SignIn
Kerala Kaumudi Online
Monday, 06 July 2020 2.29 AM IST

ജി.എസ്.ടിയിൽ കണക്ക് തെറ്രിയ കേരളം

gst

കൊച്ചി: രാജ്യത്തെ ഏറ്രവും വലിയ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ, ചരക്ക് - സേവന നികുതി (ജി.എസ്.ടി) സംവിധാനം കൂടുതൽ നേട്ടമാവുക കേരളത്തിനാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാൽ, 2019ൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കു നോക്കിയാൽ, ജി.എസ്.ടി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

കേരളം ഉൾപ്പെടെ 23 സംസ്ഥാനങ്ങൾ 2019 ഏപ്രിൽ-ഡിസംബറിൽ ആകെ നേടിയ ജി.എസ്.ടി വരുമാനം 3.68 ലക്ഷം കോടി രൂപയാണ്. 2018ലെ സമാനകാലത്ത് ഇത് 3.83 ലക്ഷം കോടി രൂപയായിരുന്നു. കുറവ് നാല് ശതമാനം. ജി.എസ്.ടി വരുമാനത്തിൽ ഇക്കാലയളവിൽ ഏറ്റവും വലിയ നഷ്‌ടം കുറിച്ചത് ഉത്തരാഖണ്ഡ് ആണ്; 33 ശതമാനം. നഷ്‌ടക്കണക്കിൽ ആറാമതാണ് കേരളം. വരുമാന നഷ്‌ടം 12 ശതമാനം. ജി.എസ്.ടി കൗൺസിൽ ഒട്ടേറെ ഉത്‌പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചതാണ് കേരളത്തിന് ക്ഷീണമായത്.

നഷ്‌ടക്കൂമ്പാരം

(2019 ഏപ്രിൽ- ഡിസംബറിൽ ജി.എസ്.ടി വരുമാനം ഏറ്റവും ഇടിഞ്ഞ സംസ്ഥാനങ്ങൾ)

  • ഉത്തരാഖണ്ഡ് 33%
  • മിസോറം 19%
  • ആന്ധ്രപ്രദേശ് 16%
  • പഞ്ചാബ് 16%
  • നാഗാലാൻഡ് 13%
  • കേരളം 12%

നേട്ടം കൊയ്‌തവർ

(2019 ഏപ്രിൽ-ഡിസംബറിൽ വരുമാന വർദ്ധന നേടിയവ)

  • മദ്ധ്യപ്രദേശ് 75%
  • മേഘാലയ 35%
  • സിക്കിം 24%
  • ബംഗാൾ 13%
  • ഒഡീഷ 13%

കേരളത്തിന്റെ നഷ്‌ടം

 2018 ഏപ്രിൽ-ഡിസംബറിൽ കേരളം ജി.എസ്.ടിയിലൂടെ നേടിയ വരുമാനം ₹20,531 കോടി രൂപ.

 2019ലെ സമാന കാലയളവിൽ ലഭിച്ചത് 19,133 കോടി രൂപ; നഷ്‌ടം 12 ശതമാനം.

17%

2020 ജനുവരിയിൽ കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം 17 ശതമാനം ഉയർന്നിട്ടുണ്ട്. 2019 ജനുവരിയിലെ 1,584 കോടി രൂപയിൽ നിന്ന് 1,859 കോടി രൂപയായാണ് വർദ്ധന.

₹10.19 ലക്ഷം കോടി

നടപ്പുവർഷം ഇതുവരെ (ഏപ്രിൽ-ജനുവരി) ജി.എസ്.ടിയായി കേന്ദ്രം നേടിയത് 10.19 ലക്ഷം കോടി രൂപ. കഴിഞ്ഞവർഷത്തെ (2018-19) മൊത്തം വരുമാനം 11.77 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം അവസാനിക്കാൻ രണ്ടുവർഷം കൂടിശേഷിക്കേ, കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GST, CGST, SGST, IGST, GST COLLECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.