SignIn
Kerala Kaumudi Online
Friday, 03 April 2020 3.48 AM IST

ഇടപെടൽ ആദ്യഘട്ടം തൊട്ടേ ഉറപ്പാക്കണം

editorial-

കേ​ര​ള​ത്തി​ന്റെ​ ​ത​ല​വ​ര​ ​മാ​റ്റാ​നു​ത​കു​ന്ന​ ​വ​ലി​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ഒ​ന്നെ​ന്ന​ ​ഖ്യാ​തിയോടെയാ​ണ് ​വി​ഴി​ഞ്ഞം​ ​അ​ന്താ​രാ​ഷ്ട്ര​ ​തു​റ​മു​ഖ​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന് ​ഒ​ട്ടേ​റെ​ ​ക​ട​മ്പ​ക​ൾ​ ​ക​ട​ക്കേ​ണ്ടി​വ​ന്നു.​ ​ഒ​ന്നി​നു​ ​പു​റ​മെ​ ​ഒ​ന്നാ​യി​ ​നൂ​റു​നൂ​റു​ ​വി​വാ​ദ​ങ്ങ​ൾ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വ​ന്നു​കൊ​ണ്ടി​രു​ന്നു.​ ​രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും​ ​പു​റ​ത്തു​നി​ന്നും​ ​പ​ല​ ​നി​ഗൂ​ഢ​ശ​ക്തി​ക​ളും​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​വ​രാ​തി​രി​ക്കാ​ൻ​ ​ആ​വു​ന്ന​ ​പ​ണി​യൊ​ക്കെ​ ​ചെ​യ്തു.​ ​ഒ​ടു​വി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ഗ്ര​ഹ​ത്തി​നൊ​പ്പം​ ​സ​ർ​ക്കാ​ർ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​ ​ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​പ​ദ്ധ​തി​ ​ക​ട​ലാ​സ് ​വി​ട്ട് ​തീ​ര​ത്ത​ടു​ത്ത​ത്.​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണ​ത്തി​നാ​യു​ള്ള​ ​ആ​ദ്യ​ ​ശി​ല​ ​ഇ​ട്ടു​കൊ​ണ്ട് ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത് ​ആ​യി​രം​ ​ദി​വ​സ​മെ​ത്തു​മ്പോ​ൾ​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്ത് ​ച​ര​ക്കു​ ​ക​പ്പ​ൽ​ ​എ​ത്തു​മെ​ന്നാ​ണ്.​ ​ആ​ ​ആ​യി​രം​ ​ദി​വ​സം​ ​എ​ന്നേ​ ​ക​ഴി​ഞ്ഞു​പോ​യി.​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണം​ ​ഇ​പ്പോ​ഴും​ ​ഇ​ഴ​ഞ്ഞി​ഴ​ഞ്ഞു​ ​നീ​ങ്ങു​ക​യാ​ണ്.​ ​

ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഇ​ക്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​യ​മ​സ​ഭാ​സ​മി​തി​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​നാ​യി​ ​വി​ഴി​ഞ്ഞ​ത്തെ​ത്തി​യ​ത്.​ ​തീ​രെ​ ​മ​ന്ദ​ഗ​തി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​നി​ർ​മ്മാ​ണം​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​സം​ഘ​ത്തെ​ ​അ​സ​ന്തു​ഷ്ട​രാ​ക്കി​യെ​ന്നാ​ണു​ ​റി​പ്പോ​ർ​ട്ട്.​ ​തു​റ​മു​ഖ​ത്തി​ന് ​ ​അ​തി​പ്ര​ധാ​ന​മാ​യ​ ​പു​ലി​മു​ട്ടു​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ കാ​ര്യ​ത്തിൽ പു​രോ​ഗ​തി​ ​കൈ​വ​ന്നി​ട്ടി​ല്ല.​ ​മൂ​ന്നു​ ​കി​ലോ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​പു​ലി​മു​ട്ടി​ന്റെ​ ​കാ​ൽ​ഭാ​ഗം​ ​മാ​ത്ര​മാ​ണ് ​ഇ​തി​ന​കം​ ​പൂ​ർ​ത്തി​യാ​യ​ത്.​ ​പു​ലി​മു​ട്ടി​നാ​വ​ശ്യ​മാ​യ​ ​ക​രി​ങ്ക​ല്ല് ​കി​ട്ടാ​നു​ള്ള​ ​വൈ​ഷ​മ്യം​ ​കാ​ര​ണ​മാ​ണ് ​ഉ​ദ്ദേ​ശി​ച്ച​ ​രീ​തി​യി​ൽ​ ​നി​ർ​മ്മാ​ണം​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ലെ​ ​പ്ര​ധാ​ന​ ​ത​ട​സ​മെ​ന്നാ​ണ് ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ക​രാ​ർ​ ​ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ ​അ​ദാ​നി​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​രു​ടെ​ ​പ​രാ​തി.​ ​പ​തി​നാ​ലു​ ​ക്വാ​റി​ക​ളി​ൽ​ ​നി​ന്ന് ​ക​ല്ലെ​ടു​ക്കാ​ൻ​ ​ക​മ്പ​നി​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ഒ​രി​ട​ത്തേ​ക്കു​ ​മാ​ത്ര​മാ​ണ് ​ലൈ​സ​ൻ​സ് ​ല​ഭി​ച്ച​ത​ത്രെ.​ ​ചെ​ക്ക് ​പോ​സ്റ്റു​ക​ളി​ലെ​ ​ത​ട​സ​ങ്ങ​ൾ​ ​കാ​ര​ണം​ ​ത​മി​ഴ​‌്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​ക​ല്ലു​ ​കൊ​ണ്ടു​വ​രാ​നും​ ​ക​ഴി​യു​ന്നി​ല്ല.​ ​ക​മ്പ​നി​ ​നി​ര​ത്തു​ന്ന​ ​പ​രാ​തി​യി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്നു​ ​പ​റ​യാ​നാ​വി​ല്ല.​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ൾ​ ​യ​ഥാ​സ​മ​യം​ ​ല​ഭി​ക്കേ​ണ്ട​ത് ​പ​ദ്ധ​തി​ ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ​ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണ്.​ ​നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ​ ​സ​ർ​ക്കാ​ർ​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഇ​തി​ന​കം​ ​നി​റ​വേ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​നി​യ​മ​സ​ഭാ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​ ​വി​ല​യി​രു​ത്ത​ൽ.​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യു​ടെ​ ​വീ​ഴ്ച​ക​ളാ​ണ് ​പ​ദ്ധ​തി​ ​വൈ​കാ​ൻ​ ​കാ​ര​ണ​മെ​ന്നും​ ​അ​വ​ർ​ ​ക​രു​തു​ന്നു.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​ക്കി​ ​ആ​റു​മാ​സ​ത്തി​ന​കം​ ​പ​ദ്ധ​തി​ ​ഒ​ന്നാം​ ​ഘ​ട്ടം​ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ​ ​അ​ദാ​നി​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ ​ശേ​ഷ​മാ​ണ് ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ ​മ​ട​ങ്ങി​യ​ത്.


