Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

ബുലന്ദ്ഷഹറിലേത് ആസൂത്രിത കലാപം,​ പശുവിന്റെ ജഡാവശിഷ്ടത്തിന് രണ്ടുദിവസത്തിലേറെ പഴക്കം

crime

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കലാപത്തിന് കാരണമായ പശുവിന്റെ ജഡാവശിഷ്ടത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. സംഘർഷത്തിനിടെ ആൾക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ബജ്റംഗ്‌ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ. കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റം ചുമത്തിയാണ് യോഗേഷിനെ അറസ്റ്റ് ചെയ്തത്.

നാല് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. പശുവിനെ അറുക്കുന്നതു കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CRIME.UP, COW, BULANDSHAHR VIOLENCE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY