SignIn
Kerala Kaumudi Online
Thursday, 13 August 2020 8.58 AM IST

ബഡ്ജറ്റിലെ കാവ്യ 'നീതികേട് '!

dronar-feb-09
വാരവിശേഷം

ബ​ഡ്ജ​റ്റെ​ഴു​താ​ൻ​ ​വി​ഴി​ഞ്ഞം​ ​ക​ട​ൽ​ത്തീ​ര​ത്ത് ​ബീ​ഡി​യും​ ​പു​ക​ച്ചി​രി​ക്കു​മ്പോ​ൾ​ ​ഐ​സ​ക് ​സ​ഖാ​വി​ന്റെ​ ​മ​ന​സി​ൽ​ ​പ​ല​ഭാ​വ​ത്തി​ലും​ ​പ​ല​ ​രൂ​പ​ത്തി​ലും​ ​ക​വി​ക​ളും​ ​ക​ലാ​കാ​ര​ന്മാ​രും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്.​ ​ഭ​ക്ത​ക​വി​ക​ൾ​ ​തൊ​ട്ട് ​നി​മി​ഷ​ക​വി​ക​ൾ​ ​വ​രെ​യും​ ​വെ​ണ്മ​ണി​ക്ക​വി​ക​ൾ​ ​തൊ​ട്ട് ​ഖ​ണ്ഡ​കാ​വ്യം​ ​മാ​ത്ര​മെ​ഴു​തു​ന്ന​ ​മ​ഹാ​ക​വി​ക​ൾ​ ​വ​രെ​യും​ ​അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​വും.​ ​മ​ന​സി​ന​ക​ത്ത് ​വ​രി​ ​നി​ൽ​ക്കു​ന്ന​ ​ക​വി​ക​ളി​ൽ​ ​പു.​ക.​സ​ ​ക​വി​ക​ളു​ടെ​ ​എ​ണ്ണം​ ​എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​ൻ​ ​പോ​ലു​മാ​വാ​റി​ല്ലാ​ത്ത​തി​നാ​ൽ​ ​നു​ള്ളി​പ്പെ​റു​ക്കി​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ക​വി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​റാ​ണ് ​പ​തി​വ്.​ ​എ​ന്നാ​ൽ​ ​പു.​ക.​സ​യി​ലി​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​ന​ല്ല​ ​ഒ​ന്നാ​ന്ത​രം​ ​പു​രോ​ഗ​മ​ന​ ​ക​വി​ത​ക​ളെ​ഴു​തു​ന്ന​ ​ഒ​രു​ ​ക​വി​യു​ടെ​ ​രൂ​പം​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തോ​ടെ​ ​ഐ​സ​ക് ​സ​ഖാ​വ് ​പു​ക​ച്ച​ ​ബീ​ഡി​ ​വ​ലി​ച്ചെ​റി​ഞ്ഞ് ​സ്വ​പ്ന​ത്തെ​ ​മു​റി​ച്ചു​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ക​ണ്ട​വ​രു​ണ്ട്.
ഐ​സ​ക് ​സ​ഖാ​വി​നെ​ ​വി​ര​ട്ടു​ന്ന​ ​ആ​ ​ക​വി​ ​ആ​രാ​ണെ​ന്ന് ​ഇ​ന്റ​ലി​ജ​ന്റ്സ് ​വൃ​ത്ത​ങ്ങ​ളെ​ക്കൊ​ണ്ട് ​അ​ന്വേ​ഷി​പ്പി​ക്കാ​ൻ​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​ച​ട്ടം​കെ​ട്ടി​യ​പ്പോ​ൾ​ ​ക​ണ്ടെ​ത്തി​യ​ത് ​ഞെ​ട്ടി​പ്പി​ക്കു​ന്ന​ ​സ​ത്യ​മാ​യി​രു​ന്നു.​ ​'​ഉ​റ​ങ്ങ​ണം,​ ​എ​നി​ക്കു​റ​ങ്ങ​ണം,​ ​പ​ക്ഷേ​ ​ഉ​റ​ങ്ങാ​ൻ​ ​ഒ​ട്ടും​ ​ക​ഴി​യു​ന്നി​ല്ല​ല്ലോ...​'​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​വ​രി​ക​ൾ​ ​ഉ​റ​ക്കെ​യു​റ​ക്കെ​ ​പാ​ടു​ന്ന​ ​ക​വി​യെ​യാ​ണ് ​ഇ​ന്റ​ലി​ജ​ന്റ്സ് ​വൃ​ത്ത​ങ്ങ​ൾ​ ​ക​ണ്ടു​പി​ടി​ച്ച​ത്.​ ​ഈ​ ​ക​വി​യെ​ ​ക​ണ്ട​മാ​ത്ര​യി​ൽ​ ​ത​ന്നെ​ ​ഐ​സ​ക് ​സ​ഖാ​വ് ​ബ​ഡ്ജ​റ്റെ​ഴു​ത്ത് ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നും​ ​അ​പ്പോ​ൾ​ ​മ​റ്റാ​രൊ​ക്കെ​യോ​ ​ചേ​ർ​ന്ന് ​തി​രി​ച്ചു​പി​ടി​ച്ച് ​കൊ​ണ്ടു​വ​ന്ന് ​നി​ർ​ബ​ന്ധി​ച്ച് ​എ​ഴു​തി​ക്കു​ക​യു​മാ​യി​രു​ന്നു​ ​എ​ന്നും​ ​പ​റ​യു​ന്നു.​ ​ആ​ ​മു​ഖ​ത്തേ​ക്ക് ​സൂ​ക്ഷി​ച്ച് ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​പി​ണ​റാ​യി​ ​സ​ഖാ​വ് ​ഞെ​ട്ടി​പ്പോ​യ​ത്.​ ​അ​ത് ​സു​ധാ​ക​ര​മ​ന്ത്രി​യാ​യി​രു​ന്നു.
