SignIn
Kerala Kaumudi Online
Friday, 03 April 2020 7.01 AM IST

ആയുധപ്പുര ചോർന്നാൽ

dgp

പൗ​ര​ന്മാ​രു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തും​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ചു​മ​ത​ല​പ്പെ​ട്ട​ ​പൊ​ലീ​സ് ​സേ​ന​യ്ക്ക് ​സ്വ​ന്തം​ ​വെ​ടി​ക്കോ​പ്പു​ക​ൾ​ ​ശ​രി​യാ​യി​ ​സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നു​ ​വ​രു​ന്ന​തി​ൽ​ക്ക​വി​ഞ്ഞ​ ​ഒ​രു​ ​നാ​ണ​ക്കേ​ടി​ല്ല.​ ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ന്റെ​ ​തോ​ക്കു​ക​ളും​ ​വെ​ടി​യു​ണ്ട​ക​ളും​ ​കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശ​മു​ള്ള​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട് ​ലാ​ഘ​വ​ത്തോ​ടെ​ ​കാ​ണേ​ണ്ട​ ​ഒ​ന്ന​ല്ല.​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ക​ൾ​ ​ഒ​രു​പ​ക്ഷേ​ ​ഇ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല.​ ​ക​ണ​ക്കു​ക​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ൽ​ ​സ്വ​തേ​ ​കാ​ണു​ന്ന​ ​അ​ലം​ഭാ​വ​വും​ ​ഗു​രു​ത​ര​ ​വീ​ഴ്ച​യു​മൊ​ക്കെ​ ​ഈ​ ​സം​ഭ​വ​ത്തി​ലും​ ​കാ​ണാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​

പ്ര​ശ്നം​ ​അ​ത​ല്ല.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ​മ​ർ​പ്പി​ച്ച​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട് ​പൊ​തു​രേ​ഖ​യാ​യി​ക്ക​ഴി​ഞ്ഞ​ ​സ്ഥി​തി​ക്ക് ​പൊ​ലീ​സി​നെ​യും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സു​ര​ക്ഷ​യെ​യും​ ​ബാ​ധി​ക്കു​ന്ന​ ​അ​തി​പ്ര​ധാ​ന​ ​പ്ര​ശ്ന​മെ​ന്ന​ ​നി​ല​യി​ൽ​ ​അ​തി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യം​ ​കൈ​വ​ന്നു​ക​ഴി​ഞ്ഞു.​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​ധാ​രാ​ളം​ ​സം​ശ​യ​ങ്ങ​ളും​ ​ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്.​ ​എ​ത്ര​യും​ ​വേ​ഗം​ ​ദൂ​രീ​ക​രി​ക്കേ​ണ്ട​ ​സം​ശ​യ​ങ്ങ​ളാ​ണ​ത് ​എ​ന്ന​തി​ലും​ ​ത​ർ​ക്ക​മു​ണ്ടാ​കാ​നി​ട​യി​ല്ല.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സ​ർ​ക്കാ​ർ​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്തേ​ ​മ​തി​യാ​വൂ.​ ​സേ​ന​യു​ടെ​ ​ന​വീ​ക​ര​ണ​ത്തി​നാ​യി​ ​അ​നു​വ​ദി​ച്ച​ ​ഫ​ണ്ട് ​വ​ക​മാ​റ്റി​ ​ചെ​ല​വ​ഴി​ച്ച​തും​ ​ച​ട്ട​ങ്ങ​ൾ​ ​കാ​റ്റി​ൽ​ ​പ​റ​ത്തി​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങി​യ​തും​ ​ക്വാ​ർ​ട്ടേ​ഴ്സ് ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​പ​ണ​മെ​ടു​ത്ത് ​ഡി.​ജി.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​ന്ന​ത​ന്മാ​ർ​ക്ക് ​ആ​ഡം​ബ​ര​ ​മ​ന്ദി​ര​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​തു​മൊ​ക്കെ​ ​ക്ര​മ​ക്കേ​ടു​ക​ളാ​യി​ ​സി.​എ.​ജി​ ​അ​ക്ക​മി​ട്ടു​ ​പ​റ​യു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​ക്ര​മ​ക്കേ​ടു​ക​ളെ​ക്കാ​ൾ​ ​ഗു​രു​ത​ര​ ​സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണ് ​ആ​യു​ധ​ങ്ങ​ളും​ ​തി​ര​ക​ളും​ ​കാ​ണാ​താ​യെ​ന്ന​ ​ക​ണ്ടെ​ത്ത​ൽ.

