SignIn
Kerala Kaumudi Online
Sunday, 07 June 2020 7.33 AM IST

മാരുതി കാറും കർച്ചീഫും കൊടുത്ത് തിയേറ്ററിൽ ആളെ നിറച്ച ഒരു മലയാള സിനിമയുണ്ട്

akashadooth

മലയാളസിനിമാ പ്രേക്ഷകരെ എന്നും നൊമ്പരപ്പെടുത്തുന്ന ചിത്രമാണ് ആകാശദൂത്. കുടുംബബന്ധങ്ങൾ തമ്മിലുള്ള വൈകാരികത ഇത്രത്തോളം ആഴത്തിൽ ചിത്രീകരിച്ച സിനിമകൾ വിരളമാണെന്നും തന്നെ പറയാം. 'ആകാശ്ദൂത് കണ്ടിട്ട് കണ്ണുനിറയാത്തവർ ആരെങ്കിലുമുണ്ടോ?' എന്ന ചോദ്യം തന്നെ ഒരുകാലത്ത് പലരും ചോദിച്ചിരുന്നു. സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ മുരളി, മാധവി, നെടുമുടി വേണു, ജഗതി ശ്രീകുമാർ, എൻ.എഫ് വർഗീസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. വമ്പൻ വിജയമായിരുന്നെങ്കിലും റിലീസ് ചെയ്‌ത ആദ്യ രണ്ട് ആഴ്‌ച വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു ആകാശ് ദൂതിന്റെ പ്രേക്ഷകർ എന്ന് എത്രപേർക്കറിയാം. സംവിധായകൻ സിബി മലയിൽ തന്നെയാണ് ഇക്കര്യം വ്യക്തമാക്കിയത്.

സിബി മലയിലിന്റെ വാക്കുകൾ-

സിനിമ പൂർത്തീകരിച്ച് ഞാൻ എന്റെ അടുത്ത സിനിമയായ ലൊക്കേഷൻ നോക്കാൻ വേണ്ടി പോയി. അന്ന് വൈകുന്നേരം കണ്ണൂർ കവിത തിയേറ്ററിലെത്തിയപ്പോൾ ഒറ്റ മനുഷ്യനില്ല അവിടെ. റെപ്രസന്റിറ്റീവിനെ വിളിച്ച് സിനിമ എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. സാറെ മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നു എന്ന് അയാൾ പറഞ്ഞു. ഫസ്‌റ്റ് ഷോ ഇല്ലേന്ന് ചോദിച്ചപ്പോൾ, ഉണ്ട് ആള് വരും എന്നും മറുപടി കിട്ടി. പടം ഉഗ്രം ആണ്. എല്ലാവരും കരഞ്ഞു കൊണ്ടാ ഇറങ്ങി പോകുന്നേ. എന്നാൽ ഞാൻ കോൺഫിഡന്റ് ആയിരുന്നു. രാത്രിയായപ്പോൾ ഞാൻ പ്രൊഡ്യൂസർ കറിയാച്ചനെ (പ്രേം പ്രകാശ്) വിളിച്ചു. കരച്ചിലാ അവിടുന്ന് കേട്ടത്. എല്ലാം പോയി സിബി നമ്മുടെ കാശ് മുഴുവനും പോയി. ഇനി നോക്കണ്ടാ, ഒരിടത്തും ആളില്ലാ എന്ന് പറഞ്ഞ് കരച്ചിലോട് കരച്ചിൽ.

ഞാൻ പറഞ്ഞു കറിയാച്ചാ, വിഷമിക്കാതെ പടം ഹിറ്റാകും. കുറച്ചു ദിവസം കഴിഞ്ഞിട്ടും മാറ്റമില്ല. ഒടുവിൽ തന്ത്രം പ്രയോഗിച്ചു. എല്ലാ തിയേറ്ററിലും ടിക്കറ്റിന്റെ കൂടെ ഒരു കർച്ചീഫ് കൂടെ കൊടുക്കണം. കാരണം കയറിയിട്ട് ഇറങ്ങുന്നവരെല്ലാം ഒരു കാര്യം പറയുന്നുണ്ട്. കരഞ്ഞിട്ട് വല്ലാതായി, ഒരു കർച്ചീഫ് കിട്ടിയിരുന്നെങ്കിലെന്ന്. പടത്തെ പറ്റി അറിയാത്തവർക്കും അത് കൗതുകമായി. ഒപ്പം മാരുതി കാർ സമ്മാനമായി പ്രഖ്യാപിച്ച് ഒരു ചോദ്യോത്തരം കൂടി നടത്തി. സംഭവം ഗുണം ചെയ്‌തു. മൗത്ത് പബ്ളിസിറ്റിയിലൂടെ പതിനേഴാമത്തെ ദിവസം ആൾ കേരള തിയേറ്ററുകൾ മുഴുവൻ ഹൗസ് ഫുള്ളായി.150 ദിവസമാണ് ചിത്രം ഓടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AKASHADOOTH, SIBI MALAYIL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.