SignIn
Kerala Kaumudi Online
Thursday, 13 August 2020 8.50 AM IST

റെയിൽ ബഡ്ജറ്റിൽ എന്നു കിട്ടും കേരളത്തിന് ഒരിടം

train-1

കേന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ​വ​ത​ര​ണം​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​സാ​മ്പ​ത്തി​ക​ ​-​ ​വി​ക​സ​ന​ ​രം​ഗ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​കാ​നി​ട​യു​ള്ള​ ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​വി​ല​യി​രു​ത്ത​ലി​ലാ​ണ് ​ജ​ന​ങ്ങ​ൾ.​ ​രാ​ഷ്ട്രീ​യ​ ​ചി​ന്താ​ഗ​തി​ക്ക​നു​സ​ര​ണ​മാ​ണ് ​ഓ​രോ​ ​വ്യ​ക്തി​യും​ ​ബ​ഡ്ജ​റ്റു​ക​ളെ​ ​കാ​ണു​ന്ന​ത്.​ ​കേ​ര​ള​ത്തെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​കേ​ന്ദ്ര​ ​ബ​ഡ്ജ​റ്റ് ​നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് ​ഭ​ര​ണ​ ​-​ ​പ്ര​തി​പ​ക്ഷ​ങ്ങ​ൾ​ ​ഒ​രേ​ ​സ്വ​ര​ത്തി​ൽ​ ​പ​റ​ഞ്ഞു​ക​ഴി​ഞ്ഞു.​ ​പൊ​തു​ബ​ഡ്ജ​റ്റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​റി​യ​ ​റെ​യി​ൽ​വേ​ ​ബ​ഡ്ജ​റ്റി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ഇ​നി​യും​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തേ​യു​ള്ളൂ.​ ​വ​ന്നു​ക​ഴി​ഞ്ഞ​ ​വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​പാ​ടേ​ ​ത​ഴ​ഞ്ഞ​താ​യി​ട്ടാ​ണ് ​മ​ന​സി​ലാ​കു​ന്ന​ത്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​തു​ട​രു​ന്ന​ ​ഈ​ ​അ​വ​ഗ​ണ​ന​ ​കൂ​ടു​ത​ൽ​ ​ക്രൂ​ര​മാ​യ​ ​നി​ല​യി​ൽ​ ​ഇ​ത്ത​വ​ണ​ത്തെ​ ​റെ​യി​ൽ​ ​ബ​ഡ്ജ​റ്റി​ലും​ ​പ്ര​ക​ട​മാ​ണ്.​ ​പു​തി​യ​ ​പാ​ത​ക​ളോ​ ​ട്രെ​യി​നു​ക​ളോ​ ​ഒ​ന്നു​മി​ല്ല.​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അ​വ​ശ്യം​ ​വേ​ണ്ട​ ​വ​ക​യി​രു​ത്ത​ലു​ക​ൾ​ ​ഒ​ഴി​ച്ചാ​ൽ​ ​ശു​ദ്ധ​ ​ശൂ​ന്യ​മാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​കോ​ളം.​ ​ക​ഴി​ഞ്ഞ​ ​നി​ര​വ​ധി​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ആ​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​അ​വ​ഗ​ണ​ന​യ്‌ക്കെ​തി​രെ​ ​ബ​ഡ്ജ​റ്റ​വ​ത​ര​ണം​ ​ക​ഴി​യു​മ്പോ​ൾ​ ​ശ​ബ്ദ​മു​യ​രു​ന്ന​തു​ ​പ​തി​വാ​ണെ​ങ്കി​ലും​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​കേ​ന്ദ്ര​ത്തെ​ക്കൊ​ണ്ട് ​അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​സ​മ്മ​ർ​ദ്ദ​ ​ന​ട​പ​ടി​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​ഉ​ണ്ടാ​കാ​റി​ല്ല.​ ​ഇ​വി​ടെ​ ​നി​ന്നു​ള്ള​ ​എം.​പി​മാ​രും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വി​ശേ​ഷാ​ൽ​ ​താ​ത്‌​പ​ര്യ​മൊ​ന്നും​ ​കാ​ണി​ക്കാ​റി​ല്ല.​ ​ബ​ഡ്ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​നു​ ​തൊ​ട്ടു​മു​മ്പാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ളി​ച്ചു​കൂ​ട്ടു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​പോ​ലും​ ​മു​ഴു​വ​ൻ​ ​എം.​പി​മാ​ർ​ ​പ​ങ്കെ​ടു​ക്കാ​റി​ല്ല.
അ​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​റെ​യി​ൽ​വേ​ ​ബ​ഡ്ജ​റ്റി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​പാ​ത​ ​ഇ​ര​ട്ടി​പ്പി​ക്ക​ലി​നാ​യി​ ​ആ​കെ​ ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 235.45​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​ഷൊ​ർ​ണൂ​ർ​ ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ത​ ​ഇ​ര​ട്ടി​പ്പി​ക്ക​ൽ​ ​പൂ​ർ​ണ​മാ​ക​ണ​മെ​ങ്കി​ൽ​ ​ചി​ങ്ങ​വ​ന​ത്തി​നും​ ​കോ​ട്ട​യ​ത്തി​നു​മി​ട​യ്ക്കു​ള്ള​ ​പാ​ത​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക​ണം.​ ​അ​തി​നു​വേ​ണ്ടി​ ​ഇ​ത്ത​വ​ണ​ 88​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​സ്ഥ​ല​മെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ​ ​കാ​ല​താ​മ​സ​മാ​ണ് ​പാ​ത​യി​ര​ട്ടി​പ്പി​ക്ക​ൽ​ ​ഇ​ത്ര​യും​ ​കാ​ലം​ ​നീ​ണ്ടു​പോ​കാ​ൻ​ ​കാ​ര​ണം.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​ണ്ടാ​യ​ ​വീ​ഴ്ച​ ​കാ​ര​ണം​ ​കോ​ട്ട​യം​ ​വ​ഴി​യു​ള്ള​ ​ട്രെ​യി​ൻ​ ​യാ​ത്ര​ക്കാ​ർ​ ​നി​ര​വ​ധി​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ക്ളേ​ശം​ ​അ​നു​ഭ​വി​ക്കു​ക​യാ​ണ്.​ ​ഇ​പ്പോ​ൾ​ ​അ​നു​വ​ദി​ച്ച​ 88​ ​കോ​ടി​ ​രൂ​പ​ ​കൊ​ണ്ട് ​ചി​ങ്ങ​വ​ന​ത്തി​നും​ ​കോ​ട്ട​യ​ത്തി​നു​മി​ട​യ്ക്കു​ള്ള​ ​ഇ​ര​ട്ട​പ്പാ​ത​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണു​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​പ്പോ​ഴും​ ​കാ​യം​കു​ള​ത്തി​നും​ ​എ​റ​ണാ​കു​ള​ത്തി​നു​മി​ട​യ്ക്കു​ള്ള​ ​(​ആ​ല​പ്പു​ഴ​ ​വ​ഴി​)​ ​ഭാ​ഗ​ത്ത് ​ഇ​ര​ട്ട​പ്പാ​ത​ ​എ​ങ്ങു​മെ​ങ്ങും​ ​എ​ത്താ​തെ​ ​കി​ട​ക്കു​ക​യാ​ണ്.​ ​ഹ​രി​പ്പാ​ട് ​-​ ​അ​മ്പ​ല​പ്പു​ഴ​ ​പാ​ത​ ​ഇ​ര​ട്ടി​പ്പി​ക്കാ​ൻ​ 14​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​തു​ച്ഛ​മാ​യ​ ​ഈ​ ​തു​ക​ ​ചെ​ല​വാ​ക്കി​യാ​ലും​ ​ഈ​ ​ഭാ​ഗ​ത്തെ​ ​പാ​ത​ ​ഇ​ര​ട്ടി​പ്പി​ക്ക​ൽ​ ​പൂ​ർ​ത്തി​യാ​കു​മോ​ ​എ​ന്ന​റി​യി​ല്ല.​ ​എ​റ​ണാ​കു​ളം​ ​-​ ​ഹ​രി​പ്പാ​ട് ​പാ​ത​ 87​ ​കി​ലോ​മീ​റ്റ​റാ​ണ്.​ ​ഇ​പ്പോ​ഴ​ത്തെ​ ​രീ​തി​ ​വ​ച്ചു​ ​നോ​ക്കി​യാ​ൽ​ ​ഇ​ര​ട്ട​പ്പാ​ത​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഇ​നി​യും​ ​പ​ത്തു​വ​ർ​ഷ​മെ​ങ്കി​ലും​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​ക​ന്യാ​കു​മാ​രി​ ​ഇ​ര​ട്ട​പ്പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ആ​ഘോ​ഷ​പൂ​ർ​വം​ ​ന​ട​ന്ന​തൊ​ഴി​ച്ചാ​ൽ​ ​കാ​ര്യ​മാ​യ​ ​ഒ​രു​ ​പ​ണി​യും​ ​പി​ന്നീ​ടു​ ​ന​ട​ന്നി​ല്ല.​ ​ഇ​ത്ത​വ​ണ​ ​ബ​ഡ്ജ​റ്റി​ൽ​ 135​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഫ​ണ്ട് ​കൃ​ത്യ​മാ​യി​ ​എ​ത്തു​ന്ന​തി​നെ​ ​ആ​ശ്ര​യി​ച്ചാ​കും​ ​പാ​ത​നി​ർ​മ്മാ​ണ​ത്തി​ലെ​ ​പു​രോ​ഗ​തി.
പു​തി​യ​ ​പാ​ത​ക​ൾ​ക്കാ​യു​ള്ള​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ചി​ട്ടേ​യി​ല്ല.​ ​തി​രു​നാ​വാ​യ​ ​-​ ​ഗു​രു​വാ​യൂ​ർ,​ ​അ​ങ്ക​മാ​ലി​ ​-​ ​ശ​ബ​രി​മ​ല,​ ​നി​ല​മ്പൂ​ർ​ ​-​ ​മൈ​സു​രു​ ​പാ​ത​ക​ൾ​ ​സ്വ​പ്ന​പ​ദ്ധ​തി​ക​ൾ​ ​മാ​ത്ര​മാ​യി​ ​തു​ട​രു​മ്പോ​ൾ​ ​നി​ല​വി​ലു​ള്ള​ ​ലൈ​നു​ക​ൾ​ക്ക് ​താ​ങ്ങാ​നാ​വു​ന്ന​തി​ലും​ ​അ​ധി​ക​മാ​ണ് ​ഇ​പ്പോ​ൾ​ ​ഓ​ടു​ന്ന​ ​വ​ണ്ടി​ക​ൾ.​ ​ട്രെ​യി​നു​ക​ളു​ടെ​ ​ബാ​ഹു​ല്യം​ ​പ​രി​ഗ​ണി​ച്ച് ​എ​റ​ണാ​കു​ള​ത്തി​നും​ ​ഷൊ​ർ​ണൂ​രി​നു​മി​ട​യ്ക്ക് ​ഇ​പ്പോ​ഴ​ത്തെ​ ​പാ​ത​യ്ക്കു​ ​സ​മാ​ന്ത​ര​മാ​യി​ ​മൂ​ന്നാം​ ​പാ​ത​ ​നി​ർ​മ്മി​ക്കു​മെ​ന്നു​ ​കേ​ട്ടി​രു​ന്നു.​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​സ്തു​ത​ ​നി​ർ​ദ്ദേ​ശ​ത്തി​നും​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ച്ചി​ല്ല.​ ​അ​തു​പോ​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​ചെ​ങ്ങ​ന്നൂ​ർ​ ​റൂ​ട്ടി​ൽ​ ​സ​ബ​ർ​ബ​ൻ​ ​സ​ർ​വീ​സു​ക​ൾ​ ​തു​ട​ങ്ങാ​ൻ​ ​ആ​ലോ​ച​ന​ ​ന​ട​ന്നി​രു​ന്നു.​ ​സി​ഗ്ന​ൽ​ ​സം​വി​ധാ​നം​ ​പ​രി​ഷ്ക​രി​ച്ചാ​ൽ​ ​എ​ളു​പ്പം​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​റോ​ഡ് ​യാ​ത്ര​യി​ൽ​ ​ഇ​ന്ന് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ​ ​തി​ര​ക്കി​ന് ​പ​രി​ഹാ​ര​മെ​ന്ന​ ​നി​ല​യ്ക്കാ​ണ് ​സ​ബ​ർ​ബ​ൻ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സി​നെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ച​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ലും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വേ​ണ്ട​ത്ര​ ​താ​ത്‌​പ​ര്യം​ ​കാ​ണി​ച്ച​താ​യി​ ​തോ​ന്നു​ന്നി​ല്ല.
