SignIn
Kerala Kaumudi Online
Wednesday, 08 April 2020 8.47 AM IST

വ്യത്യസ്തരിൽ വ്യത്യസ്തനായ പത്മശ്രീ ഹ​ജ്ജ​ബ്ബ​ ഹരേക്കള ദാ ഇവിടെയുണ്ട്...

harekala-hajabha

ദ​ക്ഷി​ണ​ ​ക​ന്ന​ഡ​യി​ലെ​ ​മം​ഗ്ലൂ​രി​ൽ​ ​നി​ന്ന് ​തെ​ക്കോ​ട്ട് ​പ​തി​ന​ഞ്ച് ​കി​ലോ​ ​മീ​റ്റ​ർ​ ​പി​ന്നി​ട്ട് ​ഹ​രേ​ക്ക​ള​ ​എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മ​ത്തി​ൽ​ ​ബ​സി​റ​ങ്ങി​ ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​വീ​ട് ​ചോ​ദി​ച്ച​പ്പോ​ൾ​ ​കൂ​ടി​ ​നി​ന്ന​ ​നാ​ട്ടു​കാ​ർ​ ​സ്‌​നേ​ഹം​ ​കൊ​ണ്ടു​ ​പൊ​തി​ഞ്ഞു.​ ​വ​ഴി​ ​പ​റ​ഞ്ഞു​ ​ത​രാ​ൻ​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​ ​ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും​ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും​ ​പ​ര​സ്‌​പ​രം​ ​മ​ത്സ​രി​ച്ച​ത്.​ ​ ഹ​ജ്ജ​ബ്ബ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​അ​വ​രോ​രു​ത്ത​രും​ ​മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തി​നി​ടെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ചെ​ങ്കു​ത്താ​യ​ ​ക​യ​റ്റം​ ​ക​യ​റു​മ്പോ​ൾ​ ​റോ​ഡി​നി​രു​വ​ശ​വും​ ​ഹ​ജ്ജ​ബ്ബ​യ്‌​ക്ക് ​ആ​ശം​സ​ക​ൾ​ ​അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള​ ​കൂ​റ്റ​ൻ​ ​ക​ട്ടൗ​ട്ടു​ക​ളും​ ​വ​ഴി​കാ​ട്ടി​യാ​യി.​ ​ഹ​രേ​ക്ക​ള​ ​എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മ​ത്തി​ന്റെ​ ​പൊ​തു​സ്വ​ത്താ​ണ് ​ ഹ​ജ്ജ​ബ്ബ​ ​എ​ന്ന് ​അ​പ്പോ​ൾ​ ​മ​ന​സി​ലാ​യി.​ ​അ​താ​ണ് ​ആ​ ​വ​ലി​യ​ ​മ​നു​ഷ്യ​നോ​ടു​ള്ള​ ​ നാ​ട്ടു​കാ​രു​ടെ​ ​സ്‌​നേ​ഹം.​ ​ത​നി​ക്ക് ​വേ​ണ്ടി​യോ,​ ​കു​ടും​ബ​ത്തി​നു​ ​വേ​ണ്ടി​യോ​ ​അ​ല്ല​ ​അ​റു​പ​ത്തി​യെ​ട്ടു​വ​ർ​ഷ​ങ്ങ​ളും​ ​ഹ​ജ്ജ​ബ്ബ​ ​ജീ​വി​ച്ച​ത്.​ ​ത​നി​ക്ക് ​കി​ട്ടാ​ത്ത​ അ​റി​വി​ന്റെ​ ​മ​ധു​രം​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ക​ർ​ന്നു​ ​ന​ൽ​കാ​ൻ​ ​വേ​ണ്ടി​ ​മാ​ത്ര​മാ​യി​രു​ന്നു.

