SignIn
Kerala Kaumudi Online
Thursday, 13 August 2020 8.30 AM IST

കേരളകൗമുദി ശബ്ദരൂപ വാർത്തയ്ക്ക് അംഗീകാരം

kaumudi-tv
വാർത്തകൾ ശബ്ദരൂപത്തിൽ സമൂഹത്തിൽ എത്തിക്കുന്ന ആദ്യ ദിനപത്രമായ കേരളകൗമുദിക്കുള്ള അക്ഷരനാദം ഫൗണ്ടേഷന്റെ ഉപഹാരം അക്ഷരനാദം സംയോജകൻ രജനീഷ് എസ്.എസിൽ നിന്നും കൗമുദി ടി.വി ന്യൂസ് ഹെഡ് ഗോപീകൃഷ്ണൻ സ്വീകരിക്കുന്നു നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽഖാൻ സമീപം

തിരുവനന്തപുരം: 'കേരളകൗമുദി' ഓൺലൈനിലൂടെ ലഭിക്കുന്ന ശബ്ദരൂപ വാർത്തയ്ക്ക് കാഴ്ച അന്യമായ സമൂഹത്തിന്റെ അംഗീകാരവും ആദരവും.

കാഴ്ച പരിമിതരുടെയും ഭിന്ന ശേഷിക്കാരുടെയും ക്ഷേമത്തിനും ഉന്നമന്നത്തിനും ആയി പ്രവർത്തിക്കുന്ന 'അക്ഷരനാദം ഫൗണ്ടേഷൻ, വാർത്തകൾ ശബ്ദരൂപത്തിൽ എത്തിക്കുന്ന ആദ്യ ദിനപത്രമായ കേരളകൗമുദിയെ ഉപഹാരം നൽകി ആദരിച്ചു. ഗവ. വിമെൻസ് കോളേജിൽ നടന്ന അക്ഷരനാദത്തിന്റെ വാർഷിക കുടുംബ സംഗമ ചടങ്ങിൽ വച്ചായിരുന്നു ഉപഹാരസമർപ്പണം. അക്ഷരനാദം സംയോജകൻ രജനീഷ് എസ്.എസിൽ നിന്നു കൗമുദി ടി.വി ന്യൂസ് ഹെഡ് ഗോപീകൃഷ്ണൻ ഉപഹാരം ഏറ്റുവാങ്ങി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ഗവൺമെന്റ് വനിതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ഉമാജ്യോതി അദ്ധ്യക്ഷ ആയിരുന്നു. അക്ഷരനാദം ഫൗണ്ടേഷൻ അദ്ധ്യക്ഷൻ കെ.ആർ. രഘുനാഥൻ നായർ, വനിതാ കോളേജ് വൈസ് പ്രിൻസിപ്പൽ അനില .ജെ.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സർക്കാർ അന്ധ വിദ്യാലയത്തിലെ കുട്ടികളും അക്ഷരനാദം കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAKAUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.