Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

കേരളത്തനിമ വിളിച്ചോതും വഞ്ചി​പ്പാട്ടും വള്ളംകളി​യും

padasekharam

തി​രു​വോ​ണ​ത്തോ​ണി

തി​രു​വാ​റ​ന്മു​ള​യ​പ്പ​ന് ​ഓ​ണ​ക്കാ​ഴ്ച​യു​മാ​യെ​ത്തു​ന്ന​ ​തോ​ണി​യാ​ണ് ​തി​രു​വോ​ണ​ത്തോ​ണി.​ആ​റ​ന്മു​ള​ക്ഷേ​ത്ര​വു​മാ​യി​ ​ഇതിന് ബ​ന്ധ​മു​ണ്ട്.​ ​കാ​ട്ടൂർ​ ​മ​ങ്ങാ​ട്ട് ​ഭ​ട്ട​തി​രി​ ​സ​ന്താ​ന​ങ്ങ​ളി​ല്ലാ​തെ​ ​വ​ള​രെ​യ​ധി​കം​ ​ദുഃ​ഖി​ച്ചു.​ ​നി​ത്യ​വും​ ​അ​ദ്ദേ​ഹം​ ​ആ​റ​ന്മു​ള​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​ദർ​ശ​നം​ ​ന​ട​ത്തും.​അ​ങ്ങ​നെ​ ​ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താൽ​ ​ഭ​ട്ട​തി​രി​ക്ക് ​ഒ​രു​ ​പു​ത്രൻ​ ​പി​റ​ന്നു.​ ​സ​ന്തു​ഷ്ട​നാ​യ​ ​ഭ​ട്ട​തി​രി​ ​ആ​റ​ന്മു​ള​യ​പ്പ​ന് ​എ​ല്ലാ​ ​തി​രു​വോ​ണ​ ​നാ​ളി​ലും​ ​ഓ​ണ​വി​ഭ​വ​ങ്ങൾ​ ​കാ​ഴ്ച​വ​യ്ക്കും.​ ​വ​ള്ള​ത്തി​ലാ​ണ് ​ഇ​വ​ ​കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്.​ ​ഒ​രി​ക്കൽ​ ​ത​സ്ക്ക​ര​ന്മാർ​ ​തോ​ണി​ ​ആ​ക്ര​മി​ച്ചു.​ ​വി​വ​ര​മ​റി​ഞ്ഞ് ​വി​വി​ധ​ക​ര​ക്കാർ​ ​പ​ള്ളി​യോ​ട​ങ്ങ​ളി​ലെ​ത്തി.​ ​അ​തി​നു​ശേ​ഷം​ ​എ​ല്ലാ​വർ​ഷ​വും​ ​തി​രു​വോ​ണ​ത്തോ​ണി​ക്ക് ​പ​ള്ളി​യോ​ട​ങ്ങൾ​ ​അ​ക​മ്പ​ടി​ ​സേ​വി​ക്കു​ന്നു.​ ​അ​തി​ന്റെ​ ​പി​ന്തു​ടർ​ച്ച​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ആ​റ​ന്മു​ള​ ​ജ​ലോ​ത്സ​വ​മെ​ന്ന് ​വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.​ ​കാ​ട്ടൂ​രിൽ​ ​നി​ന്ന് ​ഭ​ട്ട​തി​രി​പി​ന്നീ​ട് ​കു​മാ​ര​ന​ല്ലൂ​രി​ലേ​ക്ക് ​കു​ടും​ബ​സ​മേ​തം​ ​താ​മ​സം​ ​മാ​റി.​ ​ഇ​പ്പോൾ​ ​കു​മാ​ര​ന​ല്ലൂ​രിൽ​ ​നി​ന്നാ​ണ് ​തി​രു​വോ​ണ​ത്തോ​ണി​ ​ആ​റ​ന്മു​ള​യി​ലേ​ക്ക് ​വ​രു​ന്ന​ത്.

