SignIn
Kerala Kaumudi Online
Thursday, 13 August 2020 8.47 AM IST

ഒരു ദേശത്തിന്റെ ചുമലിലേറിയ നേട്ടം

sachin

കാ​യി​ക​ ​ലോ​ക​ത്തെ​ ​ഒാ​സ്കാ​ർ​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ ​ലോ​റ​സ് ​പു​ര​സ്കാ​ര​ത്തി​ന് ​അ​ർ​ഹ​നാ​യ​ ​ആ​ദ്യ​ ​ഇ​ന്ത്യ​ക്കാ​ര​ൻ​ ​എ​ന്ന​ ​ബ​ഹു​മ​തി​ ​സ്വ​ന്ത​മാ​ക്കി​ ​സ​ച്ചി​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​ർ​ ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​ന​മ്മു​ടെ​ ​അ​ഭി​മാ​ന​മാ​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ദ​ശാ​ബ്ദ​ത്തി​നി​ട​യി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​കാ​യി​ക​ ​മു​ഹൂ​ർ​ത്ത​ത്തി​നു​ള്ള​ ​ലോ​റ​സ് ​പു​ര​സ്കാ​ര​മാ​ണ് ​ക​ഴി​ഞ്ഞ​ ​രാ​ത്രി​ ​ബ​ർ​ലി​നി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ​ച്ചി​ൻ​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.​ 2011​ ​ഏ​ക​ദി​ന​ ​ക്രി​ക്ക​റ്റ് ​ലോ​ക​ക​പ്പി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​ശ്രീ​ല​ങ്ക​യെ​ ​കീ​ഴ​ട​ക്കി​യ​ ​ശേ​ഷം​ ​മും​ബ​യ് ​വാ​ങ്ക​ഡെ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സ​ച്ചി​നെ​യും​ ​തോ​ളി​ലേ​റ്റി​ ​സ​ഹ​താ​ര​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​പ്ര​ദ​ക്ഷി​ണ​മാ​ണ് ​പു​ര​സ്കാ​ര​ത്തി​നാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​'​ഒ​രു​ ​രാ​ഷ്ട്ര​ത്തി​ന്റെ​ ​ചു​മ​ലി​ലേ​റി​യ​ ​നി​മി​ഷം​"​ ​എ​ന്നാ​ണ് ​കൊ​ഹ്‌​ലി​യും​ ​യു​വ്‌​രാ​ജ്സിം​ഗും​ ​യൂ​സ​ഫ് ​പ​ഠാ​നും​ ​സു​രേ​ഷ് ​റെ​യ്‌​ന​യും​ ​ശ്രീ​ശാ​ന്തു​മൊ​ക്കെ​ ​ചേ​ർ​ന്ന് ​തോ​ളി​ലേ​റ്റി​യ,​ ​ദേ​ശീ​യ​ ​പ​താ​ക​യും​ ​വീ​ശി​നി​ൽ​ക്കു​ന്ന​ ​സ​ച്ചി​ന്റെ​ ​ചി​ത്ര​ത്തി​ന് ​അ​വാ​ർ​ഡ് ​ക​മ്മി​റ്റി​ ​ന​ൽ​കി​യ​ ​അ​ടി​ക്കു​റി​പ്പ്. ക​ളി​ക്ക​ള​ത്തി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച് ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​ഇ​ന്ത്യ​ൻ​ ​കാ​യി​ക​രം​ഗ​ത്ത് ​ഒ​ളി​മ​ങ്ങാ​തെ​ ​നി​ൽ​ക്കു​ന്ന​ ​വ്യ​ക്തി​ത്വ​മാ​ണ് ​സ​ച്ചി​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​ർ.​ ​നീ​ണ്ട​ 24​ ​വ​ർ​ഷ​ക്കാ​ലം​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റി​ന്റെ​ ​നെ​ടും​തൂ​ണാ​യി​രു​ന്ന​ ​മ​നു​ഷ്യ​ൻ.​ ​ക്രി​ക്ക​റ്റി​ന്റെ​ ​ദൈ​വ​മെ​ന്നും​ ​മാ​സ്റ്റ​ർ​ ​ബ്ളാ​സ്റ്റ​റെ​ന്നു​മൊ​ക്കെ​ ​നി​രൂ​പ​ക​രും​ ​ആ​രാ​ധ​ക​രും​ ​ചേ​ർ​ന്ന് ​വാ​ഴ്ത്തി​യ​ ​അ​ത്ഭു​ത​പ്ര​തി​ഭ.​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​പോ​കു​മ്പോ​ഴും​ ​വാ​ക്കി​ലെ​യും​ ​പ്ര​വൃ​ത്തി​യി​ലെ​യും​ ​വി​ന​യം​ ​കൊ​ണ്ട് ​ഹൃ​ദ​യം​ ​ക​വ​ർ​ന്ന​ ​കു​റി​യ​ ​മ​നു​ഷ്യ​ൻ.