സ്വ​പ്‌​ന​ത്തി​ന് ​മ​ധു​ര​നാ​ര​ങ്ങ​യു​ടെ​ ​വില

മം​ഗ്ലൂ​രു​ ​സെ​ൻ​ട്ര​ൽ​ ​മാ​ർ​ക്ക​റ്റി​ൽ​ ​രാ​വി​ലെ​ ​എ​ട്ട് ​മു​ത​ൽ​ ​രാ​ത്രി​ ​വൈ​കും​ ​വ​രെ​ ​വ​ള്ളി​ക്കൊ​ട്ട​യി​ൽ​ ​മ​ധു​ര​ ​നാ​ര​ങ്ങ​ ​വി​ൽ​പ്പ​ന​യി​ലാ​യി​രി​ക്കും​ ​ഹ​ജ്ജ​ബ്ബ.​ ​ഒ​രു​ ​തെ​രു​വി​ൽ​ ​നി​ന്നു​ ​മ​റ്റൊ​രു​ ​തെ​രു​വി​ലേ​ക്ക് ​നീ​ളു​ന്ന​ ​ഒ​രു​ ​പ​തി​വു​ദി​വ​സ​മാ​യി​രു​ന്നു​ ​അ​ന്നും.​ ​തി​ര​ക്കി​ട്ട​ ​ഓ​ട്ട​ത്തി​നി​ടെ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നൊ​രു​ ​കാ​ൾ​ ​വ​ന്നു,​ ​ക​ന്ന​ഡ​ ​മാ​ത്ര​മേ​ ​അ​റി​യൂ,​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഹി​ന്ദി​യി​ൽ​ ​പ​റ​ഞ്ഞ​തെ​ന്താ​ണെ​ന്ന് ​പി​ടി​ ​കി​ട്ടി​യി​ല്ല.​ ​ന​മ്പ​ർ​ ​തെ​റ്റാ​യി​ ​വ​ന്ന​താ​യി​രി​ക്കു​മെ​ന്ന് ​ക​രു​തി​ ​ത​നി​ക്ക​റി​യാ​വു​ന്ന​ ​ഭാ​ഷ​യി​ൽ​ ​ആ​ളു​ ​മാ​റി​യ​താ​ണെ​ന്ന് ​പ​റ​ഞ്ഞൊ​പ്പി​ച്ച് ​ഫോ​ൺ​ ​ക​ട്ട് ​ചെ​‌​യ്‌​തു.​ ​പ​ക്ഷേ​ ​ര​ണ്ടാ​മ​തും​ ​അ​തേ​ ​ന​മ്പ​റി​ൽ​ ​നി​ന്നും​ ​വി​ളി​ ​വ​ന്നു.​ ​വ​ല്ലാ​തെ​ ​പേ​ടി​ച്ച്,​ ​ഫോ​ൺ​ ​തൊ​ട്ട​ടു​ത്ത​ ​പ​ച്ച​ക്ക​റി​ ​വ്യാ​പാ​രി​യാ​യ​ ​മ​ജീ​ദി​ന് ​കൈ​മാ​റി.​ ​ഫോ​ൺ​ ​വ​ച്ച​തും​ ​മ​ജീ​ദ് ​ഹ​ജ്ജ​ബ്ബ​യെ​ ​മാ​റോ​ട് ​ചേ​ർ​ത്ത് ​പു​ണ​ർ​ന്നു.​ ​എ​ന്നി​ട്ടും​ ​കാ​ര്യം ​ ​മ​ന​സി​ലാ​യി​ല്ല.​ ​ഹ​ജ്ജ​ബ്ബ​യ്‌​ക്ക് ​പ​ത്മ​ശ്രീ...​ ​അ​താ​യി​രു​ന്നു​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നു​ള്ള​ ​ആ​ ​അ​ഭി​മാ​ന​ ​വാ​ർ​ത്ത.