​ ​അ​തി​നെ​ക്കാ​ളും​ ​ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ് ​കാ​ണാ​താ​യ​ ​തി​ര​ക​ൾ​ക്കു​ ​പ​ക​രം​ ​വ്യാ​ജ​മാ​യി​ ​ഉ​ണ്ട​ക​ൾ​ ​നി​ർ​മ്മി​ച്ച് ​ക​ള്ളം​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ന​ട​ത്തി​യ​ ​ശ്ര​മം.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്പെ​ഷ്യ​ൽ​ ​ആം​ഡ് ​പൊ​ലീ​സ് ​ബ​റ്റാ​ലി​യ​നി​ൽ​ ​നി​ന്നാ​ണ് 25​ ​റൈ​ഫി​ളു​ക​ളും​ ​എ.​കെ.​ 47​ ​തോ​ക്കി​ന്റെ​ ​തി​ര​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​വെ​ടി​ക്കോ​പ്പു​ക​ൾ​ ​കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.​ ​അ​ഞ്ചും​ ​പ​ത്തു​മൊ​ന്നു​മ​ല്ല​ 12,061​ ​വെ​ടി​യു​ണ്ട​ക​ൾ​ ​കാ​ണാ​നി​ല്ലെ​ന്നാ​ണ് ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട്.​ ​തോ​ക്കു​ക​ൾ​ ​പ​രി​ശീ​ല​ന​ത്തി​നു​വേ​ണ്ടി​ ​ക്യാ​മ്പു​ക​ളി​ലേ​ക്കു​ ​കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​കു​മെ​ന്ന​ ​വി​ശ​ദീ​ക​ര​ണം​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​സ​ത്യ​മ​ല്ലെ​ന്നും​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ക​ണ​ക്കു​ക​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​തി​ലെ​ ​പി​ഴ​വു​ക​ളി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​സേ​ന​യും​ ​മു​ക്ത​മ​ല്ലെ​ന്നു​ ​വാ​ദി​ച്ചേ​ക്കാ​മെ​ങ്കി​ലും​ ​ഇ​ത്ര​യ​ധി​കം​ ​തി​ര​ക​ളും​ 25​ ​ഇ​ൻ​സാ​സ് ​തോ​ക്കു​ക​ളും​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​തി​നു​ ​പി​ന്നി​ലെ​ ​ര​ഹ​സ്യം​ ​ക​ണ്ടെ​ത്തു​ക​ ​ത​ന്നെ​ ​വേ​ണം.​ ​ആ​യു​ധ​ ​സൂ​ക്ഷി​പ്പ് ​ഇ​ത്ത​ര​ത്തി​ലാ​ണെ​ങ്കി​ൽ​ ​ആ​രെ​ ​വി​ശ്വ​സി​ച്ചാ​ണ് ​തോ​ക്കു​ക​ളും​ ​വെ​ടി​യു​ണ്ട​ക​ളും​ ​അ​വ​രെ​ ​ഏ​ല്പി​ക്കു​ന്ന​തെ​ന്ന​ ​ചോ​ദ്യ​വും​ ​ഉ​യ​രു​ന്നു​ണ്ട്.​ ​സം​ഭ​വ​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ഉ​ൾ​ക്കൊ​ണ്ട് ​സ​ർ​ക്കാ​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ടേ​ണ്ട​താ​ണ്.​ ​ആ​യു​ധ​ ​സൂ​ക്ഷി​പ്പി​ന്റെ​ ​ചു​മ​ത​ല​ക്കാ​രി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​വ​രെ​ ​ഒ​ന്നൊ​ഴി​യാ​തെ​ ​ക​ണ്ടെ​ത്തു​ക​യും​ ​വേ​ണം.​ 2008​ ​മു​ത​ലു​ള്ള​ ​ക​ണ​ക്കു​ ​സൂ​ക്ഷി​പ്പാ​ണ് ​സം​ശ​യ​ ​നി​ഴ​ലി​ലാ​യി​രി​ക്കു​ന്ന​ത്.​ ​വെ​ടി​യു​ണ്ട​ക​ളി​ൽ​ ​കാ​ണു​ന്ന​ ​കു​റ​വു​ക​ളെ​പ്പ​റ്റി​ 2015​ ​മു​ത​ൽ​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന​ ​റി​പ്പോ​ർ​ട്ടും​ ​പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.​ ​അ​തി​നു​ശേ​ഷ​വും​ ​ധാ​രാ​ളം​ ​വെ​ടി​യു​ണ്ട​ക​ൾ​ ​എ​വി​ടെ​യോ​ ​പോ​യി​ ​മ​റ​ഞ്ഞു​വെ​ന്നാ​ണ​ല്ലോ​ ​സി.​എ.​ജി​യു​ടെ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​തെ​ളി​ഞ്ഞ​ത്.​ ​വി​വ​രം​ ​അ​റി​ഞ്ഞി​ട്ടും​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​മി​ന​ക്കെ​ടാ​തെ​ ​സം​ഭ​വം​ ​മൂ​ടി​വ​യ്ക്കാ​നാ​ണ് ​ചു​മ​ത​ല​പ്പെ​ട്ട​വ​ർ​ ​ശ്ര​മി​ച്ച​ത്.​ ​ആ​യു​ധ​പ്പു​ര​യി​ൽ​ ​നി​ന്ന് ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ ​അ​റി​യാ​തെ​ ​ഒ​ന്നും​ ​പു​റ​ത്തു​പോ​കി​ല്ലെ​ന്നു​ ​വ്യ​ക്തം.​ ​അ​പ്പോ​ൾ​ ​ചു​മ​ത​ല​പ്പെ​ട്ട​വ​ർ​ ​അ​റി​ഞ്ഞു​ ​ത​ന്നെ​യാ​ക​ണം​ ​തോ​ക്കു​ക​ൾ​ക്കൊ​പ്പം​ ​പ​ന്തീ​രാ​യി​ര​ത്തി​ൽ​പ്പ​രം​ ​വെ​ടി​യു​ണ്ട​ക​ളും​ ​അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.