എ​ല്ലാ​വ​രും​ ​പ​റ​യു​ന്നു,​ ​ഐ​സ​ക് ​സ​ഖാ​വ് ​വ​ഴി​യി​ൽ​ക്ക​ണ്ട​ ​ക​വി​ക​ളെ​യെ​ല്ലാം​ ​തേ​ടി​പ്പി​ടി​ച്ച് ​ബ​ഡ്ജ​റ്റി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടും​ ​തൊ​ട്ട​യ​ൽ​പ​ക്ക​ത്തെ​ ​ക​വി​യാ​യ​ ​സു​ധാ​ക​ര​മ​ന്ത്രി​യെ​ ​ഒ​ഴി​വാ​ക്കി​ക്ക​ള​ഞ്ഞു​വെ​ന്ന്.​ ​സം​ഗ​തി​യു​ടെ​ ​ഇ​രി​പ്പു​വ​ശം​ ​അ​വ​ർ​ക്ക​റി​യി​ല്ല​ല്ലോ.​ ​സു​ധാ​ക​ര​മ​ന്ത്രി​യു​ടെ​ ​പൂ​ച്ച,​ ​ഉ​റ​ക്കം,​ ​ആ​രാ​ണ് ​നീ​ ​ഒ​ബാ​മ​ ​എ​ന്ന് ​തു​ട​ങ്ങി​ ​അ​സം​ഖ്യം​ ​ക​വി​ത​ക​ൾ​ ​ഐ​സ​ക് ​സ​ഖാ​വി​ന്റെ​ ​ഓ​ർ​മ്മ​യി​ൽ​ ​മി​ന്നി​ത്തി​ള​ങ്ങി​ ​നി​ന്നി​ട്ടും​ ​ഒ​രു​ ​വ​രി​യെ​ങ്കി​ലും​ ​അ​തി​ലേ​തി​ലെ​ങ്കി​ലും​ ​നി​ന്ന് ​ഉ​ദ്ധ​രി​ക്കാ​തി​രു​ന്ന​തി​ന്റെ​ ​സാം​ഗ​ത്യം​ ​ക​ണ്ടു​പി​ടി​ക്കാ​നാ​യി​രു​ന്നു​ ​ഇ​ന്റ​ലി​ജ​ന്റ്സി​നെ​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​അ​പ്പോ​ഴാ​ണ് ​നേ​ര​ത്തേ​ ​പ​റ​ഞ്ഞ​ ​ആ​ ​ന​ഗ്ന​സ​ത്യം​ ​അ​വ​ർ​ ​ക​ണ്ടെ​ത്തി​യ​ത്.
