദിയിൽ എത്തുക അടിവസ്ത്രം മാത്രമിട്ട്'; ഞെട്ടിക്കുന്ന വാഗ്ദാനവുമായി പോപ്പ് ഗായിക

grammy-

ആരാധകർക്ക് വ്യത്യസ്ത വാഗ്ദാനവുമായി പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോൺ മെന്റസും. താനും ഷോണും ഗ്രാമി അവാർഡിന് അർഹരായാൽ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില പറഞ്ഞത്. ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം റേഡിയോ ഡോട്ട് കോമിനോട് ഇക്കാര്യം പറഞ്ഞത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെർഫോമൻസ് കാറ്റഗറിയിലാണ് ഇരുവർക്കും നോമ്നേഷൻ ലഭിച്ചത്.

ഗ്രാമി അവാർഡ‌് ഞങ്ങൾക്ക് ലഭിച്ചാൽ ട്വന്റി വൺ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജിൽ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും'' 2017 ൽ വൺ പൈലറ്റ് ടീം ടെയ്ലർ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓർമ്മിപ്പിച്ച് കാമില പറഞ്ഞു. എന്നാൽ പിന്നീട് താൻ തമാശ പറഞ്ഞതാണെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ താന്‍ ഇപ്പോഴേ വർക്കൗട്ട് നടത്തേണ്ടി വരുമെന്നും കാമില പറഞ്ഞു.

2017ലാണ് കാമിലയുടെ ആദ്യ ആൽബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ,​ ബാഡ് തിംഗ്സ്, ഹവാന, നെവർ ബി ദ സേം തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആൽബങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAMILA CABELO, GRAMMY AWARD
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.