SignIn
Kerala Kaumudi Online
Friday, 03 April 2020 7.37 AM IST

കുഞ്ഞുമക്കളെയും ഭർത്താവിനെയും വിട്ട് 'കുട്ടി'കാമുകനൊപ്പം പോയി: വീട്ടമ്മയെ പൊലീസ് പിടികൂടി

woman

തിരുവല്ല: പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിയ്ക്കൽ വീട്ടിൽ നിധീഷ് മോൻ (27) എന്നിവരാണ് അറസ്റ്റിലായത്. 14, 12 വയസുള്ള രണ്ട് ആൺകുട്ടികളുടെ മാതാവാണ് അമ്പിളി.

കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് അമ്പിളിയുടെ ഭർത്താവ് സനൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പിളിയുടെയും സുധീഷിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. പാെലീസിന്റെ നിർദേശ പ്രകാരം നാട്ടിലെത്തിയ ഇരുവരും സ്‌റ്റേഷനിൽ ഹാജരാകാതെ വീണ്ടും മുങ്ങി.

തുടർന്ന് ഇന്നലെ രാവിലെ 11ന് സുധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിൽ 75 ജെ.ജെ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിനുമാണ് യുവാവിന് മേൽ കേസ് ചാർജ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.