SignIn
Kerala Kaumudi Online
Tuesday, 31 March 2020 11.18 PM IST

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ പടരുന്ന കൊറോണ വൈറസല്ല,​ പരിശോധനാഫലം പുറത്ത്

corona-

റിയാദ് : സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയിൽ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കൽ പരിശോധനാഫലം. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സയന്റിഫിക് റീജണൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു. നഴ്സിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

സൗ​ദി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യിലെ ​ന​ഴ്സാ​യ​ ​ഏ​റ്റു​മാ​നൂ​ർ​ ​സ്വ​ദേ​ശി​യ്‌​ക്കാണ് ​കൊ​റോ​ണ​ ​വൈ​റ​സ് ​ബാ​ധ​യു​ള്ള​താ​യി​ ​കണ്ടെത്തിയയ്.​ ​ഇ​തേ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഫി​ലി​പ്പീ​ൻ​ ​സ്വ​ദേ​ശി​യാ​യ​ ​ന​ഴ്സി​നാ​ണ് ​ആ​ദ്യം​ ​വൈ​റ​സ് ​ബാ​ധ​യു​ണ്ടാ​യ​ത്.​ ​ഇ​വ​രെ​ ​ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ഏ​റ്റു​മാ​നൂ​ർ​ ​സ്വ​ദേ​ശി​യ്ക്ക് ​പ​ട​ർ​ന്ന​ത്.​ ​

സൗദി അറേബ്യയിലുള്ള മലയാളി നഴ്‌സുമാ‌ർ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവർക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. നഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, GULF, CORONA VIRUS, SAUDI ARABIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.