SignIn
Kerala Kaumudi Online
Friday, 03 April 2020 7.51 AM IST

ഇന്ത്യയുടെ വാതക കുതിപ്പ്

gas-grid

ഓ​സ്‌​​​ട്രേ​​​ലി​​​യയി​ൽ​ ​കാ​​​ട്ടു​തീ​ ​നാ​​​ശം​ ​വി​​​ത​​​ച്ച​ത് ​കാ​ർ​ബ​ൺ​ ​പു​റം​ത​ള്ള​ലി​നേ​ക്കു​റി​ച്ചു​ള്ള​ ​പു​തി​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ക​ള​മൊ​രു​ക്കി.​ ​ആ​ഗോ​ള​ത​ല​ത്തി​ലെ​ ​ഉ​പ​രി​ത​ലോ​ഷ്മാ​​​വ് 0.3 മു​ത​ൽ​ 1.7​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​​​സ് ​വ​രെ​ ​വ​ർ​​​ദ്ധി​ച്ചാ​ൽ​പ്പോ​ലും​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ത്തി​ന്റെ​ ​ദോ​ഷ​ഫ​ല​ത്തി​ൽ​ ​നി​ന്ന് ​ന​മു​ക്കാ​ർ​ക്കും​ ​ര​​​ക്ഷ​ ​നേ​​​ടാ​​​നാ​​​വി​ല്ല.​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​ന്ന​ത് ​ഒ​ന്നി​ച്ചാ​ണ് ​എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ​ ​ചെ​റു​ക്കാ​നു​ള്ള​ ​ശ്ര​​​മ​ങ്ങ​ൾ​ ​കൂ​ട്ടാ​​​യി​ ​ത​ന്നെ​ ​ന​ട​​​ത്ത​ണം.
വി​ക​സ​ന​ ​ച​ക്ര​ത്തി​ന്റെ​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​ഇ​​​ന്ത്യ​ ​ഇ​​​വി​ട​​​ത്തെ​ ​ജൈ​വ​ ​ഇ​ന്ധ​ന​ങ്ങ​ളി​ൽ​ത്ത​​​ന്നെ​ ​തു​ട​രും​ ​എ​ന്ന് ​പ്ര​തീ​ക്ഷി​​​ക്കു​ന്ന​തു​ ​ന്യാ​യ​മ​ല്ല.​ ​ആ​ഗോ​ള​ത​ല​​​ത്തി​​​ൽ​ ​പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടു​ന്ന​ ​കാ​ർ​ബ​ൺ​ ​ഡ​യോ​ക്‌​​​സൈ​​​ഡി​​​ൽ​ 6.4​ ​ശ​ത​മാ​​​ന​​​മ​ണ് ​ഇ​​​ന്ത്യ​​​യു​​​ടെ​ ​പ​​​ങ്ക്. ഇ​​​ന്ത്യ​​​യു​​​ടെ​ ​പ്രാ​​​ഥ​മി​​​ക​ ​ഊ​ർ​​​ജ​ ​മി​​​ശ്രി​​​ത​​​ത്തി​ൽ​ ​വാ​​​ത​​​ക​​​ത്തി​​​ന്റെ​ ​പ​​​ങ്ക് 15​ ​ശ​​​ത​​​മാ​​​ന​​​മാ​​​യി​ ​ഉ​​​യ​ർ​​​ത്തു​​​ക​​​യെ​​​ന്ന,​ ​പ്ര​​​ധാ​​​ന​​​മ​ന്ത്രി​ ​മോ​​​ദി​ ​മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​ ​ല​ക്ഷ്യം​ ​യാ​​​ഥാ​ർ​​​ത്ഥ്യ​​​മാ​​​ക്കു​​​ന്ന​തി​നു​ള്ള​ ​യ​ത്ന​ങ്ങ​ളാ​ണ് ​പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി​ ​ന​മ്മ​ൾ​ ​ചെ​​​യ്ത​​​ത്.
ഊ​ർ​ജ​ ​ശേ​ഖ​ര​ത്തി​ൽ​ ​ശ​രാ​ശ​രി​ ​ആ​ഗോ​ള​ ​പ്ര​കൃ​തി​ ​വാ​ത​ക​ ​പ​ങ്കാ​ളി​ത്തം​ ​ഏ​ക​ദേ​ശം​ 24​ ​ശ​ത​മാ​ന​മാ​ണ്.​ ​ആ​ഗോ​ള​ ​ശ​രാ​ശ​രി​യേ​ക്കാ​ൾ​ ​മു​​​ക​​​ളി​​​ലാ​യി​ ​ഏ​ക​ദേ​ശം​ 25​ ​ശ​ത​​​മാ​നം​ ​വാ​ത​ക​ ​മി​ശ്ര​ണ​മു​ള്ള​ ​ഒ​രേ​യൊ​രു​ ​സം​സ്ഥാ​നം​ ​ഗു​ജ​​​റാ​​​ത്താ​ണ്.​ 2014​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വാ​ത​ക​ ​വി​ല​​​ക്ര​​​മ​ത്തെ​ ​ആ​​​ഗോ​​​ള​ ​വാ​​​ത​​​ക​ ​വി​​​പ​​​ണി​​​യു​​​മാ​​​യി​ ​ബ​​​ന്ധി​​​പ്പി​​​ച്ചു​ ​പ​​​രി​​​ഷ്‌​ക​​​രി​​​ച്ചു.​ 2016​ൽ​ ​വി​പ​ണ​ന,​ ​വി​ല​നി​ർ​ണ​യ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കി.​ ​നി​ക്ഷേ​പ​ക​രു​ടെ​ ​സ്വ​ത​ന്ത്യം​ ​ത​ട​സ​പ്പെ​ടു​ന്ന​തി​ന് ​അ​റു​തി​ ​വ​രു​ത്തി.​ ​വ​രു​മാ​നം​ ​പ​ര​മാ​വ​ധി​യാ​ക്കു​ക​ ​എ​ന്ന​തി​നേ​ക്കാ​ൾ​ ​ഉ​ത്‌​പാ​ദ​ന​ ​വ​ർ​ദ്ധ​ന​വി​നു​ ​പ്രാ​മു​ഖ്യം​ ​ന​ൽ​കി.​ ​പു​തി​യ​ ​ടെ​ർ​മി​ന​ലു​ക​ളി​ലൂ​ടെ​ ​എ​ൽ​എ​ൻ​ജി​ ​ഇ​റ​ക്കു​മ​തി​ ​ശേ​ഷി​ ​വ​ർ​ധി​പ്പി​ക്കു​ക​യും​ 2650​ ​കി​ലോ​ ​മീ​റ്റ​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഊ​ർ​ജ​ ​ഗം​ഗാ​ ​പ​ദ്ധ​തി,​ 1656​ ​കി​ലോ​മീ​റ്റ​ർ​ ​വ​ട​ക്കു​കി​ഴ​​​ക്ക​ൻ​ ​മേ​​​ഖ​​​ലാ​ത​ല​ ​വാ​ത​ക​ ​ഗ്രി​ഡ് ​പ​ദ്ധ​തി​ ​എ​ന്നി​വ​യി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​കി​ഴ​ക്ക​ൻ,​ ​വ​ട​ക്ക്കി​ഴ​ക്ക​ൻ​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.