​ ​മാ​ർ​ക്ക​റ്റ് ​മു​ഴു​വ​ൻ​ ​​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞൊ​ഴു​കി.​ ​കേ​ട്ട​വ​ർ​ ​കേ​ട്ട​വ​ർ​ ​ഓ​ടി​ ​വ​ന്ന് ​ഹ​ജ്ജ​ബ്ബ​യെ​ ​വാ​നി​ലേ​ക്കു​യ​ർ​ത്തി.​ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ​കടന്നുവ​ന്ന​ ​പ​ത്മ​ശ്രീ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ആ​ഘോ​ഷ​മാ​യി​ ​ത​ന്നെ​ ​മാ​റി.​ ​പ​ത്മ​ശ്രീ​ ​എ​ന്നു​ ​എ​ല്ലാ​വ​രും​ ​പ​റ​യു​മ്പോ​ഴും​ ​എ​ന്താ​ണ് ​സം​ഭ​വ​മെ​ന്ന് ​ഹ​ജ്ജ​ബ്ബ​യ്‌​ക്ക് ​പി​ടി​കി​ട്ടാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​വേ​ണ്ടി​ ​വ​ന്നു.​ ​പ​ല​ ​നാ​ട്ടി​ൽ​ ​നി​ന്നാ​യി​ ​ത​ന്നെ​ത്തേ​ടി​യെ​ത്തു​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മു​ന്നി​ൽ​ ​പ​ത്മ​ശ്രീ​ ​കൊ​ടു​ത്താ​ൽ​ ​ത​ന്റെ​ ​സ്‌​കൂ​ളി​ൽ​ ​ഉ​പ​രി​പ​ഠ​നം​ ​കി​ട്ടു​മോ​ ​എ​ന്നു​ ​പോ​ലും​ ​ആ​ ​വ​ലി​യ​ ​മ​ന​സ് ​നി​ഷ്‌​ക​ള​ങ്ക​മാ​യി​ ​ചോ​ദി​ച്ചു.​ ​ക​ന്ന​ഡ​യും​ ​ബ്യാ​രി​യും​ ​അ​വ്യ​ക്ത​മാ​യ​ ​മ​ല​യാ​ള​വും​ ​ക​ല​ർ​ന്ന​ ​ഭാ​ഷ​യി​ൽ​ ​ഇ​തു​ ​പ​റ​യു​മ്പോ​ൾ​ ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​ക​ണ്ണു​ ​നി​റ​ഞ്ഞു.​ ​എ​ന്തി​നാ​ണ് ​ക​ര​യു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​മു​പ്പ​ത് ​വ​ർ​ഷ​ത്തി​ന് ​മു​മ്പു​ള്ള​ ​ഒ​രു​ ​ക​ഥ​യാ​ണ് ​അ​ദ്ദേ​ഹം​ ​പ​ങ്കു​വ​ച്ച​ത്.

വ​ഴി​ത്തി​രി​വാ​യ​ത് ​ആ​ ​വി​ദേ​ശി​കൾ

ഹജ്ജബ്ബ 1978​ ​ലാ​ണ് ​ഓ​റ​ഞ്ച് ​വി​ൽ​പ്പ​ന​ ​ത​ന്റെ​ ​ജീ​വി​ത​മാ​ർ​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​വി​ൽ​പ്പ​ന​യ്‌​ക്കി​ടെ​ ​ഒ​രി​ക്ക​ൽ​ ​നാ​ല​ഞ്ചു​ ​വി​ദേ​ശ​ ​സ​ഞ്ചാ​രി​ക​ൾ​ ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​അ​ടു​ത്തെ​ത്തി.​ ​ഹൗ​ ​മ​ച്ച്?​ ​സാ​യി​പ്പി​ന്റെ​ ​ചോ​ദ്യം​ ​കേ​ട്ട​പ്പോ​ൾ​ ​ആ​കെകു​ഴ​ങ്ങി,​ ​ഹജ്ജബ്ബയ്ക്ക് ചോ​ദ്യം​ ​എ​ന്താ​ണെ​ന്ന് ​മ​ന​സി​ലാ​യി​ല്ല.​ ​ആ മൗ​ന​ത്തി​നു​ ​നേ​രെ​ ​സാ​യി​പ്പു​മാ​ർ​ ​വീ​ണ്ടും​ ​ചോ​ദ്യ​മെ​റി​ഞ്ഞത്.​ ​ഹൗ​ ​മ​ച്ച്,​ ​ബ്ള​ഡി​?​​ ​എ​ന്നാ​യി​രു​ന്നു.​ ​അ​തൊ​രു​ ​തെ​റി​വാ​ക്കാ​യി​രു​ന്നെ​ന്ന് ​പി​ന്നീ​ട് ​മ​ന​സി​ലാ​യി.​ ​ഇം​ഗ്ലീ​ഷ് ​അ​റി​യാ​ത്ത​ത് ​ആ​ദ്യ​മാ​യി​ ​അ​പ​മാ​ന​ത്തി​ന്റെ​ ​മു​റി​വാ​യി​ ​മ​ന​സി​ൽ​ ​നീ​റി.​ ​ആ​ ​നി​മി​ഷം​ ​ഒ​രു​ ​തീ​രു​മാ​ന​മെ​ടു​ത്തു,​ ​ഇ​നി​ ​ആ​ർ​ക്കും​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​ക​രു​ത്.


