SignIn
Kerala Kaumudi Online
Thursday, 28 May 2020 4.38 PM IST

കസബിന്റെ കൈത്തണ്ടയിൽചുവന്ന നൂൽ ; മുംബയ് ആക്രമണം ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ പദ്ധതിയെന്ന് വെളിപ്പെടുത്തൽ

mumbai-attack-

മുംബയ് ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി മുൻ മുംബയ് പൊലീസ് കമ്മിഷണർ രാകേഷ് മരിയയുടെ വെളിപ്പെടുത്തൽ .. ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജ്മൽ അമീർ കസബ് ബെംഗളുരു സ്വദേശിയായ സമീർ ദിനേശ് ചൗധരി എന്ന പേരിലാണ് ഇന്ത്യയിലെത്തിയത്.. മരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയ കസബിന്റെ കൈത്തണ്ടയിൽ ചുവന്ന നൂൽ കെട്ടിയിരുന്നുവെന്നും ലെറ്റ് മീ സേ ഇറ്റ് നൗ എന്ന പുസ്തകത്തിൽ രാകേഷ് മരിയ പറയുന്നു..

പൊലീസ് തിരിച്ചടിയിൽ കസബ് കൊല്ലപ്പെട്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദി എന്ന നിലയിൽ വരുത്താനായിരുന്നു ഈ കുബുദ്ധി പ്രയോഗിച്ചത്. എന്നാൽ ജീവനോടെ കസബിനെ പിടികൂടിയതോടെ പാകിസ്ഥാന്റെ തന്ത്രം പൊളിയുകയായിരുന്നു. ആക്രമണത്തെ ഒരു 'ഹിന്ദു തീവ്രവാദ'മായി ചിത്രീകരിക്കാനാണ് ലഷ്കർ തീവ്രവാദ സംഘടന ശ്രമിച്ചത്. ഇത് ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മൂംബൈയിൾ മുംബൈയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും പത്രങ്ങളിൽ വരേണ്ടിയിരുന്നത്. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം കസബിന്റെ ബെംഗളുരുള്ള കുടുംബത്തെയും അയൽവാസികളെയും പറ്റി വാർത്തകൾ കൊടുക്കേണ്ടി വന്നേനെ. എന്നാൽ ആ പദ്ധതി നടപ്പായില്ലെന്നും മരിയ പറയുന്നു.

rakesh-maria-

ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികൾ കൈവശം വച്ചിരുന്നതായി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കസബിന്റെ കയ്യിലും കാർഡ് ഉണ്ടായിരുന്നു. ജിഹാദിയെ കുറിച്ച് അറിഞ്ഞുകൊണ്ടല്ല കവർച്ച നടത്താനാണ് കസബ് ലഷ്കറിനൊപ്പം ചേർന്നത്. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി കസബും സുഹൃത്ത് മുസാഫുർ ഖാനും ഇതിലേക്ക് വരികയായിരുന്നു.

ഇന്ത്യയിൽ മുസ്‍ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ലോക്കപ്പിൽ കിടന്നപ്പോള്‍ താൻ പുറത്തു നിന്നും അഞ്ചുനേരം കേട്ട ബാങ്ക് വിളി വെറും തോന്നലാണെന്നായിരുന്നു കസബ് കരുതിയിരുന്നത്. ഇത് മനസിലാക്കിയ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലിനോട് കസബിനെ പൊലീസ് വാഹനത്തിൽ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്ലിം പള്ളിയിൽകൊണ്ടുപോകാൻ പറഞ്ഞു. അവിടെ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മീഷണർ പുസ്തകത്തിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK RELEASE, NEW BOOKS, AJMAL KASAB, RAMESH MARIA, MUMBAI ATTACK
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.