ദേ​ശീ​യ​ ​ഗ്യാ​സ് ​ഗ്രി​ഡ്
ഗ്രാ​മ​ങ്ങ​ളി​ൽ​ ​പാ​ച​ക​ ​വാ​ത​ക​ല​ഭ്യ​ത​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ​ഏ​ക​ദേ​ശം​ 10,719​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മൂ​ല​ധ​ന​ ​പി​ന്തു​ണ​ ​ഈ​ ​പ​ദ്ധ​തി​ക​ൾ​ക്കു​ ​ന​ൽ​കി.​ ​ക​ച്ച് ​മു​ത​ൽ​ ​കൊ​ഹി​മ​ ​വ​രെ​യും​ ​കാ​ശ്മീ​ർ​ ​മു​ത​ൽ​ ​ക​ന്യാ​കു​മാ​രി
വ​രെ​യും​ ​വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ​ 27,000​ ​കി​ലോ​മീ​റ്റ​റോ​ളം​ ​ദേ​ശീ​യ​ ​ഗ്യാ​സ് ​ഗ്രി​ഡ് ​പൈ​പ്പ് ​ലൈ​ൻ​ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 2020​ലെ​ ​ബ​ജ​റ്റ് ​പ്ര​സം​ഗ​ത്തി​ൽ​ ​പ്രാ​മു​ഖ്യം​ ​ന​ൽ​കി.​ 400​ ​ജി​ല്ല​ക​ളി​ലാ​യി​ ​ജ​ന​സം​ഖ്യ​യു​ടെ​ 70​ ​ശ​ത​മാ​ന​ത്തോ​ളം​ ​ആ​ളു​ക​ളി​ൽ​ ​എ​ത്തു​ന്ന​ ​വി​ധം​ ​ന​ഗ​ര​ ​പാ​ച​ക​ ​വാ​ത​ക​ ​വി​ത​ര​ണ​ ​(​സി​ജി​ഡി​)​ ​ശൃം​ഖ​ല​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ​ഇ​പ്പോ​ൾ​ ​ശ്ര​​​ദ്ധ​​​യ​ർ​​​പ്പി​ക്കു​​​ന്നു.