'​'​എ​നി​ക്ക് ​കി​ട്ടാ​തെ​ ​പോ​യ​ ​അ​റി​വ് ​വ​രും​ ​ത​ല​മു​റ​യ്‌​ക്കെ​ങ്കി​ലും​ ​കി​ട്ട​ണം.​ ​അ​തി​ന് ​ഇം​ഗ്ലീ​ഷ് ​പ​ഠി​ക്ക​ണം.​ ​എ​ന്നി​ട്ട് ​സാ​യി​പ്പി​നോ​ട് ​പ​ക​രം​ ​ചോ​ദി​ക്ക​ണം.​ ​ഞാ​നൊ​രു​ ​സ്‌​കൂ​ൾ​ ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ച്ചു,​ ​ക​ന്ന​ഡ​യ്‌​ക്ക് ​പു​റ​മെ​ ​ഇം​ഗ്ലീ​ഷും​ ​പ​ഠി​പ്പി​ക്കു​ന്ന​ ​സ്‌​കൂ​ൾ." ഓ​ർ​മ്മ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​നാ​ര​ങ്ങ​യ​ല്ലി​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​ഹ​ജ്ജ​ബ്ബ​ ​പ​റ​ഞ്ഞു.


അ​ങ്ങ​നെ​ ​ത​ന്റെ​ ​സ്വ​പ്‌​ന​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്‌​ക്കാ​യി​ ​ഓ​റ​ഞ്ച് ​വി​ൽ​പ്പ​ന​യി​ൽ​ ​നി​ന്നു​ ​കി​ട്ടു​ന്ന​ ​തു​ക​യി​ൽ​ ​ദി​വ​സ​വും​ ​എ​ഴു​പ​ത് ​രൂ​പ​ ​മി​ച്ചം​ ​പി​ടി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​അ​ധി​കം​ ​വൈ​കാ​തെ,​ ​ഹ​രേ​ക്ക​ള​ക്ക​ടു​ത്ത് ​താ​ൻ​ ​ര​ക്ഷാ​ധി​കാ​രി​യാ​യ​ ​ത്വാ​ഹാ​ ​മ​സ്ജി​ദ് ​കെ​ട്ടി​ട​ത്തി​ലെ​ ​ഒ​രൊ​റ്റ​ ​മു​റി​യി​ൽ​ ​ചെ​റി​യ​ ​സ്‌​കൂ​ൾ​ ​തു​ട​ങ്ങി.​ ​ഗ്രാ​മ​ത്തി​ലെ​ ​ആ​ദ്യ​ ​സ്‌​കൂ​ൾ.​ ​പ​ക്ഷേ,​ ​പ്ര​‌​ശ്‌​നം​ ​അ​വി​ടം​ ​കൊ​ണ്ടും​ ​തീ​ർ​ന്നി​ല്ല.​ ​സ്‌​കൂ​ളി​ൽ​ ​കു​ട്ടി​ക​ളെ​ ​കി​ട്ടു​ന്ന​താ​യി​രു​ന്നു​ ​അ​ടു​ത്ത​ ​വെ​ല്ലു​വി​ളി.​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​ക​യ​റി​യി​റ​ങ്ങി​ ​ര​ക്ഷി​താ​ക്ക​ളെ​ ​ക​ണ്ട് ​കു​ട്ടി​ക​ളെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​അ​യ​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ച്ചു.​ ​സ്‌​കൂ​ളോ​...?​ ​എ​ന്താ​ണ​ത്?​ ​എ​ന്നാ​യി​രു​ന്നു​ ​പ​ല​രും​ ​ചോ​ദി​ച്ച​ത്.​ ​ആ​ ​നാ​ട്ടു​കാ​രെ​ ​സം​ബ​ന്ധി​ച്ച് ​സ്‌​കൂ​ൾ​ ​എ​ന്ന​ത് ​അ​തു​വ​രെ​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​പു​തി​യൊ​രു​ ​വാ​ക്കാ​യി​രു​ന്നു.​ ​കു​ട്ടി​ക​ളെ​ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​ജോ​ലി​ക്ക് ​വി​ടു​ന്ന​താ​ണ് ​അ​വ​രു​ടെ​ ​രീ​തി.​ ​ഹ​ജ്ജ​ബ്ബ​ ​പി​ന്നാ​ലെ​ ​ന​ട​ന്ന് ​അ​വ​രെ​ ​സ​മ്മ​തി​പ്പി​ച്ചു.​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ളി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​ടു​ത്ത​ ​പ്ര​ശ്‌​നം​ ​വ​ന്നു,​ ​അ​ദ്ധ്യാ​പ​ക​രെ​ ​കി​ട്ടാ​നി​ല്ല.​ ​സ്വ​ന്തം​ ​കൈയി​ൽ​ ​നി​ന്നും​ ​ശ​മ്പ​ളം​ ​കൊ​ടു​ത്ത് ​ഒ​ര​ദ്ധ്യാ​പ​ിക​യെ​ ​സ്‌​കൂ​ളി​ൽ​ ​നി​യ​മി​ച്ചു.​ ​അ​വി​ടെ​യും​ ​ ഹ​ജ്ജ​ബ്ബ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​വ​സാ​നി​ച്ചി​ല്ല.​ ​പി​ന്നീ​ട് ​സ്‌​കൂ​ളി​ന്റെ​ ​അം​ഗീ​കാ​ര​ത്തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങാ​ൻ​ ​തു​ട​ങ്ങി.​ ​വീ​ട് ​മു​ഴു​പ​ട്ടി​ണി​യി​ലാ​യി​ ​തു​ട​ങ്ങി​യി​രു​ന്നു​ ​അ​പ്പോ​ഴേ​ക്കും.​ ​കഷ്ടപ്പാട് ​മാ​റ്റാ​ൻ​ ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​ബീ​ഡി​ ​തെ​റു​ക്കാ​ൻ​ ​പോ​യി.​ ​സ്‌​കൂ​ളി​ന് ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​പ്പോ​ൾ​ ​സ്വ​ന്ത​മാ​യി​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കാ​നാ​യി​ ​അ​ടു​ത്ത​ ​ഓ​ട്ടം.​ ​വി​ശ്ര​മ​മി​ല്ലാ​ത്ത​ ​നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ​ ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​മ​നോ​നി​ല​ ​ത​ക​ർ​ന്നെ​ന്ന് ​പോ​ലും​ ​പ​ല​രും​ ​സ്വ​കാ​ര്യം​ ​പ​റ​ഞ്ഞു.

ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​​ ​പോ​യി​ല്ല

തോ​രാ​മ​ഴ​യി​ൽ​ ​ന​ന​യാ​തി​രി​ക്കാ​ൻ​ ​ക​യ​റി​ ​നി​ന്ന​ ​ബ​ന്ധം​ ​പോ​ലും​ ​ഹ​ജ്ജ​ബ്ബ​യ്‌​ക്ക് ​സ്‌​കൂ​ളു​മാ​യി​ല്ല.​ ​പ​ഠി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു,​ ​ആ​രും​ ​നി​ർ​ബ​ന്ധി​ച്ചു​മി​ല്ല.​ ​പ​ണ​വും​ ​ത​ട​സ​മാ​യി​രു​ന്നു.​ ​ഇ​നി​ ​ഒ​രാ​ളും​ ​പ​ഠി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വി​ഷ​മി​ക്ക​രു​തെ​ന്ന് ​മാ​ത്ര​മേ​ ​സ്‌​കൂ​ൾ​ ​ന​ട​ത്തി​പ്പി​നു​ള്ള​ ​ഓ​ട്ട​ത്തി​ൽ​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ 2000​ ​ജൂ​ണി​ലാ​യി​രു​ന്നു​ ​സ്‌​കൂ​ളി​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​ഇ​ന്ന് ​പ്രൈ​മ​റി​ ​സ്‌​കൂ​ളും​ ​ഹൈ​സ്‌​കൂ​ളു​മാ​യി​ ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​സ്വ​പ്‌​നം​ ​വ​ള​ർ​ന്ന് ​വ​ലു​താ​യി​.​ ​ര​ണ്ട് ​സ്‌​കൂ​ളി​ലും​ ​കൂ​ടി​ 160​ ​കു​ട്ടി​ക​ളും​ ​ആ​റ് ​അ​ദ്ധ്യാ​പി​ക​മാ​രും.​ ​കു​ട്ടി​ക​ൾ​ക്കും​ ​അ​ദ്ധ്യാ​പി​ക​മാ​ർ​ക്കും​ ​ഹ​ജ്ജ​ബ്ബ​ ​അ​വ​രു​ടെ​ ​ദൈ​വ​മാ​ണ്.​ ​ഈ​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​വും​ ​മ​റ്റും​ ​എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന് ​പ്ര​ഥ​മാ​ദ്ധ്യാ​പി​ക​ ​എം.​പി.​ ​രൂ​പ​യോ​ട് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഒ​റ്റ​വാ​ക്കി​ൽ​ ​ഹി​സ് ​ഹൈ​ന​സ് ​ഹ​ജ്ജ​ബ്ബ​ ​എ​ന്നാ​ണ് ​അ​വ​ർ​ ​ഉ​ത്ത​രം​ ​ന​ൽ​കി​യ​ത്.​ ​ഇ​പ്പോ​ൾ​ ​സ​ർ​ക്കാ​രും​ ​നാ​ട്ടു​കാ​രും​ ​മ​റ്റു​ ​അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും​ ​സ്‌​കൂ​ളി​ന് ​സ​ഹാ​യ​ഹ​സ്‌​ത​വു​മാ​യി​ ​രം​ഗ​ത്തു​ണ്ട്.​ ​എ​ന്നാ​ൽ​ ​സ്‌​കൂ​ൾ​ ​ഇ​നി​യും​ ​വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ഗ്ര​ഹം.​ ​അ​തി​ന് ​വ​ലി​യ​ ​തു​ക​ ​വേ​ണം.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​പ​ത്മ​ശ്രീ​ ​വി​ൽ​ക്കാ​മെ​ന്നാ​യി​ ​ഹ​ജ്ജ​ബ്ബ.​ ​ആ​ ​തു​ക​ ​കൊ​ണ്ട് ​സ്‌​കൂ​ളി​ൽ​ ​പ്ല​സ് ​ടു​ ​തു​ട​ങ്ങാ​നാ​യി​രു​ന്നു​ ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ,​ ​വീ​ട്ടി​ലെ​ ​മു​റി​യി​ൽ​ ​നി​ര​ത്തി​ ​വ​ച്ച​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​പു​ര​സ്‌​കാ​ര​ങ്ങ​ളി​ലൊ​ന്ന​ല്ല​ ​ഇ​തെ​ന്ന് ​മ​ക​ൾ​ ​സം​സാ​ദ് ​പ​റ​ഞ്ഞ് ​കൊ​ടു​ത്ത​പ്പോ​ഴാ​ണ് ​പ​ത്മ​ശ്രീ​യു​ടെ​ ​വി​ല​ ​ആ​ ​പാ​വം​ ​മ​നു​ഷ്യ​ൻ​ ​തി​രി​ച്ച​റി​യു​ന്ന​ത്.

