SignIn
Kerala Kaumudi Online
Monday, 06 April 2020 9.38 PM IST

സ്റ്റേഡിയത്തിലെ ജനം തിങ്ങിനിറഞ്ഞ പരിപാടിയിൽ 5000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്: 'കരുണ' സംഗീത പരിപാടിയിൽ പങ്കെടുത്തയാളിന്റെ കുറിപ്പ്

karuna-music

പ്രളയ ദുരിതാശ്വാസം സമാഹരിക്കുന്നതിനായി നടത്തിയ 'കരുണ' എന്ന പേരിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ്. പരിപാടിയിൽ താനും പങ്കെടുത്തതാണെന്നും 500 മുതൽ 5000 രൂപയുടെ വരെ ടിക്കറ്റുകളാണ് പരിപാടിക്കായി വിറ്റതെന്നും ഷാനിബ് ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിബ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിക്ക് കാണികൾക്കായി പ്ലാസ്റ്റിക് കസേരകൾ അല്ലാതെ മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരിപാടിക്ക് ചിലവായതും ലഭിച്ചതുമായ പണത്തിന്റെ കണക്കുകൾ ചോദിക്കുമ്പോൾ വേണ്ടവണ്ണം വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറുകയല്ല വേണ്ടതെന്നും ഷാനിബ് പോസ്റ്റിലൂടെ പറയുന്നു.

പ്രളയ ദുരിതാശ്വാസം കണ്ടെത്താൻ നടത്തിയ 'കരുണ' സംഗീത പരിപാടി വൻ നഷ്ടമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് സംഘാടകർ രംഗത്തെത്തിയിരുന്നു. പരിപാടിയുടെ സംഘാടകരുടെ കൂട്ടത്തിലുള്ള, സംഗീതജ്ഞൻമാർ കൂടിയായ ബിജിബാലും ഷഹബാസ് അമനുമാണ് പുതിയ വാദവുമായി രംഗത്ത് വന്നത്. ഇവർ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അംഗങ്ങൾ കൂടിയാണ്. പരിപാടി നടത്തിയതിൽ നിന്നും വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും പരിപാടി നടത്തിപ്പിന് തങ്ങളുടെ കൈയിൽ നിന്നും 23 ലക്ഷം രൂപ ചിലവായെന്നുമാണ് ഇവർ പറഞ്ഞത്.

ഷാനിബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'പരിപാടിയിൽ പങ്കെടുക്കാത്തവരാണ് കണക്ക് ചോദിക്കുന്നത് എന്നിട്ടും ആശാൻ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ്.

ഞാൻ കരുണ പ്രോഗ്രാമിൽ പങ്കെടുത്തയാളാണ്. 5000 മുതൽ 500 രൂപ വരെയുള്ള ടിക്കറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്. ഒരാൾക്ക് 1500 രൂപ വരുന്ന ടിക്കറ്റാണ് ഓൺലൈനായി ഞാൻ എടുത്തിരുന്നത്. ഓൺലൈനിന് പുറമേ ഓഫ് ലൈൻ ടിക്കറ്റുകളും അവിടെ വിറ്റിരുന്നു.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗാലറികളിലടക്കം സൂചി കുത്താൻ പോലും ഇടമില്ലാത്ത വിധം ആളുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇരിക്കാൻ കുറേ പ്ലാസ്റ്റിക് കസേരകൾ നിരത്തിയെന്നതൊഴിച്ചാൽ കാണികൾക്കായി മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല.

കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത്. പ്രളയദുരിതാശ്വാസത്തിന് വേണ്ടി നടത്തുന്ന
സംഗീതപരിപാടി എന്ന് തന്നെയാണ് ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നത്. പരിപാടിയുടെ പ്രചരണാർത്ഥം പ്രചരിച്ച
താരങ്ങളുടെ വീഡിയോ സന്ദേശങ്ങളിലും അത് വ്യക്തമാക്കിയിരുന്നു.

ടിക്കറ്റ് ഇനത്തിൽ കിട്ടുന്ന തുക മുഴുവൻ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചെങ്കിൽ പിന്നെ എന്ത് കൊണ്ടാണ് അത് നൽകാതിരുന്നത്? നിങ്ങളുടെ മ്യൂസിക് ഫൗണ്ടേഷൻ ഉണ്ടാക്കാൻ വേണ്ടിയാണോ സർക്കാർ സ്റ്റേഡിയം സൗജന്യമായി തന്നത്?ആയിനത്തിൽ സർക്കാരിന് സാമ്പത്തികനഷ്ടമുണ്ടാവുകയും ചെയ്തു. പിന്നെ CAA സമരത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് എഡിറ്റിങ് വൈകി എന്നൊക്കെയുള്ള സെന്റിമെന്റൽ അപ്രോച്ച് ഗംഭീരമായിട്ടുണ്ട്.

ഈ സമരങ്ങൾക്കൊക്കെ ഇടയിൽ തന്നെയാണ് ഇതേ കലാകാരൻമാർ പിന്നണിയിൽ പ്രവർത്തിച്ച നിരവധി പ്രോഗ്രാമുകൾ നാട്ടിൽ നടന്നത്.കുറേ സിനിമകളുടെ എഡിറ്റിങ്ങും പ്രൊമോഷനും റിലീസിങ്ങും നടന്നത്. കരുണ പരിപാടിയിൽ ടിക്കറ്റെടുത്ത് പങ്കെടുത്ത, പ്രളയദുരിതാശ്വാസത്തിന് ആവും വിധം പ്രവർത്തിച്ച, മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പറ്റാവുന്ന തുക നൽകിയ CAA NRC സമരങ്ങളിൽ സജീവമായി പങ്കെടുത്ത... ഒരാളായത് കൊണ്ട് ചോദിക്കുകയാണെന്ന് കരുതരുത്.


ഈ നാട്ടിലെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ തന്നെ ചോദിക്കുകയാണ്.

1.എത്ര രൂപയ്ക്കുള്ള ടിക്കറ്റ് വിൽപന നടത്തി?

2. ഏതൊക്കെ ടിക്കറ്റ് എത്ര എണ്ണം വീതം വിറ്റു?

3. കലാകാരൻമാർക്കോ, ഓർക്കസ്ട്രാ ടീമിനോ
പേയ്മെന്റ് ഉണ്ടായിരുന്നോ?

4. ഉണ്ടെങ്കിൽ എത്ര രൂപ വച്ച് ആർക്കൊക്കെ?

5.ആരൊക്കെ ഫ്ലൈറ്റ് ടിക്കറ്റ് സ്വീകരിച്ചു.?

6. നഗരസഭയ്ക്കോ സർക്കാരിലേക്കോ
വിനോദനികുതിയിനത്തിൽ പണമടച്ചിരുന്നോ?
ഉണ്ടെങ്കിൽ എത്ര?
ഇല്ലെങ്കിൽ എന്ത് കൊണ്ട്?

7. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് എത്ര രൂപ കൊടുത്തു?
എന്തെല്ലാം കാര്യങ്ങളാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്
മാനേജ് ചെയ്തത്?'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AASHIQ ABU, KERALA, KARUNA MUSIC CONCERT, KERALA FLOOD, INDIA, CHIEF MINISTERS RELIEF FUND
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.