സി​.ബി​.ജി​യു​ടെ ഉ​പ​യോ​ഗം
കം​പ്ര​സ്ഡ് ​ജൈ​വ​ ​വാ​ത​ക​ത്തി​ന്റെ​യും​ ​(​സി​.ബി​.ജി​)​ ​ജൈ​വ​ ​വ​ള​ത്തി​ന്റെ​യും​ ​രൂ​​​പ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​മൂ​ല്യ​മു​ള്ള​താ​ക്കി​ ​ജൈ​വ​ ​പ​രി​മാ​ണ​ ​മാ​ലി​ന്യ​ത്തെ​ ​മാ​റ്റു​ന്ന​തി​​​ന് ​'​ചെ​ല​വു​കു​റ​ഞ്ഞ​ ​ഗ​താ​ഗ​ത​ത്തി​നു​ ​വേ​ണ്ടി​ ​സു​സ്ഥി​ര​മാ​യ​ ​പ​ക​രം​ ​സം​വി​ധാ​നം​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​നം​ ​പ്ര​​​കൃ​തി​വാ​ത​ക​ ​മേ​ഖ​ല​യി​ൽ​ ​ന​ട​പ്പാ​ക്കു​ന്നു.​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ഖ​ര​മാ​ലി​ന്യം,​ ​പ​ഞ്ച​സാ​ര​ ​വ്യ​വ​സാ​യ​ത്തി​ലെ​ ​മാ​ലി​ന്യം,​ ​കാ​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​ലെ​ ​അ​​​വ​​​ശി​​​ഷ്ട​ങ്ങ​ൾ​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​ന്റെ​ ​ഉ​ത്‌പാദ​​​ന​​​ത്തി​ന് ​പ്ര​ധാ​​​ന​​​മാ​യും​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​സി​.ബി.​ജി​ ​പ്ലാ​ന്റു​ക​ൾ​ ​തു​ട​ക്ക​ത്തി​ൽ​ ​സ്വ​ത​ന്ത്ര​ ​സം​രം​ഭ​ക​രി​ലൂ​ടെ​ ​സ​ജ്ജീ​ക​രി​ക്ക​ണം​ ​എ​ന്നാ​ണ് ​നി​ർ​ദേ​ശി​ക്കു​ന്ന​ത്.​ ​ഈ​ ​പ്ലാ​ന്റു​ക​ളി​ൽ​ ​ഉ​ത്‌പാ​ദി​പ്പി​ക്കു​ന്ന​ ​സി​.ബി​.ജി​ ​സി​ലി​ണ്ട​റു​ക​ളിൽ നി​റ​ച്ച് ​ഒ​.എം​.സി​ക​ളു​ടെ​ ​ഇ​ന്ധ​ന​ ​സ്‌​റ്റേ​ഷ​ൻ​ ​ശൃം​ഖ​ല​ ​മു​ഖേ​ന​ ​ഒ​രു​ ​സ​മാ​ന്ത​ര​ ​ഹ​രി​ത​ ​ഗ​താ​ഗ​ത​ ​ഇ​ന്ധ​നം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വി​പ​ണി​യി​ൽ​ ​എ​ത്തി​​​ക്കും.


