SignIn
Kerala Kaumudi Online
Monday, 06 April 2020 9.38 PM IST

റിയാലിറ്റി ഷോയിൽ ഫുക്രുവിന്  കിട്ടുന്ന സൗകര്യങ്ങൾ കണ്ടാൽ ലജ്ജിച്ച് തല താഴ്ത്തും, രജിത് കുമാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി സംവിധായകൻ

allappey-ashraf

ലോകമെമ്പാടും പ്രശസ്തമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ഒരു പ്രമുഖ സ്വകാര്യ ചാനലിൽ മുന്നേറുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ഈ പരിപാടിയിൽ അമ്പത്തിരണ്ടുകാരനായ രജിത് കുമാർ എന്ന കോളേജ് അദ്ധ്യാപകനെ മറ്റു മത്സരാർത്ഥികൾ ചേർന്ന് കായികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷറഫ് രംഗത്തുവന്നിരുന്നു. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നും ടിക് ടോക് താരമായി ഉയർന്നുവന്ന ഫുക്രുവിന്റെ നേതൃത്വത്തിൽ രജിത് കുമാറിനെ മറ്റു മത്സരാർത്ഥികൾ കൈയ്യേറ്റം ചെയ്യുന്നത് തുടരുന്നതിനാൽ പൊലീസ് കേസെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുവാൻ താൻ ഒരുങ്ങുകയാണെന്ന് ആലപ്പി അഷറഫ് വെളിപ്പെടുത്തുന്നു.

വിദ്യാഭ്യാസപരമായും, സാംസ്‌കാരികപരമായും വളരെ പിന്നിൽ നില്ക്കുന്ന ഒരു സംഘത്തിലേക്ക് കോളേജ് പ്രൊഫസറെ അയച്ചതോടെ ചെന്നായ് കൂട്ടത്തിൽപ്പെട്ട ആട്ടിൻകുട്ടിയുടെ സ്ഥിതിയിലാണ് ഡോക്ടർ രജിത് കുമാർ. ഫുക്രുവിന്റെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ വയറ്റിൽ നിരവധി ക്ഷതങ്ങളുണ്ടാവുകയും കാലുകളുടെ എല്ലിന് ക്ഷതം വരുത്തുകയും ചെയ്തു. അതിനാൽ ഫുക്രുവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിക്കുമെന്നും ആലപ്പി അഷറഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിഗ് ബോസിലെ ഫുക്രുവിന്റെ പേരിൽ വധശ്രമത്തിന്
പോലീസ് കേസ് എടുക്കുക...

വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും വളരെ പിന്നിൽ നില്ക്കുന്ന ഒരു സംഘത്തിലേക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും, നിരവധി ഡിഗ്രികളും ,ഡോക്ടറേറ്റും എടുത്തിട്ടുള്ള ഒരു കോളേജ് പ്രഫസറെ ഈ ഗ്രൂപ്പിലേക്ക് ഇട്ടു കൊടുക്കുക, അതാണ് ഇപ്പോഴത്തെ BIG BOSS ലെ വേറെ ലെവൽ കളി.

ചെന്നായ് കൂട്ടത്തിൽപ്പെട്ട ആട്ടിൻകുട്ടിയുടെ സ്ഥിതിയിലാണ് ഡോക്ടർ രജിത് കുമാറിന്റെ ബിഗ് ബോസിലെ അവസ്ഥ.

ഈ കളിയിൽ അദ്ദേഹത്തിന്റെ ജീവന് അപകടം ഉണ്ടാകുമെന്നു കണ്ടാണ് ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
അപ്പോഴെങ്കിലും അദ്ദേഹത്തിന് സുരക്ഷ കിട്ടുമെന്നു ഞാൻ കരുതി. എന്നാൽ സംഗതികൾ ഇപ്പോൾ കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്. ഫ്രുക്രൂ എന്ന കേട്ടേഷൻ സംഘത്തിൽ നിന്നും വന്നെന്നു സംശയിക്കുന്ന ഒരു ഗുണ്ടാ അദ്ദേഹത്തിന്റെ വയറ്റിൽ നിരവധി തവണ ചവിട്ടിയും കാലുകളുടെ എല്ലിന് ക്ഷതം വരുത്തിയും
അദ്ദേഹത്തെ അവശനാക്കി യിരിക്കുനത് പൊതുസമൂഹം ഞെട്ടലോടെയാണ് വീക്ഷിച്ചത്..
ഹിന്ദി പടത്തിലെ വില്ലനെ വെല്ലുന്ന രീതിയിലാണ് ഫ്രുക്രൂ എന്ന ഈ ക്രിമിനലിന് കിട്ടുന്ന സൗകര്യങ്ങൾ .
അത് കണ്ടാൽ ലജ്ജിച്ച് തല താഴ്ത്തും ,ഗാഢ ചുബനം നല്കി, ഉമ്മ കൊടുത്ത് താരാട്ട് പാടി ഉറക്കി, അവനൊന്ന് ഇടറിയാൽ ഇണക്കാനായി പിന്നാലെ നെട്ടോട്ടമൊടുന്നവർ,
ഇതെല്ലാം സാംസ്കാരിക കേരളം അമ്പരപ്പോടെയും അവജ്ഞയോടെയും കാണുന്നു.