ലോ​റ​സ് ​പു​ര​സ്കാ​ര​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​ഇൗ​ ​മു​ഹൂ​ർ​ത്തം​ ​സ​ച്ചി​ന്റെ​ ​മാ​ത്ര​മ​ല്ല​ ​ഇ​ന്ത്യ​ൻ​ ​കാ​യി​ക​ ​രം​ഗ​ത്തി​ന്റെ​ ​ത​ന്നെ​ ​സു​വ​ർ​ണ​ ​നി​മി​ഷ​മാ​ണ്.​ ​ഒ​രു​മ​ത്സ​രം​ ​ജ​യി​ച്ചു​ ​ക​ഴി​യു​മ്പോ​ൾ​ ​സ​ഹ​ക​ളി​ക്കാ​രു​ടെ​ ​ആ​ഹ്ളാ​ദ​പ്ര​ക​ട​നം​ ​എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് ​ഇൗ​ ​ചി​ത്രം​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​ ​ഒ​ട്ടേ​റെ​ ​കാ​ര്യ​ങ്ങ​ളു​ണ്ട്.​ ​ഡാ​വി​ഞ്ചി​യു​ടെ​ ​'​മൊ​ണോ​ലി​സ​"​യെ​പ്പോ​ലെ​ ​ഇ​നി​യും​ ​വ്യ​ഖ്യാ​നി​ച്ചു​ ​തീ​ർ​ത്തി​ട്ടി​ല്ലാ​ത്ത​ ​അ​ർ​ത്ഥ​ത​ല​ങ്ങ​ൾ​ ​ഇൗ​ ​ചി​ത്ര​ത്തി​ലു​ണ്ട്.​ ​ക​ളി​ക്കാ​ര​നാ​യി​ ​അ​ഞ്ചു​ലോ​ക​ക​പ്പു​ക​ളു​ടെ​ ​കാ​ത്തി​രി​പ്പി​നു​ ​ശേ​ഷം​ ​കി​ട്ടി​യ​ ​ക​ന​ക​ത്തി​ന്റെ​ ​പ്ര​ഭ​ ​മു​ഴു​വ​ൻ​ ​അ​ന്ന് ​സ​ച്ചി​ന്റെ​ ​ക​ണ്ണു​ക​ളി​ലു​ണ്ടാ​യി​രു​ന്നു.​കൂ​ട്ടു​കാ​രു​ടെ​ ​തോ​ളി​ലേ​റ്റ​പ്പെ​ട്ട​ ​സ​ച്ചി​ന്റെ​ ​ചി​ത്രം​ 24​ ​വ​ർ​ഷ​ക്കാ​ലം​ ​നീ​ണ്ട​ ​ആ​ ​മ​നു​ഷ്യ​ന്റെ​ ​ക്രി​ക്ക​റ്റ് ​ക​രി​യ​റി​ന്റെ​ ​ആ​കെ​ത്തു​ക​യാ​ണ്.​ ​ക​ളി​ക്കാ​ലം​ ​മു​ഴു​വ​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റി​നെ​ ​സ്വ​ന്തം​ ​തോ​ളി​ലേ​റ്റി​യ​ ​ഇ​തി​ഹാ​സ​ത്തെ​ ​അ​തേ​ ​ടീം,​ ​അ​തി​നു​മ​പ്പു​റം​ ​ഒ​രു​ ​രാ​ജ്യം​ ​ഒ​ന്ന​ട​ങ്കം​ ​ചു​മ​ലി​ലേ​റ്റി​യ​ ​നി​മി​ഷം.​ ​സ​ച്ചി​ൻ​ ​എ​ന്ന​ ​ഇ​തി​ഹാ​സം​ ​പൂ​ർ​ണ​ത​യി​ലെ​ത്തി​യ​ ​നി​മി​ഷം.​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റി​ന് ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ​ ​ല​ഭി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഏത് ​ട്രോ​ഫി​യാ​ണ് ​സ​ച്ചി​ൻ.


