SignIn
Kerala Kaumudi Online
Thursday, 04 June 2020 7.41 AM IST

പ്രവാസികളെ ചേർത്തുപിടിച്ച് കേന്ദ്രത്തിന് മറുപടി, നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് 'സ്വാഗതം' പദ്ധതി: ഗൾഫ് മലയാളികൾക്ക് ബഡ്ജറ്റിലെ കരുതലുകൾ​ ഇങ്ങനെ

kerala-budget

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സംസ്ഥാനബഡ്ജറ്റ് പ്രവാസികളെ ചേർത്തുപിടിച്ചിരിക്കുകയാണ്. വിദേശത്തുള്ള പ്രവാസി മലയാളികൾക്കുള്ള ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ബഡ്ജറ്റില്‍ 90 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചിലവഴിച്ചത് 68 കോടി രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. പിണറായി സര്‍ക്കാര്‍ ഇതുവരെ മാത്രം 152 കോടി രൂപ പ്രവാസികള്‍ക്കായി ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്കായുള്ള കരുതൽ

  • 24 മണിക്കൂർ ഹെൽപ്പ് ലൈനും ബോധവൽകരണത്തിനും പ്രവാസി ലീഗൽ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു.
  • പ്രവാസി സംഘടനകൾക്ക് ധനസഹായം നൽകാൻ രണ്ട് കോടി.
  • നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും.

  • ലോക കേരളാ സഭക്കും ലോക സാംസ്കാരിക മേളക്കും കൂടി 12 കോടി.
  • പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്‍റും 2020-21 വർഷത്തിൽ പ്രവർത്തന പഥത്തിൽ എത്തും.
  • പ്രവാസി ഡിവിഡന്‍റ് പദ്ധതിയിൽ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്‍റ് സർക്കാർ സബ്സിഡിയോടെ ഉറപ്പാക്കും.
  • പ്രവാസികൾക്ക് ഇൻഷുറൻസിന്‍റെയും പെൻഷന്‍റെയും ആനുകൂല്യങ്ങൾ ഉറപ്പാക്കും.
  • കേരളത്തിലെ ചാരിറ്റികൾക്ക് പ്രോത്സാഹന തുക പ്രവാസി സംഘടനകൾക്ക് അനുവദിക്കും.

അറുപത് വയസിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സയാക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രവാസി ക്ഷേമ നിധിയിലൂടെ നടപ്പിലാക്കുന്നത്. പ്രവാസി ചിട്ടി ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി വ്യാപിപ്പിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

അതേസമയം,​ കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണേറ്റിരുന്നത്. പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരുമെന്നായിരുന്നു പ്രഖ്യാപനം. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബഡ്ജറ്റ് വ്യക്തമാക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GULF, GULF NEWS, KERALA BUDGET 2020, KERALA GOVERNMENT, MINISTER THOMAS ISAAC, NRI, WELFARE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.