പല എപ്പിസോഡ് കളിലും അദ്ദേഹത്തിനെതിരെ കൂട്ടം ചേർന്നു നികൃഷ്ടമായ് സംസാരിക്കുന്നതും ഗൂഢാലോചന നടത്തുന്നതും നാം കണ്ടിട്ടുള്ള സത്യങ്ങളാണ്.

ടാസ്ക് കഴിഞ്ഞിട്ടും നീ ചവുട്ടിയതെന്തിനാണന്ന് പാഷാണം ഷാജീയും ആര്യയും ചോദിക്കുമ്പോൾ മനസ്സിലാക്കേണ്ടത് മനപൂർവ്വം അപായപ്പെടുത്തുകയാണ് ലക്ഷ്യം എന്നു തന്നെയാണ് .
രജിത് സാർ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടു് " എന്റെ ശരീരം മുഴുവൻ അടിയും, ഇടിയും,ചവിട്ടുമേറ്റ് ആകെ തകർന്നിരിക്കുകയാണ് ". കൈ വിരലുകൾക്ക് സാരമായ പരിക്കുകളുണ്ട്. ഇതെല്ലാം ഈ ഫുക്രു എന്ന ക്രിമിനൽ നല്കിയതാണന്നിരിക്കെ വീണ്ടും നടക്കുന്ന ശരീരിക ആക്രമണമുള്ള കളിയിൽ നിന്നും രജിത് സാറിനെ ഒഴിവാക്കാമായിരുന്നു, അല്ലങ്കിൽ റഫറി പോസ്റ്റു് നൽകാമായിരുന്നു.
ഇവിടെ അദ്ദേഹത്തിന്റെ രക്തത്തിന് ദാഹിക്കുന്ന വരാണ് കൂടുതൽ പേരും, ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ വധശ്രമം നടന്നിട്ടുള്ളത്. ഇത് വളരെ ഗൗരവമായ് സാംസ്ക്കാരിക കേരളം കാണേണ്ടതാണ്.. അദ്ദേഹത്തെ സ്നേഹിക്കുന്നവർ മാത്രമല്ല എല്ലാ മനുഷ്യ സ്നേഹികളും ഇതിനെതിരെ ശക്തമായ് പ്രതികരിച്ചേ പറ്റു.

ചാനലുകാരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും പ്രതീക്ഷിക്കുന്നില്ല,

ആയതിനാൽ ഫ്രൂക്രുവിന്റെ ഈ ഗൂഢാലോചനയക്കും വധശ്രമത്തിന്റെയും പേരിൽ നടപടിയെടുക്കാനുംമറ്റും ബഹു.ഹൈക്കോടതിയെ സമീപിക്കാനും
നിയമ വിദഗ്ധരുമായ്ആലോചിക്കുന്നുണ്ടു്.

ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും വിദ്യാർത്ഥികൾക്ക് അറിവു പകർന്ന് കൊടുത്തും ലളിത ജീവിതം നയിച്ച് , "തന്റെ ജീവിതമാണ് തന്റെ സന്ദേശം" എന്ന ആദർശത്തിൽ ഉറച്ചു നില്ക്കുന്ന ,തന്റെ ജീവിതം സമൂഹത്തിനർപ്പിച്ച പച്ചയായ മനുഷ്യനാണ് ,ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, എനിക്ക് പരിചയമില്ലത്ത രജിത് സാർ.

ഒരു കാര്യം ഗൗരവമായ് നാം കാണണം.
രജിത് സാറിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്തെ പറ്റൂ..
ഇല്ലങ്കിൽ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം...
അതിനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല.

അങ്ങിനെ സംഭവിക്കാതിരിക്കട്ടെ...

ആലപ്പി അഷറഫ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DR RAJITH KUMAR, BIGBOSS SHOW, ALAPPY ASHRAF, FACEBOOK POST, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.