ര​ബീ​ന്ദ്ര​നാ​ഥ​ ​ടാ​ഗോ​ർ​ ​മു​ത​ൽ​ ​വാ​ണി​യം​കു​ളം​ ​സ്കൂ​ളി​ലെ​ ​ത്വാ​ഹി​ദ​ ​ഷി​ർ​ ​എ​ന്ന​ ​കു​ട്ടി​യു​ടെ​ ​ക​വി​ത​ ​വ​രെ​ ​ഇ​ത്ത​വ​ണ​ത്തെ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഉ​ദ്ധ​രി​ച്ച​ ​ഐ​സ​ക് ​സ​ഖാ​വ് ​സ​ത്യ​ത്തി​ൽ​ ​തി​ക​ഞ്ഞ​ ​വി​വേ​ച​ന​മാ​ണ് ​സു​ധാ​ക​ര​മ​ന്ത്രി​യോ​ട് ​കാ​ണി​ച്ച​ത്.​ ​എ​ന്തി​നേ​റെ​പ്പ​റ​യു​ന്നു​ ​പ്ര​മു​ഖ​ ​പു.​ക.​സ​ ​ക​വി​യാ​യ​ ​വി​നോ​ദ് ​വൈ​ശാ​ഖി​യു​ടെ​ ​ക​വി​ത​ ​പോ​ലും​ ​ഉ​ദ്ധ​രി​ച്ചു​ക​ള​ഞ്ഞു​ ​!​ ​ഐ​സ​ക് ​സ​ഖാ​വി​ന്റെ​ ​സ്വ​ന്തം​ ​കി​ഫ്ബി​ക്ക് ​കിം​ഫി​യെ​ന്ന​ ​ഉ​പ​മാ​നം​ ​ന​ൽ​കി​ ​ആ​ദ​രി​ക്കാ​ൻ​ ​വെ​മ്പ​ൽ​കൊ​ള്ളു​ന്ന​ ​ക​വി​യാ​ണ് ​സു​ധാ​ക​ര​മ​ന്ത്രി​ ​എ​ന്ന് ​ആ​ർ​ക്കും​ ​അ​റി​യാ​ത്ത​ത​ല്ല.​ ​എ​ന്നി​ട്ടും,​ ​സ്വ​പ്ന​ത്തി​ൽ​ ​നി​ന്ന് ​പോ​ലും​ ​ഐ​സ​ക് ​സ​ഖാ​വ് ​ആ​ട്ടി​യ​ക​റ്റാ​ൻ​ ​മാ​ത്രം​ ​എ​ന്ത് ​പാ​പ​മാ​ണ് ​ക​വി​മ​ന്ത്രി​ ​ചെ​യ്ത​തെ​ന്ന് ​അ​റി​യാ​ൻ​ ​ഇ​ന്നാ​ട്ടു​കാ​ർ​ക്കെ​ല്ലാം​ ​അ​വ​കാ​ശ​മു​ണ്ട്.
ഐ​സ​ക് ​സ​ഖാ​വ് ​ഇ​ന്നോ​ ​ഇ​ന്ന​ലെ​യോ​ ​തു​ട​ങ്ങി​യ​ത​ല്ല​ ​ബ​ഡ്ജ​റ്റി​ലെ​ ​ഈ​ ​സാ​ഹി​ത്യ​മെ​ഴു​ത്ത്.​ ​വി.​എ​സ് ​ഭ​രി​ക്കു​ന്ന​ ​കാ​ല​ത്ത് ​ബ​ഷീ​റി​ന്റെ​ ​പാ​ത്തു​മ്മ​യു​ടെ​ ​ആ​ടി​നെ​യെ​ടു​ത്ത് ​ബ​ഡ്ജ​റ്റു​ണ്ടാ​ക്കി​ ​തു​ട​ങ്ങി​യ​താ​ണ്.​ ​പ​തി​മൂ​ന്ന് ​ബ​ഡ്ജ​റ്റെ​ഴു​തി​യ​ ​മാ​ണി​സാ​ർ​ ​പോ​ലും​ ​അ​തു​ക​ണ്ട് ​അ​മ്പ​ര​ന്ന് ​പോ​യ​ത്രെ.​ ​ഐ​സ​കി​ന്റെ​ ​ക​വി​താ​ബ​ഡ്ജ​റ്റി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​മാ​ണി​സാ​ർ​ ​ക​ടു​ക​ട്ടി​ ​സം​സ്കൃ​ത​ശ്ലോ​ക​ങ്ങ​ളെ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഉ​ദ്ധ​രി​ക്കു​ക​യു​ണ്ടാ​യി.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​ ​സം​സ്കൃ​ത​ശ്ലോ​കം​ ​കേ​ട്ട് ​മോ​ഹാ​ല​സ്യ​ത്തി​ന​ടു​ത്തോ​ളം​ ​എ​ത്തി​പ്പെ​ട്ട​ ​സാ​മാ​ജി​ക​രു​ണ്ട്.​ ​ഐ​സ​ക് ​സ​ഖാ​വ് ​പ​ക്ഷേ​ ​സം​സ്കൃ​ത​ത്തെ​ ​തൊ​ടാ​ൻ​ ​മെ​ന​ക്കെ​ട്ടി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​കൊ​ല്ല​വും​ ​കാ​സ​ർ​കോ​ട് ​മു​ത​ൽ​ ​ക​ന്യാ​കു​മാ​രി​ ​വ​രെ​യു​ള്ള​ ​ഏ​താ​ണ്ടെ​ല്ലാ​ ​ക​വി​ക​ളെ​യും​ ​ത​പ്പി​പ്പി​ടി​ച്ച് ​കൊ​ണ്ടു​വ​ന്ന് ​ബ​ഡ്ജ​റ്റി​ൽ​ ​കേ​റ്റാ​നാ​ണ് ​സ​ഖാ​വ് ​ശ്ര​മി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​വ​ന്നു​വ​ന്ന്,​ ​ഐ​സ​കി​ന്റെ​ ​ബ​ഡ്ജ​റ്റി​ലേ​ക്ക് ​എ​ന്നു​പ​റ​ഞ്ഞ് ​ത​ന്നെ​ ​ക​വി​ക​ൾ​ ​ക​വി​ത​ക​ൾ​ ​ര​ചി​ച്ചു​ ​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​കേ​ൾ​വി.
