SignIn
Kerala Kaumudi Online
Wednesday, 19 February 2020 7.14 AM IST

പൊലീസിന്റെ വെടിയുണ്ട അപ്രത്യക്ഷമായ കേസിൽ പ്രതിപട്ടികയിൽ ദേവസ്വം മന്ത്രിയുടെ ഗൺമാനും

kadakampally-gunman-

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ട കാണാതായ കേസിൽ പ്രതിപട്ടികയിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാറും. തിരുവനന്തപുരം എസ്.എ.പി കമാന്‍ഡായിരുന്ന വ്യക്തിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ മൂന്നാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിപ്പട്ടികയിൽ ആകെ 11 പേരാണ് ഉള്ളത്. രജിസ്റ്റർ സ്റ്റോക്കുമായി ബന്ധപ്പെട്ട രേഖകളിൽ വരുത്തിയ വീഴ്ചയാണ് പൊലീസുകാർ പ്രതിപ്പട്ടികയിൽ ഇടംപിടിക്കാൻ കാരണം. രേഖകളിൽ തെറ്റായ വിവരങ്ങൾ നൽകി, ​വഞ്ചനയിലൂടെ കൂടുതൽ പൈസയുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എഫ്.ഐ.ആറിൽ ഗുരുതരമായ വീഴ്ചകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയേക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KADAKAMAPPY SURENDRAN, GUN, KERALA POLICE, KADAKAMPALLY SURENDRAN GUNMAN, BULLET MISSING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.