പു​തി​യ​ ​ലൈ​നു​ക​ളും​ ​ട്രെ​യി​നു​ക​ളും​ ​അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നൊ​പ്പം​ ​അ​ധി​കം​ ​ചെ​ല​വു​ ​വ​രാ​ത്ത​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളോ​ടു​ ​പോ​ലും​ ​റെ​യി​ൽ​വേ​ ​വ​കു​പ്പ് ​മു​ഖം​ ​തി​രി​ഞ്ഞാ​ണു​ ​നി​ൽ​ക്കു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ലെ​ ​തി​ര​ക്കു​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​നേ​മം,​ ​കൊ​ച്ചു​വേ​ളി​ ​സ്റ്റേ​ഷ​നു​ക​ൾ​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​പ​ദ്ധ​തി​യി​ട്ടി​രു​ന്നു.​ ​ഇ​ത്ത​വ​ണ​യും​ ​അ​വ​യ്ക്ക് ​ഒ​രു​ ​പ​രി​ഗ​ണ​ന​യും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​ട്രെ​യി​ൻ​ ​യാ​ത്ര​ക്കാ​ർ​ ​തു​ട​ർ​ന്നും​ ​ദു​രി​തം​ ​സ​ഹി​ച്ചു​ ​യാ​ത്ര​ ​ചെ​യ്താ​ൽ​ ​മ​തി​യെ​ന്നാ​ണ് ​റെ​യി​ൽ​വേ​യു​ടെ​ ​തീ​രു​മാ​നം.​ ​പാ​ത​ ​ന​വീ​ക​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മാ​സ​ങ്ങ​ളാ​യി​ ​പാ​സ​ഞ്ച​ർ​ ​വ​ണ്ടി​ക​ൾ​ ​കൃ​ത്യ​മാ​യി​ ​ഇ​വി​ടെ​ ​ഓ​ടാ​റി​ല്ല.​ ​ഒ​ട്ടു​മി​ക്ക​ ​ദി​വ​സ​ങ്ങ​ളി​ലും​ ​അ​വ​ ​റ​ദ്ദാ​ക്ക​പ്പെ​ടു​ന്നു.​ ​വൈ​കി​ ​ഓ​ട​ലും​ ​റൂ​ട്ട് ​മാ​റ്റ​വും​ ​പ​തി​വാ​യി​ക്ക​ഴി​ഞ്ഞു.​ ​ചോ​ദി​ക്കാ​നും​ ​പ​റ​യാ​നും​ ​ആ​രു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ​എ​ല്ലാം​ ​തോ​ന്നും​പ​ടി​യാ​ണ് ​കാ​ര്യ​ങ്ങ​ൾ.​സു​ര​ക്ഷി​ത​ത്വ​ ​ന​ട​പ​ടി​ക​ൾ​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​അ​തി​നാ​ൽ​ ​പ​ണ്ടെ​ങ്ങും​ ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത രീതിയിൽ​ ​യാ​ത്ര​ക്കാ​രെ​ ​കൊ​ള്ള​യ​ടി​യും​ ​ഇ​പ്പോ​ൾ​ ​തു​ട​ങ്ങി​യി​രി​ക്കു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി​ ​പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​യും​ ​കോ​ഴി​ക്കോ​ട്ടെ​യും​ ​ലൈ​റ്റ് ​മെ​ട്രോ​ ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ലും​ ​സൂ​ച​ന​ ​പോ​ലു​മി​ല്ല.​ ​അ​തി​വേ​ഗ​ ​പാ​ത​യു​ടെ​ ​കാ​ര്യം​ ​മാ​ത്ര​മാ​ണ് ​പ​റ​യു​ന്ന​ത്.​ ​ന​ഗ​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ത്തി​ര​ക്കു​ ​കു​റ​യ്ക്കാ​ൻ​ ​വേ​ണ്ടി​യു​ള്ള​ ​ലൈ​റ്റ് ​മെ​ട്രോ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​അ​തു​ണ്ടാ​യി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAIL BUDGET
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.