SignIn
Kerala Kaumudi Online
Friday, 21 February 2020 4.12 PM IST

നിർഭയ: വിനയ് കുമാറിന്റെ ഹർജി സുപ്രീംകോടതി തള്ളി

nirbhaya-

ന്യൂഡൽഹി :രാഷ്ട്രപതി ദയാഹർജി നിരസിച്ചതിനെതിരെ നിർഭയ കേസ് പ്രതി വിനയ് ശർമ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ ദിവസം ഹർജി വിധിപറയാൻ മാറ്റിയിരുന്നു.

നിയമപ്രകാരമുള്ള നടപടികൾ പാലിച്ചല്ല രാഷ്ട്രപതി ദയാഹർജി തള്ളിയതെന്നായിരുന്നു വിനയ് ശർമ്മയുടെ വാദം. ജയിലിൽ പീഡിപ്പിച്ചെന്നും വിനയ് ശർമ്മയുടെ മെഡിക്കൽ റിപ്പോർട്ട്, സാമൂഹിക അന്വേഷണ റിപ്പോർട്ട് തുടങ്ങിയവയൊന്നും രാഷ്പ്രതിയുടെ മുമ്പിലെത്തിയില്ലെന്നും വാദിച്ചു. സുപ്രീംകോടതി ഇതൊന്നും അംഗീകരിച്ചില്ല.

ദയാഹർജി തള്ളിയതിനെതിരെ മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിംഗ് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രതികളായ മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ്മ, അക്ഷയ് കുമാർ എന്നിവരുടെ വധശിക്ഷ വിചാരണ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതി പവൻ ഗുപ്തയ്‌ക്ക് പിഴവു തിരുത്തൽ ഹർജി സമർപ്പിക്കാൻ വിചാരണ കോടതി അഭിഭാഷകനെ നിയോഗിച്ചു. നിയമസഹായ അതോറിട്ടി നിർദ്ദേശിച്ച അഭിഭാഷകനെ ഗുപ്ത നിരസിച്ചതിനെ തുടർന്നാണ് കോടതി ഇടപെട്ടത്. പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹർജികളിൽ വാദം കേൾക്കുന്നത് അഡീഷനൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NIRBAHAYA CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.