ച​ങ്ങ​ല​യ്ക്കു​ ​ഭ്രാ​ന്തു​പി​ടി​ക്കു​ന്ന​ ​അ​വ​സ്ഥ​ ​പോ​ലെ​യാ​ണ് ​പൊ​ലീ​സി​ന്റെ​ ​വെ​ടി​യാ​യു​ധ​ങ്ങ​ൾ​ ​കാ​ണാ​നി​ല്ലെ​ന്ന​ ​സം​ഭ്ര​മ​ജ​ന​ക​മാ​യ​ ​വാ​ർ​ത്ത.​ ​ക​ള്ള​ത്ത​ര​ങ്ങ​ളും​ ​ക്ര​മ​ക്കേ​ടു​ക​ളും​ ​അ​ന്വേ​ഷി​ച്ചു​ ​ക​ണ്ടു​പി​ടി​ക്കേ​ണ്ട​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ത്ത​ന്നെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​കു​ത്ത​ഴി​ഞ്ഞാ​ണു​ ​ന​ട​ക്കു​ന്ന​തെ​ങ്കി​ൽ​ ​പൊ​ളി​ച്ചെ​ഴു​ത്തു​ ​ത​ന്നെ​ ​വേ​ണ്ടി​വ​രും.​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​വ​ർ​ ​എ​ത്ര​ ​ഉ​ന്ന​ത​രാ​ണെ​ങ്കി​ലും​ ​ന​ട​പ​ടി​ ​എ​ടു​ക്കു​ക​ത​ന്നെ​ ​വേ​ണം.​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​ൽ​ക്കീ​ർ​ത്തി​യെ​ ​ബാ​ധി​ക്കു​ന്ന​ ​വി​ഷ​യം​ ​കൂ​ടി​യാ​ണി​ത്.​ ​പൊ​ലീ​സി​ന്റെ​ ​ഉ​ന്ന​ത​ങ്ങ​ളി​ൽ​ ​ന​ട​മാ​ടു​ന്ന​ ​വ​ഴി​വി​ട്ട​ ​ഇ​തു​പോ​ലു​ള്ള​ ​ഇ​ട​പാ​ടു​ക​ൾ​ ​സേ​ന​യെ​ ​മൊ​ത്ത​ത്തി​ൽ​ ​ബാ​ധി​ക്കും.​ ​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ൾ​ ​വാ​ങ്ങു​ന്ന​തി​ൽ​ ​ന​ട​ക്കു​ന്ന​ ​ക്ര​മ​ക്കേ​ടു​ക​ളും​ ​ഒ​ത്തു​ക​ളി​യും​ ​ര​ഹ​സ്യ​മൊ​ന്നു​മ​ല്ല.​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ടി​ലും​ ​അ​തേ​പ്പ​റ്റി​ ​ധാ​രാ​ളം​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്.​ ​ഇ​വ​യ്ക്കെ​ല്ലാം​ ​സ​മാ​ധാ​നം​ ​പ​റ​യേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ൾ.​ ​പൊ​ലീ​സി​നെ​ ​പൂ​ർ​ണ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​ ​ഒ​രു​ ​സ​ർ​ക്കാ​രി​നും​ ​മു​ന്നോ​ട്ടു​ ​പോ​കാ​നാ​വി​ല്ലെ​ന്ന​തു​ ​ശ​രി​യാ​ണ്.​ ​അ​തേ​സ​മ​യം​ ​ആ​ ​വി​ശ്വാ​സം​ ​മു​ത​ലെ​ടു​ക്കാ​ൻ​ ​സാ​മ​ർ​ത്ഥ്യ​മു​ള്ള​വ​രും​ ​സേ​ന​യി​ലു​ണ്ടാ​കു​മെ​ന്ന​ ​മ​റ്റൊ​രു​ ​സ​ത്യം​ ​സ​ർ​ക്കാ​രി​നും​ ​പാ​ഠ​മാ​കേ​ണ്ട​താ​ണ്.