വ​ള്ളം​ക​ളി​കൾ

ആ​റു​ക​ളും​ ​ന​ദി​ക​ളും​ ​കാ​യ​ലു​ക​ളും​ ​കൊ​ണ്ട് ​ജ​ല​സ​മ്പ​ന്ന​മാ​ണ് ​കേ​ര​ളം.​ ​പ്ര​ശ​സ്ത​മാ​യ​ ​ഒ​ട്ടേ​റെ​ ​വ​ള്ളം​ക​ളി​ ​മ​ത്സ​ര​ങ്ങൾ​ ​ന​ട​ക്കു​ന്ന​തും​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലാ​ണ്.​ ​വ​ള്ളം​ക​ളി​ക​ളി​ല​ധി​ക​വും​ ​ഓ​ണ​ക്കാ​ല​ത്തോ​ ​അ​തി​നു​ ​തൊ​ട്ടു​മു​മ്പോ​ ​ആ​ണ്.​ ​
പ​ര​മ്പ​രാ​ഗ​ത​ ​വ​ള്ള​ങ്ങ​ളും​ ​പ​രി​ഷ്ക​രി​ച്ച​ ​വ​ള്ള​ങ്ങ​ളും​ ​ഇ​ക്കാ​ല​ത്ത് ​മ​ത്സ​ര​ത്തിൽ​ ​പ​ങ്കെ​ടു​ക്കു​ന്നു.​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​മെ​ന്ന​തി​ന​പ്പു​റം​ ​പ്ര​ധാ​ന​വി​നോ​ദ​സ​ഞ്ചാ​ര​ ​ആ​കർ​ഷ​ണ​വു​മാ​യി​ ​വ​ള്ളം​ക​ളി​മാ​റി​യി​രി​ക്കു​ന്നു.​ ​ചു​ണ്ടൻ​ ​വ​ള്ള​ങ്ങൾ​ക്ക് ​പു​റ​മേ​ ​ചു​രു​ളൻ,​ ​ഇ​രു​ട്ടു​കു​ത്തി,​ ​ഓ​ടി,​ ​വെ​പ്പ്,​ ​വ​ട​ക്കൻ​ ​ഓ​ടി,​ ​കൊ​ച്ചു​വ​ള്ളം​ ​എ​ന്നി​വ​യും​ ​മ​ത്സ​ര​ങ്ങ​ളിൽ​ ​പ​ങ്കെ​ടു​ക്കു​ന്നു.

ത​ണ്ടു​വ​ള്ളം

വ​ള്ള​ത്തി​ന്റെ​ ​ഇ​രു​ഭാ​ഗ​ത്തും​ ​വ​ട്ട​പ്പ​ങ്കാ​യം​ ​ഉ​റ​പ്പി​ച്ച​വ​യാ​ണ് ​തണ്ടു​വ​ള്ള​ങ്ങൾ.​ ​മുൻ​കാ​ല​ത്ത് ​രാ​ജാ​ക്ക​ന്മാ​രു​ടെ​യാ​ത്ര​ ​ഇ​വ​യി​ലാ​യി​രു​ന്നു.​ ​ആ​ഞ്ഞു​വ​ലി​ച്ച് ​ശ​ബ്ദം​ ​മു​ഴ​ക്കി​യാ​ണ് ​ഇ​വ​ ​മു​ന്നേ​റു​ന്ന​ത്.

പ്ര​ധാ​ന​ ​വ​ള്ളം​ക​ളി​കൾ

മാ​ന്നാർ,​ ​ക​രു​വാ​റ്റ,​ ​ചി​റ​യിൻ​കീ​ഴ്,​ ​ശ്രീ​വ​രാ​ഹം,​ ​ക​വ​ണാ​റ്റിൻ​ക​ര,​വെ​ള്ളാ​യ​ണി​കാ​യൽ,​ ​കു​മ​ര​കം,​ ​പ​ല്ല​ന,​ ​കു​മാ​ര​ന​ല്ലൂർ,​ ​പു​ളി​ങ്കു​ന്ന്,​ ​താ​ഴ​ത്ത​ങ്ങാ​ടി,​ ​തി​രു​വൻ​വ​ണ്ടൂർ,​ ​നീ​രേ​റ്റ് ​പു​റം,​ ​ക​ണ്ട​ശ്ശാം​ക​ട​വ്,​ ​കു​ന്നേ​റ്റി​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​വ​ള്ളം​ക​ളി​ ​മ​ത്സ​ര​ങ്ങൾ​ ​ന​ട​ക്കു​ന്നു.​ ​അ​യ്യ​ങ്കാ​ളി​ ​ജ​യ​ന്തി​ ​നാ​ളി​ലാ​ണ് ​വെ​ള്ളാ​യ​ണി​യി​ലെ​ ​ജ​ലോ​ത്സ​വം.

