SignIn
Kerala Kaumudi Online
Friday, 30 October 2020 5.08 AM IST

ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ച് സി.പി.എം,​ റിപ്പോർട്ട് പാർട്ടി വെബ്‌സൈറ്റിൽ

rehna-fathima-

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാർട്ടിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സി.പി.എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോക്‌സഭാ തോൽവിക്കുശേഷം സംസ്ഥാന നേതാക്കൾ മലക്കംമറിയുമ്പോഴാണ് നയവ്യതിയാനം ഇല്ലെന്ന് കാട്ടി കേന്ദ്രകമ്മിറ്റി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയിൽ മൂന്ന് ദിവസമായി ചേർന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോർട്ടിലാണ് ഇതുള്ളത്. റിപ്പോർട്ട് സി.പി.എം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്ത്രീപുരുഷ സമത്വത്തിന് അനുകൂലമാണ് സി.പി.എം നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പാർട്ടി പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി പാർട്ടി നിലപാട് വിശദീകരിച്ചിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി മൂന്ന് ദിവസം യോഗം ചേർന്ന് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക നീക്കണമെന്ന് തീരുമാനിച്ചു.

യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാരോ മന്ത്രിമാരോ പിന്നീട് കൈക്കൊണ്ടില്ല. വിധി വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്താണ് നേതാക്കളും മന്ത്രിമാരും പ്രതികരിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട അടവുനയത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കേന്ദ്രകമ്മിറ്റി നിലപാട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA CASE, SABARIMALA WOMEN ENTRY, CPM, REPORT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.