SignIn
Kerala Kaumudi Online
Friday, 10 April 2020 5.11 PM IST

ട്രോളൻമാരുടെ "ലാഫിംഗ് ലേഡീ"സായ ഈ ചേച്ചിമാരെ കണ്ടെത്താൻ കാരണമായ സംഭവം ഇതായിരുന്നു,​ വെളിപ്പെടുത്തലുമായി എബ്രിഡ് ഷെെൻ

തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു എബ്രിഡ് ഷെെനിന്റെ സംവിധാനത്തിലൊരുങ്ങിയ ആക്ഷൻ ഹീറോ ബിജു. നിവിൻ പോളിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു. നിവിനിനൊപ്പം ചിത്രത്തിൽ പ്രേക്ഷകരുടെ മനസിലിടം നേടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു മേരിയും ബേബിയും. ഇപ്പോൾ ട്രോളര്‍മാരുടെ പ്രിയപ്പെട്ട ലാഫിംഗ് ലേഡീസാണ് ഇവർ. ഇപ്പോൾ ഈ രണ്ടുപേരെയും സിനിമയിലേക്കുവിളിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് എബ്രിഡ് ഷെെൻ. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസുതുറന്നത്.

abrid-shine


"ഒരു ഒഡീഷൻ നടത്തിയപ്പോഴാണ് ഞാൻ ആലോചിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി പോകുന്ന ഒരുപാട് പേരുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി ഇത്ര എയ്ജ് ഉള്ള ആൾക്കാർ വേണമെന്ന് പറയുമ്പോൾ ഇതുപോലുള്ള ആളുകൾ വരും. അവരിൽ ഒരു സിനിമയിൽ മുഖം കാണിക്കുക എന്ന ഉദ്ദേശമല്ല. വെെകുന്നേരം വരെ നിൽക്കുക പോകുക. സിനിമയിൽ മുഖം കണ്ടാലും ഇല്ലെങ്കിലും അവർക്ക് പ്രശ്നമല്ല. അവർക്ക് നല്ല ക്ഷമയാണ്. ഇവർക്കതൊക്കെ ശീലമാണ്.

ഞാൻ വിചാരിച്ചു അങ്ങനെയുള്ള ആളുകളിൽ ചിലർ സ്പാർക്കുള്ളവർ ഉണ്ടാകും. ചിലപ്പോൾ ഇന്റെറസിറ്റിംഗ് ആയിട്ട് പെർഫോം ചെയ്യുന്നവർ ഉണ്ടാകും. അങ്ങനെയാണ് ഓഡീഷൻ ചെയ്തത്. അങ്ങനെയാണ് ബേബിയെയും മേരിയെയും തിരഞ്ഞെടുത്തത്. സിനിമയിൽ അവർ സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം വലിയ സുഹൃത്തുക്കളായി മാറി"-എബ്രിഡ് ഷെെൻ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ABRID SHINE, REVEALS, DISCOVERED, TWO ARTISTS, ACTION HERO BIJU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.