SignIn
Kerala Kaumudi Online
Wednesday, 19 February 2020 6.37 AM IST

പുതിയ ക്രൂസ് ടെർമിനൽ കമ്മിഷനിംഗ് മാർച്ചിൽ

kochi-port

കൊച്ചി: അത്യാഡംബര കപ്പലുകളെ വരവേൽക്കാൻ കൊച്ചി തുറമുഖത്ത് ഒരുങ്ങുന്ന പുത്തൻ ക്രൂസ് ടെർമിനലിന്റെ കമ്മിഷനിംഗ് അടുത്തമാസം നടക്കും. വെല്ലിംഗ്‌ടൺ ഐലൻഡിൽ 25.72 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്രർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും.

12,500 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെർമിനസിൽ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്‌റ്രംസ് ക്ളിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും.

കസ്‌റ്റംസ് ക്ളിയറിംഗും സഞ്ചാരികളുടെ മറ്റ് കടലാസ് നടപടികളുമെല്ലാം ഒരു കുടക്കീഴിൽ തന്നെ പൂർത്തിയാക്കാമെന്നതും പുതിയ ടെർമിനലിന്റെ സവിശേഷതയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) 49 ആഡംബര കപ്പലുകളിലായി 62,753 സഞ്ചാരികളും 28,828 കപ്പൽ ജീവനക്കാരും കൊച്ചിയിൽ എത്തിയിരുന്നു. 2017-18ൽ 42 കപ്പലുകളിലായി 47,000 സഞ്ചാരികളാണ് വന്നത്. പുതിയ ടെർമിനൽ സജ്ജമാകുന്നതോടെ, പ്രതിവർഷം 60നുമേൽ കപ്പലുകളെ വരവേൽക്കാനാകും.

കൊറോണ ഭയമില്ല;

കപ്പലുകൾ ആവോളം

  • കൊറോണ വൈറസ് ലോകമാകെ ആശങ്ക പരത്തുന്നുണ്ടെങ്കിലും കൊച്ചിക്ക് ആ പേടിയില്ല; ആഡ‌ംബര കപ്പൽ സഞ്ചാരികളുടെ ഒഴുക്കിനും കുറവില്ല.
  • നടപ്പുവർഷം (2019-20) ഇതുവരെ കൊച്ചി തുറമുഖത്ത് 36 ആഡംബര കപ്പലുകളിലായി 40,000ഓളം പേർ വന്നു. നടപ്പുവർഷം ആകെ പ്രതീക്ഷിക്കുന്നത് 54 കപ്പലുകളാണ്; 60,000ലേറെ സഞ്ചാരികളെയും.

കൊച്ചിയെ പുണർന്ന് കപ്പലുകൾ

കഴിഞ്ഞ തിങ്കളാഴ്‌ച രണ്ട് അത്യാഡംബര കപ്പലുകൾ കൊച്ചിയിലെത്തി.

  • 1. എം.വി. സെലബ്രിറ്റി കോൺസ്‌റ്റലേഷൻ
  • പാത : ദുബായ് - മുംബയ് - ഗോവ - കൊച്ചി - കൊളംബോ
  • സഞ്ചാരികൾ : 2,041
  • ജീവനക്കാർ : 964

  • 2. എം.വി. ബോഡീക്ക
  • പാത : സിംഗപ്പൂർ - തായ്‌ലൻഡ് - കൊളംബോ - കൊച്ചി - ഗുജറാത്ത്
  • സഞ്ചാരികൾ : 556
  • ജീവനക്കാർ : 372

കൊച്ചി സജ്ജം

  • തിങ്കളാഴ്‌ചയെത്തിയ ഒരു കപ്പലിൽ ചൈനക്കാരായ 17 ജീവനക്കാർ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ നിർദേശമുള്ളതിനാൽ ഇവരെ കൊച്ചിയിൽ ഇറങ്ങാൻ അനുവദിച്ചില്ല.
  • ആഡംബര കപ്പലുകളിൽ എത്തുന്നവരെ പരിശോധിക്കാൻ കൊച്ചി തുറമുഖത്തെ പോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ചൈനയില്ല!

നിലവിൽ ചൈനീസ് തുറമുഖങ്ങളുമായി ബന്ധിപ്പിച്ച ക്രൂസ് കപ്പൽ സർവീസുകൾ കൊച്ചിക്കില്ല. അതിനാൽ, കൊച്ചിയിൽ എത്തുന്ന കപ്പലുകൾ ഭീഷണിയല്ല.

വരുമാന നേട്ടം

  • ഓരോ ആഡംബര കപ്പൽ കൊച്ചിയിൽ എത്തുമ്പോഴും ഫീസിനത്തിൽ 15 ലക്ഷത്തോളം രൂപയാണ് തുറമുഖ ട്രസ്‌റ്റിന്റെ കീശയിൽ വീഴുന്നത്.
  • കൊച്ചിയിലിറങ്ങുന്ന സ‌ഞ്ചാരികൾ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കൊച്ചി നഗരം, ആലപ്പുഴ, മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് മടങ്ങുക. ഓരോ സഞ്ചാരിയും ഷോപ്പിംഗിനായി 400 ഡോളർ വരെ (ഏകദേശം 27,000 രൂപ) ചെലവിടുന്നുണ്ടെന്നാണ് കണക്ക്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, CORONA VIRUS, KOCHI PORT, COCHIN PORT, CRUISE SHIPS, CRUISE TERMINAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.