SignIn
Kerala Kaumudi Online
Thursday, 04 June 2020 8.34 AM IST

കണ്ണൂർ എയർപോർട്ടിൽ 56 ലക്ഷത്തിന്റെ സ്വ‌ർണവേട്ട

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 56.35 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേർ പിടിയിൽ. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നെത്തിയ ഗോഎയർ വിമാന യാത്രക്കാരും കാസർകോട് സ്വദേശികളുമായ ദാവൂദ്, ഷാഹൂൽ ഹമീദ് എന്നിവരിൽ നിന്നാണ് ഒരുകിലോ 400 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.

അബുദാബിയിൽ നിന്നെത്തിയ ഷാഹൂൽ ഹമീദിൽ നിന്ന് 700 ഗ്രാമും ദുബായിൽ നിന്നെത്തിയ ദാവൂദിൽ നിന്ന് 700 ഗ്രാമും തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. സ്‌പ്രേ കുപ്പിക്കകത്തും ബ്ലഡ് പ്രഷർ മോണിറ്ററിംഗ് വാച്ചിലുമായാണ് സ്വർണം കടത്തിയത്.

കസ്റ്റംസ് അസി.കമ്മിഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD SMUGGLING CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.