പ​മ്പ​യാ​റ്റി​ലെ​ ​മൂ​ലം​ ​വ​ള്ളം​ക​ളി
പ​മ്പാ​ന​ദി​യി​ലാ​ണ് ​പ്ര​സി​ദ്ധ​മാ​യ​ ​ച​മ്പ​ക്കു​ളം​ ​മൂ​ലം​ ​വ​ള്ളം​ക​ളി​ ​ന​ട​ക്കു​ന്ന​ത്.​ 1545​ ൽ​ ​ആ​രം​ഭി​ച്ച​ ​മൂ​ലം​ ​വ​ള്ളം​ക​ളി​ ​ആ​റ​ന്മു​ള​ ​ക​ഴി​ഞ്ഞാൽ​ ​ഏ​റ്റ​വും​ ​പു​രാ​ത​ന​മാ​ണ്.​ ​മി​ഥു​ന​ത്തി​ലെ​ ​മൂ​ലം​ ​നാ​ളി​ലാ​ണ് ​മ​ത്സ​രം.​ ​അ​മ്പ​ല​പ്പു​ഴ​ ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ​ ​വി​ഗ്ര​ഹ​പ്ര​തി​ഷ്ഠാ​ദി​ന​വു​മാ​യി​ ​ഇ​തി​ന് ​ബ​ന്ധ​മു​ണ്ട്.

പാ​യി​പ്പാ​ട്ട്
ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലെ​ ​പാ​യി​പ്പാ​ട്ടാ​റ്റിൽ​ ​ന​ട​ക്കു​ന്ന​ ​വ​ള്ളം​ക​ളി​യാ​ണ് ​പാ​യി​പ്പാ​ട്ട് ​ജ​ലോ​ത്സ​വം.​ ​ചു​ണ്ടൻ​ ​വ​ള്ള​ങ്ങ​ളാ​ണ് ​മു​ഖ്യ​മാ​യും​ ​പങ്കെടുക്കുന്നത്.ക്ഷേ​ത്ര​ത്തിൽ​ ​ദർ​ശ​നം​ ​ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ​മ​ത്സ​രം.​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പൂ​വും​ ​മാ​ല​യും​ ​വാ​ങ്ങി​ ​വ​ള്ള​ങ്ങ​ളിൽ​ ​ചാർ​ത്തു​ന്നു.

പു​ന്ന​മ​ട​ക്കാ​യ​ലി​ലെ​ ​നെ​ഹ്റു​ ​ട്രോ​ഫി
ഈ​യി​ടെ​യാ​ണ് ​ആ​ല​പ്പു​ഴ​ ​പു​ന്ന​മ​ട​ക്കാ​യ​ലിൽ​ ​ലോ​ക​പ്ര​ശ​സ്ത​മാ​യ​ ​നെ​ഹ്റു​ ​ട്രോ​ഫി​ വ​ള്ളം​ ​ക​ളി​ ​മ​ത്സ​രം​ ​ന​ട​ന്ന​ത്.​ ​ഓ​ള​പ്പ​ര​പ്പി​ലെ​ ​ഒ​ളി​മ്പി​ക്സാ​യി​ ​ഈ​ ​മ​ത്സ​രം​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നു.​ ​ഇന്ത്യയുടെ ​ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രിയും രാ​ഷ്ട്ര​ശി​ല്പി​​യു​മാ​യ​ ​ജ​വ​ഹർ​ലാൽ​ ​നെ​ഹ്റു​വി​ന്റെ​ ​കേ​ര​ള​സ​ന്ദർ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ് ​ഈ​ ​വ​ള്ളം​ക​ളി.

