SignIn
Kerala Kaumudi Online
Monday, 06 April 2020 9.24 PM IST

എ.ജി.ആർ: ടെലികോം കമ്പനികൾ സമീപിച്ചിട്ടില്ലെന്ന് എസ്.ബി.ഐ

sbi
SBI

മുംബയ്: എ.ജി.ആർ കുടിശിക വീട്ടാനുള്ള വായ്‌പാസഹായം തേടി ഇതുവരെ ടെലികോം കമ്പനികളൊന്നും ബാങ്കിനെ സമീപിച്ചിട്ടില്ലെന്ന് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ടെലികോം മന്ത്രാലയത്തിന് അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഫീസിനത്തിൽ 15 ടെലികോം സ്ഥാപനങ്ങൾ ചേർന്ന് 1.47 ലക്ഷം കോടി രൂപ നൽകാനുണ്ട്. ഇത്, ഇന്നലെ അർദ്ധരാത്രിക്കകം വീട്ടണമെന്ന് ടെലികോം മന്ത്രാലയം നിർദേശിച്ചിരുന്നു.

കുടിശിക വീട്ടാൻ ജനുവരി 23വരെ സമയം ടെലികോം കമ്പനികൾക്ക് സുപ്രീം കോടതി നൽകിയിരുന്നെങ്കിലും റിലയൻസ് ജിയോ മാത്രമാണ് അതുപാലിച്ചത്. കൂടുതൽ സാവകാശം തേടി മറ്റു കമ്പനികൾ സമർപ്പിച്ച ഹ‌ർജി പരിഗണിച്ച കോടതി, ഇന്നലെ കമ്പനികളെയും ടെലികോം മന്ത്രാലയത്തെയും കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. തുടർന്നാണ്, ഇന്നലെ അർദ്ധരാത്രിക്കകം പണമടയ്ക്കണമെന്ന നോട്ടീസ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.

വൊഡാഫോൺ ഐഡിയ 53,000 കോടി രൂപയും ഭാരതി എയർടെൽ 35,500 കോടി രൂപയും പ്രവർത്തനം അവസാനിപ്പിച്ച ടാറ്രാ ടെലി 14,000 കോടി രൂപയുമാണ് വീട്ടാനുള്ളത്. ടെലികോം മേഖലയിൽ എസ്.ബി.ഐയ്ക്ക് 29,000 കോടി രൂപയുടെ വായ്‌പകളുണ്ടെന്ന് രജനീഷ് കുമാർ പറഞ്ഞു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തിയിൽ 9,000 കോടി രൂപ ടെലികോമിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

വൊഡാഫോൺ ഓഹരിവില

25 ശതമാനം ഇടിഞ്ഞു

എ.ജി.ആർ കുടിശിക വീട്ടാൻ സുപ്രീം കോടതിയിൽ നിന്ന് സാവകാശം ലഭിക്കാത്തതിനെ തുടർന്ന്, വൊഡാഫോൺ ഐഡിയ ഓഹരിവില 25 ശതമാനം വരെ ഇടിഞ്ഞു. വ്യാപാരാന്ത്യം 3.44 രൂപയിലായിരുന്നു ഇന്നലെ ഓഹരിവില.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, AGR, AGR DUES, SBI, SBI CHAIRMAN, RAJNISH KUMAR, TELECOM COMPANIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.