SignIn
Kerala Kaumudi Online
Monday, 06 April 2020 11.28 AM IST

സെൻസസിന്റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് യാതൊരു പിടിയുമില്ലാത്തവർക്കേ കേരളത്തിൽ ഇപ്പോൾ അത് നടത്തരുതെന്ന് പറയാൻ കഴിയൂ

assembly

പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മം​ ​രാ​ജ്യ​ത്താ​ക​മാ​നം​ ​സൃ​ഷ്ടി​ച്ച​ ​വി​വാ​ദ​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​തു​ട​ര​വെ​ ​ദേ​ശീ​യ​ ​പൗ​ര​ത്വ​ ​ര​ജി​സ്റ്റ​ർ​ ​(​എ​ൻ.​ആ​ർ.​സി​)​ ​ത​യ്യാ​റാ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്രം​ ​ഇ​തു​വ​രെ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​ഇ​തു​സം​ബ​ന്ധി​ച്ചു​യ​ർ​ന്നി​ട്ടു​ള്ള​ ​സം​ശ​യ​ങ്ങ​ളും​ ​ആ​ശ​ങ്ക​യും​ ​ദൂ​രീ​ക​രി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​കേ​ണ്ട​താ​ണ്.​ ​ദേ​ശീ​യ​ ​ജ​ന​സം​ഖ്യാ​ ​ര​ജി​സ്റ്റ​ർ​ ​ത​യ്യാ​റാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്നോ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്നോ​ ​ഏ​തെ​ങ്കി​ലും​ ​രേ​ഖ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നാ​ണ് ​ആ​ഭ്യ​ന്ത​ര​ ​സ​ഹ​മ​ന്ത്രി​ ​നി​ത്യാ​ന​ന്ദ​ ​റാ​യ് ​പാ​ർ​ല​മെ​ന്റി​ൽ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ഈ​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നേ​ര​ത്തെ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ഉ​ട​ലെ​ടു​ത്ത​പ്പോ​ഴും​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​പ​ല​ ​ത​ല​ത്തി​ലു​ള്ള​വ​ർ​ ​വി​ശ​ദ​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളു​ടെ​ ​ആ​ശ​ങ്ക​യും​ ​സം​ശ​യ​ങ്ങ​ളും​ ​ഇ​പ്പോ​ഴും​ ​നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ ​ചൊ​വ്വാ​ഴ്ച​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​ന​ട​ത്തി​യ​ ​പു​തി​യ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ങ്ങ​ൾ​ ​കെ​ട്ട​ട​ങ്ങേ​ണ്ട​താ​ണ്.​ ​എ​ന്നാ​ൽ​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പേ​ ​ഇ​പ്പോ​ൾ​ ​ന​ട​ത്ത​രു​തെ​ന്ന് ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് ​വാ​ദ​മു​യ​ർ​ന്ന​ത് ​വി​ചി​ത്ര​മെ​ന്നു​ത​ന്നെ​ ​പ​റ​യാം.