കൂ​ട്ടു​കാ​രു​ടെ​ ​ചു​മ​ലി​ലേ​റി​ ​ദേ​ശീ​യ​ ​പ​താ​ക​യും​ ​വീ​ശി​ ​വാ​ങ്ക​ഡെ​യെ​ ​വ​ലം​വ​യ്ക്കു​ന്ന​ ​സ​ച്ചി​ന്റെ​ ​ചി​ത്രം​ ​ഇ​പ്പോ​ഴും​ ​ക്രി​ക്ക​റ്റ് ​പ്രേ​മി​ക​ളു​ടെ​ ​മ​ന​സി​ൽ​ ​അ​ന്ന​ത്തെ​ ​ആ​ര​വ​ങ്ങ​ൾ​ ​അ​തേ​ ​ശ​ക്തി​യി​ൽ​ ​ഉ​യ​ർ​ത്തും.​ ​ആ​ ​ലോ​ക​ക​പ്പ് ​സ​ച്ചി​നും​ ​ഇ​ന്ത്യ​യ്ക്കും​ ​അ​ത്ര​മാ​ത്രം​ ​പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു​ .1983​ ​ജൂ​ലാ​യ് 25​ന് ​ഇം​ഗ്ള​ണ്ടി​ലെ​ ​ലോ​ഡ്സ് ​മൈ​താ​നത്ത് ​അ​ന്ന​ത്തെ​ ​മു​ടി​ചൂ​ടാ​മ​ന്ന​ൻ​മാ​രാ​യി​രു​ന്ന​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​മ​ല​ർ​ത്തി​യ​ടി​ച്ച് ​ക​പി​ലി​ന്റെ​ ​ചെ​കു​ത്താ​ൻ​മാ​ർ​ ​പ്രൂ​ഡ​ൻ​ഷ്യ​ൽ​ ​ക​പ്പു​യ​ർ​ത്തി​യ​ത് ​ടെ​ലി​വി​ഷ​നി​ൽ​ ​ക​ണ്ട​പ്പോ​ഴാ​ണ് ​കു​ഞ്ഞു​സ​ച്ചി​ൻ​ ​ലോ​ക​ക​പ്പ് ​നേ​ട്ടം​ ​നാ​ടി​ന്റെ​ ​ആ​ഘോ​ഷ​മാ​യി​ ​മാ​റു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ത്.


1987​ ​ൽ​ ​ഇ​ന്ത്യ​ ​ലോ​ക​ക​പ്പി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ച​പ്പോ​ൾ​ ​വാ​ങ്ക​ഡെ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ബൗ​ണ്ട​റി​ ​ലൈ​നി​ന് ​പു​റ​ത്ത് ​ബാ​ൾ​ബോ​യ് ​കു​പ്പാ​യ​ത്തി​ൽ​ ​സ​ച്ചി​നു​മു​ണ്ടാ​യി​രു​ന്നു.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ 2011​ ​ലോ​ക​ക​പ്പി​ൽ​ ​സ​ച്ചി​ന്റെ​ ​മ​ക​ൻ​ ​അ​ർ​ജു​നും​ ​ബാ​ൾ​ബോ​യ് ​വേ​ഷ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് ​മ​റ്റൊ​രു​ ​കൗ​തു​കം.​ 1992​ ​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​ജ​ഴ്സി​യ​ണി​ഞ്ഞ് ​സ​ച്ചി​ൻ​ ​ആ​ദ്യ​ ​ലോ​ക​ക​പ്പ് ​ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്.​ 1996​ ​ൽ​ ​റ​ൺ​സൊ​ഴു​കു​ന്ന​ ​ബാ​റ്റു​മാ​യി​ ​സ​ച്ചി​ൻ​ ​നി​റ​ഞ്ഞു​ക​ളി​ച്ചി​ട്ടും​ ​ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ​ ​സെ​മി​ഫൈ​ന​ലി​ൽ​ ​ഇ​ന്ത്യ​ ​ത​ക​ർ​ന്നു​വീ​ണു.​ 1999​ ​ൽ​ ​സ്വ​ന്തം​ ​പി​താ​വി​ന്റെ​ ​ചി​ത​ ​ക​ത്തി​ത്തീ​രും​മു​മ്പേ​ ​ക​ളി​ക്ക​ള​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​വ​ന്ന് ​സെ​ഞ്ച്വ​റി​യ​ടി​ച്ചി​ട്ടും​ ​ടീം​ ​അ​വി​ശ്വ​സ​നീ​യ​മാം​വി​ധം​ ​സൂ​പ്പ​ർ​ ​സി​ക്സ് ​റൗ​ണ്ടി​ൽ​ ​സിം​ബ്‌​ബാ​ബെ​യോ​ട് ​തോ​റ്റ് ​പു​റ​ത്താ​യി.​ 2003​ൽ​ ​ഗാം​ഗു​ലി​യു​ടെ​ ​അ​മാ​നു​ഷി​ക​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഫൈ​ന​ൽ​ ​വ​രെ​യെ​ത്തി​ ​പൊ​ലി​ഞ്ഞു.​ 2007​ൽ​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ത​ന്നെ​ ​പു​റ​ത്താ​യ​ ​ദാ​രു​ണാ​വ​സ്ഥ.


റെ​ക്കാ​ഡു​ക​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​കീ​ഴ​ട​ക്കു​മ്പോ​ഴും​ ​റ​ൺ​ ​മ​ല​യേ​റു​മ്പോ​ഴും​ ​ലോ​ക​ക​പ്പ് ​എ​ന്ന​ ​ല​ക്ഷ്യം​ ​സ​ച്ചി​നെ​ ​അ​ക​ന്നു​നി​ന്നു.​ ​എ​ക്കാ​ല​ത്തെ​യും​ ​മി​ക​ച്ച​ ​ക​ളി​ക്കാ​ര​ൻ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നി​ട്ടും​ ​ലോ​ക​ക​പ്പി​ൽ​ ​മു​ത്ത​മി​ടാ​ൻ​ ​ക​ഴി​യാ​ത്ത​ ​നി​ർ​ഭാ​ഗ്യ​വാ​ന്മാ​രു​ടെ​ ​സം​ഘ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റി.​ 1983​ ​മു​ത​ൽ​ ​സ​ച്ചി​നും​ ​ഇ​ന്ത്യ​യും​ ​കൊ​തി​ച്ച​ ​ആ​ ​കി​രീ​ടം​ 28​ ​വ​ർ​ഷ​ത്തി​ന്റെ​ ​കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ​മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി​ ​ന​യി​ച്ച​ ​ടീം​ ​തി​രി​ച്ചു​പി​ടി​ച്ച​ത്.

സ​ച്ചി​ന്റെ​ ​പു​ര​സ്കാ​ര​ല​ബ്ധി​യി​ൽ​ ​ന​ന്ദി​പൂ​ർ​വം​ ​സ്മ​രി​ക്കേ​ണ്ട​ ​ഒ​രു​പാ​ടു​പേ​രു​ണ്ട്.​ ​ക​ഴി​വും​ ​പ്ര​യ​ത്ന​വും​ ​ഭാ​ഗ്യ​വും​ ​വി​ള​ക്കി​ച്ചേ​ർ​ത്ത​ ​നാ​യ​ക​ശേ​ഷി​ക്കു​ട​മ​യാ​യ​ ​ധോ​ണി,​ ​ബാ​റ്റ് ​കൊ​ണ്ടും​ ​ബാ​ളു​കൊ​ണ്ടും​ ​വി​സ്മ​യം​ ​സൃ​ഷ്ടി​ച്ച് ലോ​ക​ക​പ്പി​ൽ​ ​മാ​ൻ​ ​ഒ​ഫ് ​ദ​ ​സി​രീ​സ് ​ആ​യ​ ​യു​വ്‌​രാ​ജ് ​സിം​ഗ്,​ ​ഫൈ​ന​ലി​ലെ​ ​അ​നു​പ​മ​സു​ന്ദ​ര​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ഉ​ട​മ​ ​ഗൗ​തം​ ​ഗം​ഭീ​ർ​ ​തു​ട​ങ്ങി​ ​ഒാ​രോ​ ​അ​ണു​വി​ലും​ ​ആ​വേ​ശ​ത്തോ​ടെ​ ​ക​ളി​ച്ച​ ​എ​ല്ലാ​ ​ക​ളി​ക്കാ​രും​ ​അ​നു​മോ​ദ​ന​ത്തി​ന​ർ​ഹ​രാ​ണ്.​ ​സ​ച്ചി​നു​വേ​ണ്ടി​ ​ലോ​ക​ക​പ്പ് ​നേ​ടു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​അ​ന്ന് ​ത​ന്നെ​ ​മു​ന്നോ​ട്ടു​ ന​യി​ച്ച​ ​ഏ​ക​ ​ചി​ന്ത​യെ​ന്ന് ​പി​ന്നീ​ട് ​യു​വ്‌​‌​രാ​ജ് ​സിം​ഗ് ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​ന്ന് ​യു​വി​യു​ടെ​ ​ശ്വാ​സ​കോ​ശ​ത്തെ​ ​അ​ർ​ബു​ദം​ ​കാ​ർ​ന്നു​തി​ന്നാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നു​ ​കൂ​ടി​ ​അ​റി​യ​ണം. പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​ത​ള​രാ​തെ​ ​ല​ക്ഷ്യ​ബോ​ധ​വു​മാ​യി​ ​പ്ര​യ​ത്നി​ക്കു​ന്ന​വ​രെ​ ​തേ​ടി​ ​ഒ​രു​നാ​ൾ​ ​വി​ജ​യം​ ​എ​ത്തും​ ​എ​ന്ന​തി​ന്റെ​ ​വി​ളം​ബ​രം​ ​കൂ​ടി​യാ​ണ് ​സ​ച്ചി​ന്റെ​ ​ലോ​ക​ക​പ്പ് ​നേ​ട്ടം.​ ​ഇ​തു​പോ​ലെ​യു​ള്ള​ ​ധ​ന്യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ഇ​നി​യും​ ​പി​റ​ക്ക​ട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SACHIN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.