സ​ഭാ​സ​മി​തി​യു​ടെ​ ​താ​ത്‌​പ​ര്യം​ ​അ​ഭി​ന​ന്ദ​നീ​യ​മെ​ന്നു​ ​പ​റ​യാ​മെ​ങ്കി​ലും​ ​ഇ​ത്ത​രം​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ആ​ദ്യം​ ​മു​ത​ലേ​ ​ഉ​ണ്ടാ​കാ​തെ​ ​പോ​യ​തെ​ന്തു​കൊ​ണ്ടെ​ന്ന​ ​ചോ​ദ്യം​ ​പ്ര​സ​ക്ത​മാ​ണ്.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​പ​ദ്ധ​തി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​തു​ ​കാ​ര്യ​ത്തി​ലും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​നി​ര​ന്ത​ര​ ​നി​രീ​ക്ഷ​ണ​വും​ ​സാ​ന്നി​ദ്ധ്യ​വും​ ​ഉ​ണ്ടെ​ങ്കി​ലേ​ ​നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​ ​സ​മ​യ​ത്ത് ​അ​വ​ ​പൂ​ർ​ത്തി​യാ​വു​ക​യു​ള്ളൂ.​ ​ഏ​തി​നും​ ​ഇ​ട​ങ്കോ​ലി​ട്ട് ​പ​ണി​ ​വൈ​കി​പ്പി​ക്കു​ക​ ​എ​ന്ന​ത് ​ശീ​ല​മാ​ക്കി​യ​വ​രെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​വി​ചാ​രി​ച്ചാ​ലേ​ ​ക​ഴി​യൂ.​ ​വി​ഴി​ഞ്ഞം​ ​പോ​ലു​ള്ള​ ​ബൃ​ഹ​ത് ​പ​ദ്ധ​തി​ ​നി​ശ്ച​യി​ച്ച​തി​ലും​ ​ഒ​രു​ ​ദി​വ​സം​ ​മു​ൻ​പേ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്താ​ലു​ണ്ടാ​കാ​വു​ന്ന​ ​ഗു​ണം​ ​സ​ർ​വ​രും​ ​മ​ന​സി​ലാ​ക്ക​ണം.​ ​പ​ദ്ധ​തി​ ​ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​കാ​ര്യ​കാ​ര​ണ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ച്ച് ​സ​ത്വ​ര​മാ​യി​ ​പ​രി​ഹാ​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം.​ ​കു​റ്റ​പ്പെ​ടു​ത്ത​ല​ല്ല,​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പ് ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ത​ങ്ങ​ൾ​ക്ക് ​എ​ന്തു​ ​സ​ഹാ​യം​ ​ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ​ആ​ലോ​ചി​ക്കേ​ണ്ട​ത്.​ ​പാ​റ​ക്ഷാ​മം​ ​കാ​ര​ണ​മാ​ണ് ​പു​ലി​മു​ട്ട് ​നി​ർ​മ്മാ​ണം​ ​വൈ​കു​ന്ന​തെ​ങ്കി​ൽ​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​വി​ചാ​രി​ച്ചാ​ൽ​ ​സാ​ധി​ക്കി​ല്ലേ​?​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​ഏ​കോ​പ​നം​ ​ഉ​റ​പ്പാ​ക്കി​ ​ആ​വ​ശ്യ​മാ​യ​ ​ലൈ​സ​ൻ​സ് ​ല​ഭ്യ​മാ​ക്കാ​നും​ ​പാ​റ​ ​വി​ഴി​ഞ്ഞ​ത്തെ​ത്തി​ക്കാ​നും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ ​മു​ൻ​കൈ​യെ​ടു​ക്കാ​വു​ന്ന​താ​ണ്.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കാ​നാ​കും.​ ​ഏ​തു​ ​വ​ലി​യ​ ​പ​ദ്ധ​തി​യു​മാ​യും​ ​ബ​ന്ധ​പ്പെ​ട്ട് ​പ്രാ​ദേ​ശി​ക​മാ​യും​ ​അ​ല്ലാ​തെ​യും​ ​ത​ട​സ​ങ്ങ​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും.​ ​അ​വ​യ്ക്ക് ​ഉ​ട​ന​ടി​ ​പ​രി​ഹാ​രം​ ​കാ​ണു​ന്ന​തി​ലാ​ണ് ​മി​ടു​ക്ക് ​കാ​ണി​ക്കേ​ണ്ട​ത്.


