SignIn
Kerala Kaumudi Online
Saturday, 30 May 2020 9.42 PM IST

13 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺകോൾ എടുത്താൽ ഉറക്കം നഷ്ടമാകും, പെൺകുട്ടികളുടെ കരച്ചിലിന് പിന്നിൽ വൻചതി,​ സംസ്ഥാനത്ത് വീണ്ടും 'വാൻഗിരി' തട്ടിപ്പ് സജീവമാകുന്നു?​

phone-call

ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി അജ്ഞാത നമ്പരുകളിൽ നിന്നുള്ള ഫോൺ കോളുകൾ. ഫോണെടുത്താൽ കേൾക്കുന്നത് കുഞ്ഞുങ്ങളുടെയും പെൺകുട്ടികളുടെയും കരച്ചിൽ. രാത്രി10.30 മുതൽ പുലർച്ചെവരെയുള്ള സമയങ്ങളിലാണ് 13 സെക്കൻഡ് ദൈർഘ്യമുള്ള ഇത്തരം കോളുകൾ വരുന്നത്. ജില്ലയിൽ നിരവധിയാളുകൾക്ക് ഇതിനോടകം ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിക്കഴിഞ്ഞു.

കുഞ്ഞുങ്ങളുടെയും പെൺകുട്ടികളുടെയും കരച്ചിൽ കേൾക്കുന്നതോടെ ഫോൺ എടുക്കുന്നയാൾ പരിഭ്രാന്തരാകും. 13 സെക്കൻഡ് കഴിയുമ്പോൾ ഫോൺകോൾ കട്ടാകും. തിരിച്ച് വിളിച്ചാൽ കിട്ടുകയും ഇല്ല. ഇതിന് പിന്നിൽ വലിയ ചതിയാണ് ഉള്ളതെന്നാണ് സൂചന. ഉപഭോക്താക്കളുടെ വിവരങ്ങൾ ഇത്തരം കോളുകളിലൂടെ ചോർത്തുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.

മിസ്ഡ് കോൾ വരുന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചാൽ ഫോണിലെ ബാലൻസ് നഷ്ടമാകുകയും ഫോണിലെ വിവരങ്ങൾ ചോരുകയും ചെയ്യുന്ന തട്ടിപ്പ് രീതിയാണ് വാൻഗിരി. 00252ൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നാണ് ഇത്തരം കോളുകൾ വരുന്നതെന്നാണ് സൂചന. ഒരേസമയം നിരവധിയാളുകൾക്ക് മിസ്ഡ് കോൾ പോകും,​അതിൽ നിന്ന് തിരിച്ച് വിളിക്കുന്നവരുടെ പണം പോകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MOBILE PHONE, NIGHT CALL, UNKNOWN CALLS, GIRL AND CHILD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.