SignIn
Kerala Kaumudi Online
Thursday, 02 April 2020 2.07 AM IST

എം.ജി.അറിയിപ്പുകൾ

mg-university
MG university

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.പി.ഇ.എസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 24 മുതൽ നടക്കും. പിഴയില്ലാതെ ഏഴുവരെയും 525 രൂപ പിഴയോടെ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് നാലുമുതൽ നടക്കും. പിഴയില്ലാതെ ഏഴുവരെയും 525 രൂപ പിഴയോടെ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.

എം.എസ്‌സി (ബയോസയൻസ്) പഴയ സ്‌കീം (2012ന് മുമ്പുള്ള അഡ്മിഷൻ) സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ 19 മുതൽ നടക്കും.

എം.സി.എ പരീക്ഷ

ഏഴുമുതൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷയ്ക്ക് റഗുലർ വിദ്യാർഥികൾക്ക് ഇന്നുകൂടി സർവകലാശാല പോർട്ടൽ വഴി അപേക്ഷിക്കാം.

അന്തിമ റാങ്ക് പട്ടിക

ബി.ഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവാണ്ടൂർ ഡി.പി.എസിലെ സ്റ്റീവ സണ്ണി, ആദിത്യ സുരേന്ദ്രൻ, പി. അമൃത രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ., ബി.ബി.എം, ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എഫ്.ടി. സി.ബി.സി.എസ്. (മോഡൽ 3 2017 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (ഇൻ ഓർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.കോം. (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.