SignIn
Kerala Kaumudi Online
Thursday, 27 February 2020 1.44 PM IST

നയൻതാരയ്ക്ക് പേരിട്ട ഞാൻ ഇന്ന് സമ്പൂർണ പരാജയമായി വീട്ടിലിരിക്കുന്നു, വെളിപ്പെടുത്തലുമായി സംവിധായകൻ ജോൺ ഡിറ്റോ

nayanthara

മലയാള സിനിമയിൽ നിന്നും തുടങ്ങി തെന്നിന്ത്യയിലാകമാനം നിറഞ്ഞ് നിൽക്കുന്ന താരമായി മാറാൻ നയൻതാരയ്ക്ക് കഴിഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് നാട്ടുരാജാവ്,​ വിസ്മയത്തുമ്പത്ത്,​ രാപ്പകൽ തുടങ്ങിയ സിനിമകൾ നയൻതാരയ്ക്ക് മികച്ച നേട്ടമയി മാറി. ഇന്നിപ്പോൾ താരം തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ്. എന്നാൽ ഡയാന മറിയം കുര്യൻ എന്ന നയൻതാരയ്ക്ക് ആ പേര് വന്നതിന്റെ പിന്നിലെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ജോൺ ഡിറ്റോ.

ഡയാനക്ക് നയൻതാര എന്ന പേര് നിർദേശിച്ചത് താനാണെന്നാണ് ജോൺ ഡിറ്റോ പറഞ്ഞു. തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്നാണ് ജോൺ ഡിറ്റോ പറയുന്നത്. ''2003ൽ തൃശൂരിൽ ഷൂട്ടിംഗ് നടന്ന മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുന്ന ഡയാന എന്ന പെൺകുട്ടിക്ക് ഒരു പേര് നിർദേശിക്കാൻ പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറാണ് ആവശ്യപ്പെട്ടത്. ഒരു ബംഗാളിപേരാണ് ചിന്തയിൽ വന്നത് 'നയൻതാര". എല്ലാവ‌ർക്കും ആ പേര് ഇഷ്ടമായി. പിന്നീട് തന്റെ സിനിമയിലെ നായികയുടെ പേര് നയൻതാര എന്നാണന്ന് സത്യൻ അന്തിക്കാട് അനൗൺസ് ചെയ്തു എന്നാണ് ജോൺ ഡിറ്റോ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
"ഡിറ്റോ ഒരു പേര് ആലോചിക്ക് "സർ നിർദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയൻതാര....
ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി...
സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ ...
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..
"പുതിയ നിയമം" എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.
എങ്കിൽ ഈക്കഥ പറയാമായിരുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DAYANA, NAYANTHARA, MALAYALAM ACTRESS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.