SignIn
Kerala Kaumudi Online
Wednesday, 08 April 2020 8.39 AM IST

ലാൽ എസ്.എഫ്.ഐക്കാരനായിരുന്നതുകൊണ്ട് ഞാനുമായിട്ട് വലിയ ചേർച്ചയിലായിരുന്നില്ല

mohanlal

പല രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിലെയും പ്രതികരണത്തെ തുടർന്ന് മോഹൻലാലിന്റെ രാഷ്ട്രീയം പലപ്പോഴും ജനങ്ങൾക്കിടയിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മോഹൻലാൽ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് ഫാൻഫൈറ്റുകൾ നടക്കുന്നതും നമ്മൾ കാണാറുണ്ട്. എന്നാലും മോഹൻലാലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തെ കുറിച്ച് ആർക്കും കൃത്യമായി ഒരു ധാരണയുമില്ല.

ഇപ്പോഴിതാ, ഇതേ കുറിച്ച് നടനും മോഹൻലാലിന്റെ സഹപാഠിയുമായ സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് മോഹൻലാലിന്റെ പഠനകാലത്തെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ, 'മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യുവും ആയിരുന്നു, അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു'. പ്രീഡിഗ്രിക്കും ഡിഗ്രിക്കും തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു സന്തോഷ് പഠിച്ചത്. അതേ ബാച്ചിലായിരുന്നു മോഹൻലാലും. മോഹൻലാൽ കൊമേഴ്‌സും സന്തോഷ് മാത്തമാറ്റിക്‌സും ഡിപ്പാർട്ടുമെന്റുകളിലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. മോദിയുടെ ജന്മദിനത്തിൽ ലാൽ ആശംസകർ അർപ്പിച്ചതും ഇതിന് മോദി നന്ദി പറഞ്ഞതും താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലെത്തി താരം മോദിയെ സന്ദർശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പദ്മ പുരസ്‌ക്കാരങ്ങൾ നൽകി കേന്ദ്രസർക്കാർ ലാലിനെ ആദരിക്കുകയും ചെയ്‌തിരുന്നു.

ലാലേട്ടൻ സങ്കിയാണെന്ന് പറയുന്നവർക്ക് വേണ്ടി....അദ്ദേഹം ഒരു പാർട്ടിയേയും ഇപ്പോ അനുകൂലിക്കുന്നില്ല....ഇനി മുന്നേ രാഷ്ട്രീയക്കാരനായിട്ടുണ്ടെങ്കിൽ അത് SFI ക്ക് വേണ്ടിയാണ്.....!😎

A post shared by Mohanlalwood (@mohanlalwood__) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL, POLITICS, SANTHOSH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.