Kerala Kaumudi Online
Saturday, 25 May 2019 3.46 PM IST

പറശ്ശിനി കൂട്ടമാനഭംഗം: പത്ത് പ്രതികൾ കൂടി അറസ്‌റ്റിൽ

rape

തളിപ്പറമ്പ്:പറശ്ശിനിക്കടവിലെ ലോഡ്ജിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ പത്തു പ്രതികൾ കൂടി ഇന്നലെ അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം15 ആയി. പീഡനവുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി പതിനഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി ഉഷസ് ഹൗസിൽ വൈശാഖ് (25), മാട്ടൂൽ നോർത്തിലെ തോട്ടത്തിൽ വീട്ടിൽ ജിതിൻ (30), ആന്തൂർ തളിയിലെ കണ്ടൻചിറക്കൽ ശ്യാം മോഹൻ (25), ഇയാളുടെ ബന്ധു കെ.സജിൻ (25), കുഴിച്ചാലിലെ മൃദുൽ (24), തളിയിലെ ഉറുമി ഹൗസിൽ നിഖിൽ (21), അക്ഷയ് തളിയിൽ, എടക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഴപ്പിലങ്ങാട് സ്വദേശി ശരത്ത് പൈതൽ മലയിലെ ലോഡ്‌ജിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പഴയങ്ങാടി കോഴിബസാർ മൊട്ടാമ്പ്രം ദാരുൽ റഹ്മാനിയയിലെ അബ്ദുൾസമദ് (21)​ എന്നിവരാണ് ഇന്നലെ അറസ്റ്റിലായ മറ്റുള്ളവർ. രണ്ടുപ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു,​

അഞ്ജന എന്ന പേരിൽ ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മൃദുൽ, പെൺകുട്ടിയുടെ പിതാവ് എന്നിവരെ വളപട്ടണം പൊലീസിന് കൈമാറി. കഴിഞ്ഞദിവസം അറസ്റ്റിലായ ലോഡ്‌ജ് മാനേജർ മയ്യിൽ കയരളം സ്വദേശി പവിത്രൻ, സന്ദീപ്, ഷംസുദ്ദീൻ, ഷബീർ, അയൂബ് എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

കുടിയാന്മല സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായ സന്ദീപ്, ജിത്തു എന്നിവരുടെ വീടുകളിൽ പൊലീസ് തെളിവെടുത്തു.
കഴിഞ്ഞ ദിവസം പിടിയിലായ ഷബീർ പുതിയ ടൊയോട്ട ലിവ കാറിലാണ് പെൺകുട്ടിയെ കൊണ്ടുപോയത്. ഈ കാർ സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന പ്രതി സന്ദീപ് പെൺകുട്ടിയെ കൊണ്ടുപോയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
2017 സെപ്റ്റംബർ മുതൽ നാലു മാസങ്ങൾക്കിടയിലാണ് പെൺകുട്ടിയെ കോൾമൊട്ടയിലെ ക്വാട്ടേഴ്‌സിൽ വച്ച് സജിനും ശ്യാം മോഹനും പീഡിപ്പിച്ചത്. മൃദുലും നിഖിലും പെൺകുട്ടിയുടെ പിതാവും പാപ്പിനിശേരിയിലെ വാടക വീട്ടിൽ വച്ചും ജിത്തു മാട്ടൂലിൽ വച്ചുമാണ് പീഡിപ്പിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PARASSINIKADAVU RAPE CASE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY