SignIn
Kerala Kaumudi Online
Thursday, 02 April 2020 12.59 PM IST

തന്നെ കുറിച്ച് പ്രചരിക്കുന്നതൊന്നും സത്യമല്ല, ഏറെ ദുഖമുണ്ടെന്ന് വാവ സുരേഷ്: ആശുപത്രിയിൽ നിന്നുള്ള ഏറ്റവും ആധികാരികമായ വിവരം

vava-suresh

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷ് സുഖം പ്രാപിച്ചു വരുന്നു. വാവയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും,​ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ വാർഡിലേക്ക് മാറ്റാമെന്നുമാണ് അറിയാൻ കഴിയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലടക്കം വാവ സുരേഷിനെതിരെ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. പാമ്പ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും,​ ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തിൽ ചില ലോക്കൽ ഓൺലൈൻ സൈറ്റുകൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത് വാസ്‌തവ വിരുദ്ധമാണ്. തനിക്കെതിരെ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും,​ ഇക്കാര്യത്തിൽ ഏറെ ദുഖമുണ്ടെന്നും കേരളകൗമുദി ഓൺലൈനിനോട് വാവ സുരേഷ് പ്രതികരിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

അതേസമയം വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ തുടരുകയാണ്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാർത്ത പ്രചരിതോടെ മണ്ണാറശാലയിൽ വാവയുടെ പേരിൽ അർച്ചന, പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടന്നു. വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VAVA SURESH, SNAKEBITE, VAVA SURESH LATEST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.