SignIn
Kerala Kaumudi Online
Thursday, 09 April 2020 3.45 AM IST

ഇനി അങ്ങനെ ഒരു തീരുമാനമെടുത്താൽ ഞങ്ങൾ ഹർത്താൽ നടത്തും: പ്രിയദർശന് മുന്നറിയിപ്പുമായി ഹരീഷ് പേരടി

hareesh-priyadarshan

തനിക്ക് സിനിമയിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള സമയമായി എന്ന സംവിധായകൻ പ്രിയദർശന്റെ വാക്കുകളോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. അങ്ങനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റുന്നതിനായി ഞങ്ങൾ മലയാളികൾ ഒരു ഹർത്താൽ നടത്തുമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

'റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്..ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്...നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ...ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണ്‌'- ഫേസ്ബുക്കിൽ ഹരീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'പ്രിയൻ സാർ ...കുഞ്ഞാലിമരക്കാറിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ സാബു സിറിൾസാറിന്റെ സെറ്റ്കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി...ആ ലെക്കേഷനിൽ വെച്ച് ഷൂട്ട് ചെയത എന്റെ സീൻ ഞാൻ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോൾ അത് എന്നെ എത്രയോ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി...ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി...ഞാൻ നിൽക്കുന്ന സ്ഥലവും ഞാൻ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു...പിന്നിട് മലയാളവും തമിഴും ഡബ് ചെയാൻ വന്നപ്പോൾ താങ്കളുടെ വിസമയങ്ങൾക്കുമുന്നിൽ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു...പുതിയ കുട്ടികളുടെ സിനിമയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത ...പക്ഷെ റിട്ടയർമെന്റ് എന്ന വാക്ക് പ്രിയൻ സാറിന്റെ വാക്കായി മാറുമ്പോൾ എന്നെ പോലെയുള്ള നടൻമാരുടെ ചിറകിന് ഏൽക്കുന്ന പരിക്ക് വളരെ വലുതാണ്..ഞാൻ ബാക്കി വെച്ച കിളിച്ചുണ്ടൻ മാമ്പഴങ്ങൾ ഇനിയും നിങ്ങളുടെ മാവിൽ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്...നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങൾ സിനിമാപ്രേമികളുടെ മനസ്സിൽ റിട്ടെയർമെന്റില്ല സാർ...ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താൽ ആ തീരുമാനം മാറ്റാൻ വേണ്ടി ഒരു ഹർത്താൽ നടത്താനും ഞങ്ങൾ മലയാളികൾ തയ്യാറാണ്‌'.

തിരുവനന്തപുരത്ത് നടന്ന ഒരു ലിറ്റററി ഫെസ്‌റ്റിവലിലാണ് സിനിമയിൽ നിന്ന് റിട്ടയർ ചെയ്യുന്നതിനെ കുറിച്ച് താൻ ആലോചിച്ച് തുടങ്ങിയതായി പ്രിയദർശൻ പറഞ്ഞത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HAREESH PERADI, PRIYADARSHAN, MARAKKAR ARABIKADALINTE SIMHAM, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.