വെ​ളി​ച്ചം​ ​മാ​ത്ര​മ​ല്ല,​ ​പാ​ഠ​വു​മാ​ണ്

ഹ​രേ​ക്ക​ള​ ​ എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മ​ത്തി​ന് ​വി​ദ്യ​ ​ഇ​പ്പോ​ൾ​ ​ശു​ദ്ധ​വാ​യു​ ​പോ​ലെ​യാ​ണ്.​ ​ഹ​ജ്ജ​ബ്ബ​ ​എ​ന്ന​ ​പ്ര​കാ​ശ​ഗോ​പു​രം​ ​ വി​ദ്യ​യു​ടെ​ ​അ​വ​സാ​ന​വാ​ക്കാ​യി​ ​ഇ​വി​ടെ​ ​മാ​റു​ക​യാ​ണ്.​ ​മം​ഗ്ലൂ​രു​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​പാ​ഠ​പു​സ്‌​ത​ക​ത്തി​ലും​ ​ഈ​ ​ന​ന്മ​യു​ടെ​ ​പൂ​മ​രം​ ​പ​ട​ർ​ന്നു​ക​യ​റി.​ ​അ​വ​രു​ടെ​ ​പ​ഠ​ന​ ​വി​ഷ​യം​ ​കൂ​ടി​യാ​ണ് ​ഹ​ജ്ജ​ബ്ബ.​ ​ശി​വ​മോ​ഗ​യി​ലെ​ ​കു​വെ​മ്പു,​ ​ദാ​വ​ൺ​ഗ​രെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​ഈ​ ​ജീ​വി​തം​ ​ഇ​ന്ന് ​പാ​ഠ്യ​വി​ഷ​യ​മാ​ണ്.​ ​മ​ധു​ര​​വാ​ക്ക് ​എ​ന്ന​ർ​ത്ഥം​ ​വ​രു​ന്ന​ ​നൂ​ഡി​ ​വാ​ണി​ ​എ​ന്നാ​ണ് ​പാ​ഠ​ഭാ​ഗ​ത്തി​ന്റെ​ ​ശീ​ർ​ഷ​കം.​ ​സി.​എ​ൻ.​എ​ൻ.​ ​ഐ.​ബി.​എ​ന്നി​ന്റെ​ ​ദി​ ​റി​യ​ൽ​ ​ഹീ​റോ​ ​അ​വാ​ർ​ഡും​ ​ഹ​ജ്ജ​ബ്ബ​യെ​ ​തേ​ടി​യെ​ത്തി.​ ​അ​മീ​ർ​ഖാ​ൻ​ ​അ​വ​താ​ര​ക​നാ​യ​ ​പ​രി​പാ​ടി​യി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ആ​ണ് ​ഹ​ജ്ജ​ബ്ബ​യു​ടെ​ ​ജീ​വി​ത​ക​ഥ​യ്‌​ക്ക് ​ആ​മു​ഖം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്നു​ ​റി​യ​ൽ​ ​ഹീ​റോ​ ​സ​മ്മാ​നം.​ ​'ക​ന്ന​ഡ​പ്ര​ഭ​"​ ​യു​ടെ​ ​മാ​ൻ​ ​ഓ​ഫ് ​ദി​ ​ഇ​യ​ർ​ ​അ​വാ​ർ​ഡ് ​തു​ക​യാ​യ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഹ​ജ്ജ​ബ്ബ​യെ​ ​തേ​ടി​യെ​ത്തി.​ ​ഈ​ ​പ​ണ​വു​മാ​യി​ ​ഹ​ജ്ജ​ബ്ബ​ ​പോ​യ​ത് ​ബാ​ങ്കി​ലേ​ക്ക​ല്ല,​ ​നേ​രെ​ ​സ്‌​കൂ​ളി​ലേ​ക്ക്.​ ​ഉ​ട​ൻ​ ​പു​തി​യ​ ​കെ​ട്ടി​ടം​ ​പ​ണി​യാ​ൻ.
സ്‌​കൂ​ൾ​ ​സ​ർ​ക്കാ​രി​നു​ ​കൈ​മാ​റി​യ​തോ​ടെ​ ​ദ​ക്ഷി​ണ​ ​ക​ന്ന​ഡ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഹ​യ​ർ​ ​പ്രൈ​മ​റി​ ​സ്‌​കൂ​ളാ​യി​ ​മാ​റി.​ ​പി.​യു.​സി​ ​(​പ്ല​സ്ടു​)​ ​കി​ട്ടാ​നാ​ണ് ​ഇ​നി​യു​ള്ള​ ​ഓ​ട്ടം.​ ​അ​തും​ ​നേ​ടു​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​ആ ​വാ​ക്കു​ക​ളി​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​തി​ള​ങ്ങി.​ ​ഹ​ജ്ജ​ബ്ബ​യെ​ ​കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​ദ്ധ്യാ​പി​ക​മാ​രാ​യ​ ​രൂ​പ​യും​ ​സു​ഷി​യും​ ​ഒ​രേ​ ​സ്വ​ര​ത്തി​ൽ​ ​പ​റ​ഞ്ഞു,​ ​ഇ​ങ്ങ​നെ​യൊ​രു​ ​മ​നു​ഷ്യ​ൻ​ ​ഇ​നി​ ​ഭൂ​മി​യി​ലു​ണ്ടാ​കു​മോ​ ​എ​ന്ന് ​സം​ശ​യ​മാ​ണ്.