തി​രു​വ​ന​ന്ത​പു​രം​ ​-​ ​കാ​സ​ർ​കോ​ട് ​സെ​മി​ ​ഹൈ​സ്പീ​ഡ് ​റെ​യി​ൽ​പ്പാ​ത​യ്ക്കാ​യി​ ​സം​സ്ഥാ​നം​ ​ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.​ 66000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഈ​ ​വ​ൻ​ ​പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ​ ​സ്ഥ​ല​മെ​ടു​പ്പ് ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞു.​ ​തു​ട​ങ്ങി​യാ​ൽ​ ​നാ​ലു​വ​ർ​ഷം​ ​കൊ​ണ്ട് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​തു​ ​സാ​ദ്ധ്യ​മാ​ക​ണ​മെ​ങ്കി​ൽ​ ​പാ​ത​ ​ക​ട​ന്നു​പോ​കു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ​ ​പി​ന്തു​ണ​ ​ആ​ദ്യം​ ​ഉ​റ​പ്പാ​ക്ക​ണം.​ ​ഇ​വി​ടെ​യും​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ളു​ടെ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​സ​ഹ​ക​ര​ണ​മാ​ണ് ​പ്ര​ധാ​നം.​ ​ദേ​ശീ​യ​ ​പാ​ത​ ​വി​ക​സ​നം​ ​പോ​ലെ​ ​നി​ന്നി​ട​ത്തു​ത​ന്നെ​ ​നി​ൽ​ക്കു​ന്ന​ ​ഗ​തി​കേ​ടി​ലാ​വ​രു​ത് ​നി​ർ​ദ്ദി​ഷ്ട​ ​അ​തി​വേ​ഗ​ ​റെ​യി​ൽ​ ​പ​ദ്ധ​തി.​ ​ജ​ന​ങ്ങ​ളി​ൽ​ ​ചി​ന്താ​ക്കു​ഴ​പ്പം​ ​സൃ​ഷ്ടി​ച്ചാ​ണ് ​ഗ്യാ​സ് ​ലൈ​ൻ​ ​പ​ദ്ധ​തി​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ത​ട​ഞ്ഞു​വ​ച്ച​ത്.​ ​ശ​ബ​രി​ ​റെ​യി​ൽ​ ​പാ​ത​യും​ ​ഗു​രു​വാ​യൂ​ർ​ ​-​ ​തി​രു​നാ​വാ​യ​ ​പാ​ത​യു​മെ​ല്ലാം​ ​ന​ഷ്ട​മാ​യ​തി​നു​ ​പി​ന്നി​ലും​ ​നി​ക്ഷി​പ്ത​ ​താ​ത്‌​പ​ര്യ​ക്കാ​രു​ടെ​ ​ഇ​ട​പെ​ട​ലാ​യി​രു​ന്നു.​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നും​ ​ഉ​ത​കു​ന്ന​ ​വ​ലി​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ഭേ​ദ​മി​ല്ലാ​തെ​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ൾ​ ​സ​ജീ​വ​ ​താ​ത്‌​പ​ര്യം​ ​കാ​ണി​ച്ചാ​ൽ​ ​അ​നു​കൂ​ല​ ​ഫ​ലം​ ​ഉ​ണ്ടാ​കു​മെ​ന്നു​ ​തീ​ർ​ച്ച​യാ​ണ്.​ ​ഈ​ ​പ്ര​ശ്ന​ത്തി​ൽ​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​കാ​ണി​ക്കു​ന്ന​ ​മാ​തൃ​ക​ ​ന​മു​ക്കും​ ​സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.