ഐ​സ​കി​ന്റെ​ ​ബ​ഡ്ജ​റ്റി​ലേ​ക്ക് ​വേ​ണ്ടി​ ​എ​ന്നും​ ​പ​റ​ഞ്ഞ് ​ക​വി​ത​യെ​ഴു​തു​ന്ന​ ​ഏ​ർ​പ്പാ​ട് ​സു​ധാ​ക​ര​മ​ന്ത്രി​ക്ക് ​പ​റ്റി​ല്ല.​ ​മ​ന്ത്രി​ക്ക് ​പേ​പ്പ​റും​ ​പേ​ന​യും​ ​കൈ​യി​ലെ​ടു​ത്താ​ൽ​ ​സ്വ​മേ​ധ​യാ​ ​ക​വി​ത​ ​പു​റ​ത്തേ​ക്കൊ​ഴു​ക​ലാ​ണ്.​ ​അ​തൊ​രു​ ​വ​ല്ലാ​ത്ത​ ​പ്ര​ക്രി​യ​യാ​ണ്.​ ​അ​ത് ​മ​ന​സി​ലാ​ക്കി​യി​ട്ടെ​ങ്കി​ലും​ ​ഐ​സ​ക് ​സ​ഖാ​വ് ​സു​ധാ​ക​ര​മ​ന്ത്രി​യു​ടെ​ ​ക​വി​ത​യു​ടെ​ ​മ​ഹ​ത്വം​ ​തി​രി​ച്ച​റി​യ​ണ​മാ​യി​രു​ന്നു.​ ​അ​ത് ​ചെ​യ്യാ​ത്ത​ത് ​കൊ​ണ്ടു​ത​ന്നെ​ ​അ​തൊ​രു​ ​മി​ക​ച്ച​ ​ബ​ഡ്ജ​റ്റാ​വു​ന്നി​ല്ലെ​ന്ന് ​മ​ന​സി​ലാ​ക്കു​ക.

കെ.​എം.​ ​മാ​ണി​യു​ടെ​ ​പേ​രി​ലു​ള്ള​ ​ഫൗ​ണ്ടേ​ഷ​ന് ​അ​ഞ്ച് ​കോ​ടി​ ​പ്ര​ഖ്യാ​പി​ച്ച​ ​ഐ​സ​ക് ​സ​ഖാ​വ് ​അ​ങ്ങേ​യ​റ്റ​ത്തെ​ ​ക​ടു​ത്ത​ ​വി​വേ​ച​നം​ ​പ്ര​ക​ട​മാ​ക്കി​യെ​ന്ന് ​പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല.​ ​മാ​ണി​സാ​റി​ന്റെ​ ​പ​തി​മൂ​ന്നാ​മ​ത്തെ​ ​ബ​ഡ്ജ​റ്റ​വ​ത​രി​പ്പി​ക്ക​ൽ​ ​മ​ഹോ​ത്സ​വ​ത്തി​ന് ​ഐ​സ​ക് ​സ​ഖാ​വി​ന്റെ​ ​കൈ​കോ​ർ​ത്ത് ​പി​ടി​ച്ചു​ള്ള​ ​നൃ​ത്തം​ ​ഒ​ര​ക​മ്പ​ടി​യാ​യി​രു​ന്ന​ത് ​പോ​ട്ടെ.​ ​ശി​വ​ൻ​കു​ട്ടി​ ​സ​ഖാ​വി​ന്റെ​ ​ത​വ​ള​ച്ചാ​ട്ടം​ ​എ​ന്നൊ​രു​ ​ഐ​റ്റം​ ​ഡാ​ൻ​സെ​ങ്കി​ലും​ ​ക​ണ്ടി​ട്ടു​ള്ള​വ​ർ​ ​അ​വി​ടെ​ ​ഒ​രു​ ​അ​വ​ശ​ക​ലാ​കാ​ര​ ​പെ​ൻ​ഷ​നെ​ങ്കി​ലും​ ​പ്ര​തീ​ക്ഷി​ച്ചു.​ ​അ​തു​ണ്ടാ​വാ​ത്ത​ത് ​തീ​ർ​ത്തും​ ​ക​ഷ്ട​മാ​യി​പ്പോ​യി.​ ​മാ​ണി​സാ​ർ​ ​ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​സ​ഭ​യ്ക്ക​ക​ത്ത് ​അ​ദ്ദേ​ഹം​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​മാ​യി​രു​ന്നു.​ ​കെ.​എം.