ദ്ര​വീ​കൃ​ത​ ​പ്ര​കൃ​തി​ ​വാ​ത​​​കം
ദ്ര​വീ​കൃ​ത​ ​പ്ര​കൃ​തി​ ​വാ​ത​​​കം​ ​(​എ​ൽ​.എ​ൻ​.ജി​)​ ​ഇ​ട​ത്ത​രം,​ ​ഭാ​ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​സാ​മ്പ​ത്തി​ക​മാ​യി​ ​ചെ​ല​വു​കു​റ​ഞ്ഞ​തും​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​പ​ര​വു​മാ​യ​ ​സ​മാ​ന്ത​ര​ ​ഇ​ന്ധ​ന​മാ​യി​ ​ഉ​യ​ർ​ന്നു​ ​വ​രു​ന്നു.​ ​എ​ൽ​.എ​ൻ.​ജി​ ​അ​ധി​ഷ്ഠി​ത​ ​ഗ​താ​ഗ​ത​ ​പ​രി​സ്ഥി​തി​ ​സം​വി​ധാ​നം​ ​രാ​ജ്യ​ത്ത് ​വി​ക​സി​പ്പി​ക്ക​ണ​മെ​ങ്കി​ൽ​ ​രാ​ജ്യ​മെ​മ്പാ​ടും​ ​എ​ൽ​.എ​ൻ​.ജി​ ​നി​റ​ച്ചു​കൊ​ടു​ക്കു​ന്ന​ ​സ്റ്റേ​ഷ​നു​ക​ൾ​ ​വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് ​വേ​ഗ​ത​ ​കൂ​ട്ട​ണം.​ ​ഗ​താ​ഗ​ത​ ​മേ​ഖ​ല​യി​ൽ​ ​എ​ൽ​.എ​ൻ​.ജി​ ​ഉ​പ​യോ​ഗം​ ​വ​ർ​ധി​ക്കു​ന്ന​ത് ​ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ​കു​​​റ​​​യാ​നും ഇ​ട​യാ​ക്കും.​വാ​ത​ക​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​വി​ക​സി​പ്പി​ക്കാ​നു​​​ള്ള​ ​ഈ​ ​സം​രം​ഭ​ങ്ങ​ൾ​ ​ഈ​ ​മേ​ഖ​ല​യിൽ വ​ൻ​തോ​തി​ൽ​ ​തൊ​ഴി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​വി​ധം​ ​നാ​ല് ​ല​ക്ഷം​ ​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​നും​ ​ക​ള​മൊ​രു​ക്കും.


വാ​ത​ക​ ​വ്യാ​പാ​ര​ ​ വി​നി​മ​യം
ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​ഫ​ല​പ്ര​ദ​മാ​യ​ ​വി​ല​നി​ർ​ണ​യം​ ​സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ​ഒ​രു​ ​വാ​ത​ക​ ​വ്യാ​പാ​ര​ ​വി​നി​മ​യം​ ​സ​ജ്ജ​മാ​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള​ ​സ്വ​ത​ന്ത്ര​ ​വാ​ത​ക​ ​വി​പ​ണി​ ​സൃ​ഷ്ടി​ക്കാ​ൻ​ ​പ​ദ്ധ​തി​യു​ണ്ട്.​ ​വാ​ത​ക​ ​ഉ​ൽ​​​പാ​ദ​ക​ ​രാ​​​ജ്യ​​​ങ്ങ​​​ളെ​ ​സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം​ ​നി​​​ല​​​വി​​​ലു​​​ള്ള​ ​വി​​​പ​​​ണി​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​ൾ​​​ക്ക് ​അ​​​നു​​​സൃ​​​ത​​​മാ​​​യി​ ​ദീ​ർ​​​ഘ​കാ​​​ല​ ​എ​ൽ​​​എ​ൻ​​​ജി​ ​ക​​​രാ​​​റു​​​ക​ൾ​ ​പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി​​​രി​ക്കും​ ​വാ​​​ണി​​​ജ്യ​​​പ​​​ര​മാ​യ​ ​നേ​​​ട്ടം.​ ​വി​പ​ണി​യു​ടെ​ ​വ​ലി​പ്പ​വും​ ​അ​തി​ന്റെ​ ​വ​ർ​ധി​ച്ചു​വ​രു​ന്ന​ ​ഊ​ർ​ജാ​വ​ശ്യ​ങ്ങ​ളു​മാ​ണ് ​ന​മ്മു​ടെ​ ​കാ​ത​ലാ​യ​ ​ക​രു​ത്ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GAS GRID
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.