പ​ത്തു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​മു​റ​തെ​റ്റാ​തെ​ ​ന​ട​ന്നു​വ​രു​ന്ന​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പി​ന്റെ​ ​പ്രാ​ധാ​ന്യം​ ​അ​റി​യാ​തെ​യാ​ണോ​ ​സെ​ൻ​സ​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​പ്ര​തി​പ​ക്ഷ​ത്തു​ ​നി​ന്നൊ​രാ​ൾ​ ​സ​ഭ​യി​ൽ​ ​എ​ഴു​ന്നേ​റ്റ​തെ​ന്ന് ​നി​ശ്ച​യ​മി​ല്ല.​ ​അ​താ​യി​രി​ക്കാ​ൻ​ ​ഇ​ട​യി​ല്ലെ​ന്ന് ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച​ ​ലീ​ഗ് ​മെ​മ്പ​റു​ടെ​ ​തു​ട​ർ​ന്നു​ള്ള​ ​വി​ശ​ദീ​ക​ര​ണം​ ​ത​ന്നെ​ ​തെ​ളി​വാ​ണ്.​ ​സെ​ൻ​സ​സി​നും​ ​ദേ​ശീ​യ​ ​പൗ​ര​ത്വ​ ​ര​ജി​സ്റ്റ​റി​നും​ ​ഒ​രു​പോ​ലെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ ​ശേ​ഖ​ര​ണ​മെ​ന്നാ​ണ് ​മെ​മ്പ​റു​ടെ​ ​ആ​ക്ഷേ​പം.​ ​സെ​ൻ​സ​സി​നു​വേ​ണ്ടി​ ​ശേ​ഖ​രി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​പി​ന്നീ​ട് ​എ​ൻ.​പി.​ആ​റി​നാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.​ ​അ​തി​നാ​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ​ ​സെ​ൻ​സ​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് ​ന​ട​ത്തി​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ​മെ​മ്പ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​സെ​ൻ​സ​സി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​പ്ര​മാ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ​യാ​തൊ​രു​ ​പി​ടി​പാ​ടു​മി​ല്ലാ​ത്ത​വ​ർ​ക്കേ​ ​ഇ​തു​പോ​ലു​ള്ള​ ​അ​സം​ബ​ന്ധ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കാ​നാ​വൂ.​ ​കാ​നേ​ഷു​മാ​രി​ ​ക​ണ​ക്കെ​ടു​പ്പ് ​ഇ​വി​ടെ​ ​ന​ടാ​ടെ​യ​ല്ല​ ​ന​ട​ക്കു​ന്ന​ത്.​ ​ജ​ന​ങ്ങ​ളി​ലാ​ർ​ക്കും​ ​അ​തു​കൊ​ണ്ട് ​അ​ലോ​ഹ്യ​മു​ണ്ടാ​യി​ട്ടു​ള്ള​താ​യും​ ​കേ​ട്ടി​ട്ടി​ല്ല.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​വി​വ​ര​ങ്ങ​ൾ​ ​കൈ​മാ​റാ​ൻ​ ​ജ​ന​ങ്ങ​ൾ​ ​സ്വ​മേ​ധ​യാ​ ​മു​ന്നോ​ട്ടു​വ​രാ​റു​മു​ണ്ട്.​ ​ഇ​ക്കു​റി​ ​പൗ​ര​ത്വ​ ​പ്ര​ശ്ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദം​ ​ഉ​യ​ർ​ന്ന​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ചോ​ദ്യാ​വ​ലി​യി​ൽ​ ​ത​ർ​ക്ക​ ​വി​ഷ​യ​മാ​യ​ ​ര​ണ്ട് ​ചോ​ദ്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്.​ ​വീ​ടു​ക​ളി​ലെ​ത്തു​ന്ന​ ​എ​ന്യൂ​മ​റേ​റ്റ​ർ​ ​നി​ർ​ബ​ന്ധ​പൂ​ർ​വം​ ​ഒ​രു​ ​രേ​ഖ​യും​ ​ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്ന് ​സ​ർ​ക്കാ​ർ​ ​പ​ല​കു​റി​ ​വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.​ ​പി​ന്നെ​യും​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​ആ​ശ​ങ്ക​ ​സൃ​ഷ്ടി​ക്കു​ന്ന​ ​നി​ല​പാ​ടു​മാ​യി​ ​രം​ഗ​ത്തു​ ​വ​രു​ന്ന​വ​ർ​ ​ജ​ന​ങ്ങ​ളെ​ ​വ​ഴി​തെ​റ്റി​ക്കു​ക​യാ​ണു​ ​ചെ​യ്യു​ന്ന​ത്.​ ​കൃ​ത്യ​മാ​യ​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പ് ​ഏ​തൊ​രു​ ​രാ​ജ്യ​ത്തി​നും​ ​അ​വ​ശ്യം​ ​വേ​ണ്ട​താ​ണ്.​ ​അ​തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​വ​ച്ചു​കൊ​ണ്ടാ​ണ് ​ഭാ​വി​ ​പ​ദ്ധ​തി​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​വെ​റും​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കു​ ​മാ​ത്ര​മ​ല്ല​ ​സെ​ൻ​സ​സ് ​രേ​ഖ​ക​ൾ.​ ​സാ​മൂ​ഹി​ക​വും​ ​സാ​മ്പ​ത്തി​ക​വും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​വ​ള​ർ​ച്ച​യും​ ​പു​രോ​ഗ​തി​യും​ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ ​സ്ഥി​തി​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​അ​മൂ​ല്യ​ ​രേ​ഖ​യാ​ണ​ത്.​ ​അ​ത് ​ആ​ധാ​ര​മാ​ക്കി​യാ​ണ് ​ആ​സൂ​ത്ര​ണ​ ​വി​ദ​ഗ്ദ്ധ​ർ​ ​രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.