​മാ​ണി​ ​ഫൗ​ണ്ടേ​ഷ​ന് ​അ​ഞ്ചു​കോ​ടി​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ഭ​ര​ണ​പ​ക്ഷം​ ​ഡ​സ്കി​ലി​ടി​ക്കു​ന്ന​ത് ​ക​ണ്ട​ ​പ്ര​തി​പ​ക്ഷം​ ​ക​ര​യ​ണോ​ ​ചി​രി​ക്ക​ണോ​ ​എ​ന്ന​റി​യാ​തെ​ ​ഉ​ഴ​ലു​ക​യാ​യി​രു​ന്നു.​ ​ഇ​നി​ ​അ​ത​ല്ല,​ ​ജോ​സ് ​മോ​ന്റെ​ ​അ​ന്ത​രം​ഗ​ത്തി​ൽ​ ​വ​ല​തൊ​ഴി​ഞ്ഞ് ​ഇ​ട​തു​മാ​റി​ ​വ​ല്ല​ ​തി​ര​യി​ള​ക്ക​വും​ ​പി​ണ​റാ​യി​സ​ഖാ​വ് ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടോ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​തി​നു​ത്ത​ര​മി​ല്ല.​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​ ​പൂ​രം​ ​ക​ണ്ടു​ത​ന്നെ​ ​അ​റി​യ​ണം!



പ​ന്തീ​രാ​ങ്കാ​വി​ൽ​ ​ര​ണ്ട് ​ചെ​റു​പ്പ​ക്കാ​ർ​ക്കെ​തി​രെ​ ​ക​രി​നി​യ​മ​മെ​ടു​ത്ത​ത് ​പി​ണ​റാ​യി​പ്പൊ​ലീ​സാ​ണ്.​ ​എ​ന്നു​വ​ച്ച് ​എ​ൻ.​ഐ.​എ​യ്ക്ക് ​ഈ​ ​വീ​ട്ടി​ലെ​ന്താ​ണ് ​കാ​ര്യ​മെ​ന്ന് ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​മ​ന​സി​ലാ​കു​ന്നി​ല്ല.​ ​എ​ൻ.​ഐ.​എ​യെ​ ​ആ​ട്ടി​യോ​ടി​ക്കാ​ൻ​ ​അ​മി​ത്ഷാ​യു​ടെ​ ​കാ​ല് ​പി​ടി​ക്കൂ​വെ​ന്ന് ​ചെ​ന്നി​ത്ത​ല​ഗാ​ന്ധി​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​തൊ​രു​ ​കു​റ​ച്ചി​ല​ല്ലേ​യെ​ന്ന് ​പി​ണ​റാ​യി​ ​സ​ഖാ​വ് ​ചി​ന്തി​ച്ച​താ​യി​രു​ന്നു.​ ​പ​ക്ഷേ​ ​കോ​ഴി​ക്കോ​ട്ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഓ​ർ​ത്തു​നോ​ക്കി​യ​പ്പോ​ൾ​ ​അ​മി​ത്ഷാ​യെ​ങ്കി​ൽ​ ​അ​മി​ത്ഷാ,​ ​കാ​ലെ​ങ്കി​ൽ​ ​കാ​ല് ​എ​ന്ന് ​ചി​ന്തി​ക്കാ​നേ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​സാ​ധി​ച്ചു​ള്ളൂ.​ ​കാ​ര്യം​ ​കാ​ണാ​ൻ​ ​ഏ​ത് ​കാ​ലും​ ​പി​ടി​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന് ​ഏ​ത് ​പി​ണ​റാ​യി​ ​സ​ഖാ​വി​നും​ ​മ​ന​സി​ലാ​ക്കാ​നാ​വും.


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISESHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.