വി​ദ്യാ​ർ​ത്ഥി​ക​ളെ​ല്ലാം​ ​സ്വ​ന്തം​ ​മ​ക്കൾ

ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​സ്ഥ​ല​ത്താ​ണ് ​ഇ​പ്പോ​ൾ​ ​ര​ണ്ട് ​സ്‌​കൂ​ളു​ക​ൾ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​ര​ണ്ട് ​സ്‌​കൂ​ളി​ലെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ല്ലാം​ ​ഹ​ജ്ജ​ബ്ബ​യ്‌​ക്ക് ​സ്വ​ന്തം​ ​മ​ക്ക​ളെ​ ​പോ​ലെ​യാ​ണ്,​ ​കു​ട്ടി​ക​ൾ​ക്ക് ​തി​രി​ച്ചും.​ ​ആ​ ​നി​ഴ​ൽ​ ​ക​ണ്ടാ​ൽ​ ​മ​തി,​ ​കു​ട്ടി​ക​ൾ​ ​ഓ​ടി​യെ​ത്തും.​ 160​ ​കു​ട്ടി​ക​ളെ​യും​ ​പേ​രെ​ടു​ത്ത് ​വി​ളി​ച്ച് ​കു​ശ​ലം​ ​ചോ​ദി​ക്കും.​ ​വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ​ ​ഉ​ൾപ്പെ​ടെ​ ​ചോ​ദി​ച്ച​റി​യും.​ ​കു​ട്ടി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​ന​ന്നാ​യ​റി​യാം.​ ​കു​ട്ടി​ക​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​പി​ന്നാ​ക്കം​ ​പോ​യാ​ൽ​ ​ഹ​ജ്ജ​ബ്ബ​ ​ര​ക്ഷി​താ​വി​നോ​ട് ​ആ​വ​ലാ​തി​ ​പ​റ​യും.​ ​പ​ത്താം​ ​ക്ളാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഈ​ ​വി​ദ്യാ​ല​യ​ത്തി​ന് ​ മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ക​ഴി​‌​ഞ്ഞ​തും​ ​ഹ​ജ്ജ​ബ്ബ​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്നാ​ണെ​ന്ന് ​അ​ദ്ധ്യാ​പി​ക​മാ​ർ​ ​പ​റ​യു​ന്നു.​ ​കു​ട്ടി​ക​ൾ​ക്ക് ​ന​ല്ല​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്ന​ ​നി​ർ​ബ​ന്ധ​വു​മു​ണ്ട്.​ ​അ​തി​നു​ ​വേ​ണ്ടി​ ​സ്‌​പോ​ൺ​സ​ർ​മാ​രെ​യും​ ​മ​റ്റും​ ​ക​ണ്ടെ​ത്തു​ന്ന​തും​ ​മ​റ്റൊ​രാ​ള​ല്ല.​ ​ചി​ല​ ​വി​ശേ​ഷാ​ൽ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​ഭ​വ​സ​മൃ​ദ്ധ​മാ​യ​ ​

സ​ദ്യ​യു​മു​ണ്ടാ​കും.
നാ​ല് ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ​ ​ഹ​ജ്ജ​ബ്ബ​ ​ഒ​രു​ ​മ​ധു​ര​ ​നാ​ര​ങ്ങ​ ​കൈ​യി​ൽ​ ​വ​ച്ചു​ ​പ​റ​ഞ്ഞു,​ ​''ഇ​താ​ണ് ​എ​ന്റെ​ ​സ​മ്പാ​ദ്യം,​ ​ഈ​ ​മ​ധു​രം​ ​വി​റ്റാ​ണ് ​ഞാ​ൻ​ ​സ്‌​കൂ​ൾ​ ​തു​ട​ങ്ങി​യ​തും​ ​ഇ​വി​ടെ​ ​വ​രെ​ ​എ​ത്തി​യ​തും.​"​"​ ​ക​ന്ന​ഡ​യി​ലാ​ണ് ​പ​റ​ഞ്ഞ​തെ​ങ്കി​ലും​ ​ആ​ ​വാ​ക്കു​ക​ളി​ൽ​ ​കാ​ല​ത്തി​ന്റെ​ ​കൈ​യൊ​പ്പ് ​പ​തി​ഞ്ഞി​ട്ടു​ള്ള​തു​ ​പോ​ലെ​ ​തോ​ന്നി.
(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9946108259)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, PADMASHRI, HAREKALA HAJABBA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.