വ​ലി​യൊ​രു​ ​ആ​യു​ധ​മാ​യി​ ​പ്ര​തി​പ​ക്ഷം​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ടി​നെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന​തി​ൽ​ ​സം​ശ​യം​ ​വേ​ണ്ട.​ ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​വ​ർ​ ​രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​ജ​ന​ങ്ങ​ളി​ലും​ ​ഒ​ട്ട​ധി​കം​ ​സം​ശ​യ​ങ്ങ​ളു​ടെ​ ​വി​ത്തു​ക​ൾ​ ​വീ​ണി​ട്ടു​ണ്ട്.​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ക​ൾ​ ​ക​ണ്ടെ​ത്തി​ ​ജ​ന​മ​ന​സു​ക​ളി​ൽ​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ക​ട​ന്നു​കൂ​ടി​യി​ട്ടു​ള്ള​ ​സം​ശ​യ​ങ്ങ​ളും​ ​ആ​ശ​ങ്ക​ക​ളും​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​സ​ർ​വ​സ്പ​ർ​ശി​യാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ​ ​സാ​ദ്ധ്യ​മാ​കൂ.​ ​സ​ർ​ക്കാ​ർ​ ​അ​തി​നാ​യി​ ​മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണു​ ​പ്ര​തീ​ക്ഷ.​ ​തോ​ക്കു​മാ​യി​ ​റോ​ഡി​ലൂ​ടെ​ ​പോ​കു​ന്ന​ ​പൊ​ലീ​സി​നെ​ ​ക​ണ്ട് ​ആ​ളു​ക​ൾ​ ​പ​രി​ഹ​സി​ച്ചു​ ​ചി​രി​ക്കു​ന്ന​ ​സ​ന്ദ​ർ​ഭം​ ​ഉ​ണ്ടാ​ക്ക​രു​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.