SignIn
Kerala Kaumudi Online
Saturday, 29 February 2020 12.50 PM IST

"ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ നിയോഗിക്കണം",​ വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തറ ദേവസ്വം അസി.കമ്മിഷണർ

police

കൊച്ചി: ഉത്സവ നടത്തിപ്പിന് ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ. ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനുമാണ് കമ്മിഷണർ ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് തൃപ്പൂണിത്തറ ദേവസ്വം അസി.കമ്മിഷണറാണ് കൊച്ചി സിറ്റി‌ പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയത്. വെെറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തെെപ്പൂയം ഉത്സവത്തിനായാണ് ഇത്തരത്തിൽ ഡ്യൂട്ടിക്കായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ടത്.

വെെറ്റില ക്ഷേത്രത്തിലെ തെെപ്പൂയം ഉത്സവുമായി ബന്ധപ്പെട്ട് പൊലീസുകാരെ നിയോഗിക്കേണ്ടതു സംബന്ധിച്ച് എന്നാണ് കത്തിൽ വിഷയമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. "വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,"-എന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOCHI, DEWASWOM BOARD, KERALA POLICE, HINDHU, DUTY, TEMPLE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.