സെ​ൻ​സ​സി​നെ​യും​ ​വി​വാ​ദ​ച്ചു​ഴി​യി​ലാ​ക്കി​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​സം​ശ​യ​ങ്ങ​ൾ​ ​വി​ത​യ്ക്കാ​ൻ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ശ്ര​മി​ച്ചു​കൂ​ടാ​ത്ത​താ​ണ്.​ ​ജ​ന​ങ്ങ​ളെ​ ​നേ​ർ​വ​ഴി​ക്കു​ ​ചി​ന്തി​ക്കാ​നും​ ​ന​യി​ക്കാ​നും​ ​ബാ​ദ്ധ്യ​ത​യു​ള്ള​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ല്ലാ​ത്ത​ ​സം​ശ​യ​ങ്ങ​ൾ​ ​കു​ത്തി​വ​ച്ച് ​അ​വ​രെ​ ​വ​ഴി​തെ​റ്റി​ക്ക​രു​ത്.​ ​സെ​ൻ​സ​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​മെ​മ്പ​റെ​ ​തി​രു​ത്താ​നു​ള്ള​ ​ബാ​ദ്ധ്യ​ത​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യി​രു​ന്നു.​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വൈ​കാ​രി​ക​ ​സ​മീ​പ​ന​ത്തി​നാ​ണ് ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കാ​റു​ള്ള​ത്.​ ​നി​യ​മ​സ​ഭ​യി​ലും​ ​അ​താ​ണു​ ​ക​ണ്ട​ത്.


ജ​ന​സം​ഖ്യാ​ ​ര​ജി​സ്റ്റ​ർ​ ​പു​തു​ക്കാ​ൻ​ ​എ​ത്തു​ന്ന​ ​എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ ​വീ​ട്ടു​കാ​രോ​ട് ​ഒ​രു​ ​രേ​ഖ​യും​ ​ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നാ​ണ് ​കേ​ന്ദ്രം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഉ​റ​പ്പു​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ര​ജി​സ്റ്റ​ർ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ആ​വ​ശ്യം.​ ​ന​ൽ​കു​ന്ന​ ​വി​വ​ര​ങ്ങ​ളു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​തെ​ളി​യി​ക്കാ​ൻ​ ​രേ​ഖ​ക​ൾ​ ​ന​ൽ​കേ​ണ്ട​തി​ല്ല.​ ​വീ​ട്ടു​കാ​ർ​ ​ന​ൽ​കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ ​ചു​മ​ത​ല​യേ​ ​എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്കു​ള്ളൂ​ ​എ​ന്നാ​ണ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​നി​ല​പാ​ട്.​ ​വി​വാ​ദ​പ​ര​മാ​യ​ ​ദേ​ശീ​യ​ ​പൗ​ര​ത്വ​ ​ര​ജി​സ്റ്റ​ർ​ ​(​എ​ൻ.​ആ​ർ.​സി​)​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​കേ​ന്ദ്രം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​വും​ ​പാ​ർ​ല​മെ​ന്റി​നെ​ ​അ​റി​യി​ച്ച​ത്.​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മ​വും​ ​എ​ൻ.​ആ​ർ.​സി​യും​ ​ന​ട​പ്പാ​ക്കി​ല്ലെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ്.​ ​സെ​ൻ​സ​സി​നെ​തി​രെ​ ​ഒ​രു​ ​സം​സ്ഥാ​ന​വും​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞി​ട്ടു​മി​ല്ല.​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മ​ ​വി​വാ​ദ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പ് ​അ​ല​ങ്കോ​ല​പ്പെ​ടു​ന്ന​ ​ഒ​രു​വി​ധ​ ​പ്ര​വൃ​ത്തി​യും​ ​ഉ​ണ്ടാ​യി​ക്കൂ​ടാ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAA, KERALAKAUMUDI EDITORIAL, KERALA LEGISLATIVE ASSEMBLY, CENSUS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.