കൊച്ചി: കൊറോണ മാത്രമല്ല ഏതൊരു വൈറസും രോഗപ്രതിരോധശേഷി കുറഞ്ഞ ശരീരങ്ങളെയാണ് ഏളുപ്പത്തിൽ ആക്രമിച്ച് കീഴടക്കുക. മറ്റ് രോഗങ്ങൾ ഉള്ളവർക്ക് വൈറസ് രോഗങ്ങൾ കാഠിന്യത്തോടെ വരാനുള്ള സാദ്ധ്യത ഏറെയാണ്. ചികിത്സയില്ലാത്തതിനാൽ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതാണ് വൈറസ് ബാധയേൽക്കാതിരിക്കാൻ ചെയ്യാവുന്ന കാര്യം. നല്ല ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെയും ദിവസേനയുള്ള വ്യായാമത്തിലൂടെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഗർഭിണികൾ, പ്രമേഹരോഗികൾ, രക്തസമ്മർദ്ദത്തിനോ മറ്റ് രോഗങ്ങൾക്കോ നീണ്ട ചികിത്സ ചെയ്യുന്നവർ, കാൻസറിന് കീമോ തെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ ചികിത്സ ചെയ്യുന്നവർ, നീണ്ടകാലം സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവർ, എച്ച്.ഐ.വി രോഗികൾ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് രോഗം വരാതിരിക്കാൻ 1. ആവശ്യത്തിന് ആഹാരം കഴിക്കുക 2. ധാരാളം വെള്ളം കുടിക്കുക 3. വിറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ കഴിക്കുക 4. വേണ്ടത്ര സമയം ഉറങ്ങുക 5. മാനസികസമ്മർദ്ദം കുറയ്ക്കുക 6. രോഗികളുമായുള്ള സമ്പർക്കം കുറയ്ക്കുക 7. പൊതുഇടങ്ങളിൽ ബസിന്റെയും ട്രെയിനിന്റെയും വശങ്ങളിലെയും നടപ്പാതയിലെയും കമ്പികൾ തൊട്ടുകൊണ്ടുള്ള നടപ്പ് ഒഴിവാക്കുക 8. വായിലും മൂക്കിലും അനാവശ്യ സ്പർശനം ഒഴിവാക്കുക 9. പുറത്തുപോയി വന്നാൽ കൈകാലുകൾ സോപ്പിട്ട് കഴുകുക ആഹാരത്തിലൂടെ പ്രതിരോധം സാമ്പാർ, അവിയൽ തുടങ്ങിയ കറികളെല്ലാം കൂട്ടിയുള്ള ഭക്ഷണം നല്ലതാണ് എല്ലാദിവസവും ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക മാങ്ങ, മഞ്ഞമത്തൻ, പപ്പായ തുടങ്ങി മഞ്ഞനിറമുള്ള പഴങ്ങൾ ധാരാളം കഴിക്കുക നെല്ലിക്ക വെറുതെ കഴിക്കുക ഒരുനേരം കൊണ്ട് വയർ നിറയ്ക്കാതെ പല നേരങ്ങളിലായി ഭക്ഷണം കഴിക്കുക മാംസാഹാരം മിതമായി നന്നായി വേവിച്ച് മാത്രം കഴിക്കുക ചുക്കുകാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കുക കടപ്പാട്: ഡോ. അമർ ഫെറ്റിൽ, നോഡൽ ഓഫീസർ, കേരള ആരോഗ്യവകുപ്പ്.