Kerala Kaumudi Online
Saturday, 25 May 2019 3.39 PM IST

സാമ്പത്തിക കാര്യങ്ങളിൽ മോദിയെ ഉപദേശിക്കാൻ ഇനി കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ

krishna-moorthi

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇന്ത്യൻ സ്‌കൂൾ ഒഫ് ബിസിനസിലെ സെന്റർ ഫോർ അനലിറ്റിക്കൽ ഫിനാൻസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ഫിനാൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്‌ണമൂർത്തി. മൂന്ന് വർഷത്തേക്കാണ് നിയമനം.

2016 ഒക്ടോബറിൽ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിതനായ അരവിന്ദ് സുബ്രഹ്മണ്യൻ ഇക്കഴിഞ്ഞ ജൂലായിൽ രാജിവയ്‌ക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

ഐ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാഗോയിൽ നിന്ന് ഡോക്ട്രേറ്റ് നേടിയ കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കിംഗ് വിദഗ്‌ദനായാണ് അറിയപ്പെടുന്നത്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) വിദഗ്‌ദ സമിതി അംഗം കൂടിയാണ് നിലവിൽ കൃഷ്‌ണമൂർത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KRISHNA MOORTHI SUBRAMANYAN, ECNOMIC ADVISOR, NARENDRA MODI, ARAVIND SUBRAMANYAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY