SignIn
Kerala Kaumudi Online
Saturday, 29 February 2020 11.43 AM IST

തുർക്കിയിൽ ഭൂചലനം: 22 മരണം 1000ത്തിലധികം പേർക്ക് പരിക്കേറ്റു

turkey

ഇസ്താംബുൾ: കിഴക്കൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെട്ടു. 1000ത്തിലധികം പേർക്ക് പരിക്കേറ്റു.

തലസ്ഥാന ന​ഗരമായ അങ്കാരയിൽനിന്ന് 550 കിലോമീറ്റർ‌ അകലെ എലസി​ഗ് പ്രവിശ്യയിലാണ് റിക്ടർ സ്‌കൈലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

കെട്ടിടങ്ങൾ തകർന്ന് വീണുണ്ടായ അപകടത്തിലാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടമായത്.

എലസി​ഗിൽ 13 പേരും മലട്യയിൽ അഞ്ചു പേരും കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളിൽ കുടങ്ങിക്കിടക്കുന്ന 39 പേർക്കായി തെരച്ചിൽ ശക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു.

മൂന്നു ദിവസം മുമ്പ് സൗദി അറേബ്യയിലെ കിഴക്കൻ മേഖലയിലും ഇറാനിലും അനുഭവപ്പെട്ട ഭൂചലനത്തിൽ നാശനഷ്ടങ്ങളുണ്ടായില്ല.

തുർക്കിയിൽ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 1999ൽ 17,000 പേരും 2011ൽ 523 പേരും ഭൂചലനത്തിൽ മരിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TURKEY EARTHQUAKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.