1952​ ൽ​ ​ആ​ല​പ്പു​ഴ​യിലെ​ത്തി​യ​ ​നെ​ഹ്റു​വി​നെ​ ​ആ​ദ​രി​ക്കാ​നാ​യി​ ​പു​ന്ന​മ​ട​ക്കാ​യ​ലിൽ​ ​വ​ള്ളം​ക​ളി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​തു​ട​ക്ക​ത്തിൽ​ ​പ്രൈം​മി​നി​സ്റ്റേ​ഴ്സ് ​ട്രോ​ഫി​ ​എ​ന്ന​ ​സ​മ്മാ​നം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ര​ണ​ശേ​ഷം​ ​നെ​ഹ്‌റു​ ​ട്രോ​ഫി​ ​എ​ന്നാ​ക്കി​മാ​റ്റി.

വ​ഞ്ചി​പ്പാ​ട്ട്

മ​ല​യാ​ള​ത്തി​ലെ​ ​ഈ​ടു​റ്റ​ ​ഒ​രു​ ​സാ​ഹി​ത്യ​ ​ശാ​ഖ​യാ​ണ് ​വ​ഞ്ചി​പ്പാ​ട്ടു​കൾ.​ ​രാ​മ​പു​ര​ത്ത് ​വാ​ര്യ​രു​ടെ​ ​കു​ചേ​ല​വൃ​ത്തം​ ​വ​ഞ്ചി​പ്പാ​ട്ടാ​ണ് ​ഈ​ ​ശാ​ഖ​യി​ലെ​ ​നാ​ഴി​ക​ക്ക​ല്ല്.​ ​ന​തോ​ന്ന​ത​ ​വൃ​ത്ത​ത്തി​ലാ​ണ് ​വാ​ര്യർ​ ​ഇ​ത് ​ര​ചി​ച്ച​ത്.​ ​ഇ​ന്നും​ ​വ​ള്ളം​ ​ക​ളി​ ​മ​ത്സ​ര​ത്തി​ന് ​ആ​വേ​ശം​ ​കൂ​ട്ടു​ന്ന​ത് ​ന​തോ​ന്ന​ത​യു​ടെ​ ​താ​ള​മാ​ണ്.​ ​കു​ട്ട​നാ​ടൻ​ ​പു​ഞ്ച​യി​ലെ​ ​കൊ​ച്ചു​പെ​ണ്ണേ​ ​കു​യി​ലാ​ളേ​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​വ​ഞ്ചി​പ്പാ​ട്ട് ​മൂ​ളാ​ത്ത​ ​മ​ല​യാ​ളി​കൾ​ ​കു​റ​വാ​യി​രി​ക്കും.

ഇ​രു​ട്ടു​കു​ത്തി

ജ​ല​നി​ര​പ്പിൽ​ ​പ​റ്റി​ച്ചേർ​ന്ന് ​നീ​ങ്ങു​ന്ന​വ​യാ​ണ് ​ഓ​ടി​യെ​ന്നും​ ​ഇ​രു​ട്ടു​കു​ത്തി​യെ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്ന​വ​ള്ള​ങ്ങൾ.​
​ഇ​രു​ട്ടി​ന്റെ​ ​മ​റ​പ​റ്റി​ ​ക​വർ​ച്ച​ക്കാ​രും​ ​അ​ക്ര​മി​ക​ളും​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണ് ​ഇ​രു​ട്ടു​കു​ത്തി​യെ​ന്ന​ ​പേ​രു​കി​ട്ടി​യ​ത്.​ ​
എൺ​പ​ത്തി​യ​ഞ്ച് ​അ​ടി​വ​രെ​ ​നീ​ള​മു​ള്ള​ ​ഓ​ടി​വ​ള്ള​ങ്ങ​ളു​ണ്ട്.​ ​അ​റു​പ​തു​പേർ​ ​വ​രെ​ ​ഇതിൽ കയറും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PADASEKHARAM, VANJIPPAT, KERALA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY