SignIn
Kerala Kaumudi Online
Saturday, 30 May 2020 5.14 AM IST

​ആ​ൻ​സി​യു​ടെ​ ​മു​ഖ​ത്തെ​ ​വി​ഷ​മം​ ​കാ​ണാ​നാ​കാ​തെ​ ​ഞാ​ൻ​ ​ക​ട്ടി​ലി​ന് ​ഒ​രു​വ​ശ​ത്തേ​ക്ക് ​ച​രി​ഞ്ഞു​കി​ട​ന്നു

jj-

അ​ടു​ത്ത​വ​ർ​ഷം​ ​മു​ത​ൽ​ ​ഡേ​ ​കെ​യ​റി​ലെ​ ​ഫീ​സ് ​കൂ​ടും​ ​എ​ന്ന് ​മ​മ്മ​ ​കേ​ൾ​ക്കാ​തെ​യാ​ണ് ​ആ​ൻ​സി​യോ​ട് ​പ​റ​ഞ്ഞ​ത്.​ ​ചെ​ല​വു​ക​ളു​ടെ​ ​ക​ണ​ക്ക് ​പ​റ​ഞ്ഞ് ​അ​വ​ൾ​ ​പൊ​ട്ടി​ത്തെ​റി​ക്കും​ ​എ​ന്ന് ​വി​ചാ​രി​ച്ചാ​ണ് ​ര​ഹ​സ്യ​മാ​യി​ ​പ​റ​ഞ്ഞ​ത്.​ ​അ​വ​ൾ​ക്ക് ​പ​ക്ഷേ​ ​വി​ഷ​മം​ ​ഒ​ന്നും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​എ​ഴു​പ​ത് ​വ​യ​സ് ​ക​ഴി​യു​ന്ന​തു​കൊ​ണ്ട​ല്ലേ...​എ​ത്ര​യാ​യാ​ലും​ ​കൊ​ടു​ത്ത​ല്ലേ​ ​പ​റ്റൂ​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​പ്ര​തി​ക​ര​ണം.​ ​


മോ​ളു​ടെ​ ​എ​ൻ​ട്ര​ൻ​സ് ​കോ​ച്ചിം​ഗ് ​അ​ടു​ത്ത​ ​മാ​സം​ ​മു​ത​ൽ​ ​തു​ട​ങ്ങും,​ ​ന​മ്മ​ൾ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​വ​രാ​ൻ​ ​ആ​റു​മ​ണി​യോ​ളം​ ​ആ​കും.​ ​ഇ​ത്ര​നേ​രം​ ​വീ​ട്ടി​ൽ​ ​ആ​രും​ ​ഇ​ല്ലാ​തെ​ ​മ​മ്മ​യെ​ ​ഒ​റ്റ​യ്‌​ക്കി​രു​ത്താ​ൻ​ ​പ​റ്റി​ല്ല​ല്ലോ...​ഡേ​ ​കെ​യ​റി​ൽ​ ​ആ​കു​മ്പോ​ൾ​ ​അ​വ​ർ​ ​പ​ക​ൽ​ ​മു​ഴു​വ​ൻ​ ​നോ​ക്കു​മ​ല്ലോ...​അ​വ​ർ​ ​മാ​ന്യ​മാ​യി​ ​ഓ​ട്ടോ​യി​ൽ​ ​കൊ​ണ്ടു​പോ​വു​ക​യും​ ​കൊ​ണ്ടു​വി​ടു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്.​ ​മു​ൻ​പ് ​ഉ​ണ്ടാ​യി​രു​ന്ന​ ​ഡേ​കെ​യ​റി​ലേ​തു​പോ​ലെ​ ​രാ​ത്രി​യി​ൽ​ ​മ​ക​ളേ​യും​ ​മ​രു​മ​ക​ളേ​യും​ ​ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ഹോം​ ​വ​‌​ർ​ക്കു​ക​ളോ​ ​ആ​ക്‌​ടി​വി​റ്റി​ക​ളോ​ ​ഒ​ന്നു​മി​ല്ല.​ ​കൂ​ടെ​യു​ള്ള​ ​ഫ്ര​ണ്ട്സും​ ​ന​ല്ല​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നു​ള്ള​വ​‌​ർ​ ​ത​ന്നെ.​ ​അ​തു​കൊ​ണ്ട് ​മോ​ശം​ ​ശീ​ലം​ ​ഒ​ന്നും​ ​അ​വി​ടെ​ ​നി​ന്നും​ ​പ​ഠി​ച്ച് ​വീ​ട്ടി​ൽ​ ​കാ​ണി​ക്കു​ക​യി​ല്ല.​ ​ആ​ഹാ​രം​ ​ക​ഴി​ച്ചി​ട്ട് ​പാ​ത്രം​ ​പോ​ലും​ ​ക​ഴു​കാ​റി​ല്ലാ​യി​രു​ന്ന​ ​മ​മ്മ,​അ​വി​ടെ​ ​പോ​യി​ത്തു​ട​ങ്ങി​യ​ശേ​ഷം​ ​ ക​ഴി​ച്ച​ ​പാ​ത്രം​ ​ക​ഴു​കി​വ​യ്‌​ക്കു​ന്ന​തും​ ​ മേ​ശ​വൃ​ത്തി​യാ​ക്കു​ന്ന​തും​ ​എ​ല്ലാം​ ​അ​ച്ചാ​യ​നും​ ​ക​ണ്ടി​ട്ടു​ള്ള​ത​ല്ലേ...​അ​താ​ണ് ​അ​ച്ച​ട​ക്കമു​ള്ള​ ​സ്ഥാ​പ​ന​ത്തി​ൽ​ ​കൊ​ണ്ടു​ചേ​ർ​ത്താ​ലു​ള്ള​ ​ഗു​ണം.​ ​ആ​റു​മ​ണി​വ​രെ​ ​അ​വ​ർ​ ​നോ​ക്കു​ന്നു​ണ്ട​ല്ലോ,​ ​അ​ത് ​ക​ഴി​ഞ്ഞാ​ൽ​ ​വ​ന്ന് ​ടി.​വി​യു​ടെ​ ​മു​ന്നി​ലി​രു​ന്നോ​ളും.​ന​മു​ക്ക് ​ശ​ല്യ​മൊ​ന്നു​മി​ല്ല.​ ​പി​ന്നെ​ ​ഫീ​സ് ​കൂ​ട്ടു​ന്ന​കാ​ര്യം,​ ​അ​ത് ​മ​റ്റു​ ​മ​ക്ക​ളോ​ടും​ ​പ​റ​യ​ണം.​ ​അ​വ​ർ​ ​അ​മ്മ​യ്‌​ക്ക് ​ചെ​ല​വി​ന് ​കൊ​ടു​ക്കു​ന്ന​ ​തു​ക​ ​കൂ​ട്ടാ​ൻ​ ​പ​റ​യ​ണം.
*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**
ത്രേ​സ്യാ​മ്മ​ ​‌​ഡേ​ ​കെ​യ​റി​ൽ​ ​അ​ല്ല​ ​'പ​ക​ൽ​ ​വീ​ട്ടി​ൽ"​ ​സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു.​ ​പ​ണ്ടൊ​ക്കെ​ ​നാ​ട്ടു​വ​ർ​ത്ത​മാ​നം​ ​കേ​ൾ​ക്കാ​നും​ ​പ​റ​യാ​നും​ ​പ​ല​ ​വീ​ടു​ക​ളി​ൽ​ ​ക​യ​റി​യി​റ​ങ്ങി​ ​ന​ട​ക്ക​ണ​മാ​യി​രു​ന്നു.​ ​പൊ​ങ്ങ​ച്ച​ക്കാ​രി​ക​ളാ​യ​ ​മ​ക​ളും​ ​മ​രു​മ​ക​ളും​ ​ഗൃ​ഹ​ഭ​ര​ണം​ ​ഏ​റ്റെ​ടു​ത്ത​തു​മൂ​ലം​ ​പ​ല​ ​വീ​ടു​ക​ളി​ലും​ ​പോ​കു​ന്ന​ത് ​മ​ന​സി​ന് ​വി​ഷ​മം​ ​ഉ​ള്ള​താ​യി​ ​മാ​റി.​ ​ഞാ​യ​റാ​ഴ്‌​ച​ ​പ​ള്ളി​യി​ലാ​ണെ​ങ്കി​ൽ​ ​കൊ​ണ്ടു​പോ​കു​ന്ന​വ​രു​ടെ​ ​സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ​പോ​യി​ ​വ​ര​ണം.​ ​പ​ക​ൽ​ ​വീ​ട്ടി​ൽ​ ​എ​ല്ലാ​വ​രും​ ​ഒത്തു​കൂ​ടി​ ​ഇ​വി​ടെ​ ​എ​ന്തു​ ​ര​സ​മാ​ണ​ന്നോ.​ ​രാ​വി​ലെ​ എട്ടു ​മ​ണി​ക്ക് ​വ​ന്നാ​ൽ​ ​വൈ​കി​ട്ട് ​ആ​റു​മ​ണി​വ​രെ​ ​സം​സാ​രം​ ​ത​ന്നെ​ ​സം​സാ​രം.​ ​സ്‌​നാ​ക്‌​സ് ​കൊ​ണ്ടു​വ​ന്നാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​കു​ഴ​പ്പ​മി​ല്ല.​ ​ആ​രു​ ​കൊ​ണ്ടു​വ​ന്നാ​ലും​ ​ഷെ​യ​ർ​ ​ചെ​യ്‌​ത് ​ക​ഴി​ക്കും.​ ​ഉ​ച്ച​യ്‌​ക്ക​ത്തെ​ ​ആ​ഹാ​രം​ ​ഇ​വി​ടെ​ ​നി​ന്നു​ത​ന്നെ.​ ​പ​ക്ഷേ​ ​ആ​ഴ്‌​ച​യി​ലൊ​രി​ക്ക​ൽ​ ​വ​രു​ന്ന​ ​ഡോ​ക്‌​ട​ർ​ ​പ​ല​ ​നി​ബ​ന്ധ​ന​ക​ളും​ ​വ​യ്‌​ക്കും.​ ​ഉ​പ്പു​ ​കു​റ​യ്‌​ക്ക​ണം.​ ​മ​ധു​രം​ ​ക​ഴി​ക്ക​രു​ത് ​എ​ന്നൊ​ക്കെ.​ ​അ​ത​നു​സ​രി​ച്ചേ​ ​ഭ​ക്ഷ​ണം​ ​കി​ട്ടു​ക​യു​ള്ളൂ.​ ​ഒ​രു​മി​ച്ചി​രു​ന്ന് ​ക​ഴി​ക്കു​ന്ന​തു​കൊ​ണ്ട്,​ ​പ​ല​ ​പാ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ക​ഴി​ച്ച് ​അ​തെ​ല്ലാം​ ​അ​ങ്ങ് ​മ​റ​ക്കും.​ ​പി​ന്നെ​ ​ഫ്ര​ണ്ട്സ് ​ആ​രു​ടെ​യെ​ങ്കി​ലും​ ​വീ​ട്ടി​ൽ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​ന​ട​ന്നാ​ൽ​ ​അ​തി​ന്റെ​ ​ഒ​രു​ ​പ​ങ്ക് ​പ​ക​ൽ​വീ​ട്ടി​ലും​ ​എ​ത്തും.​ ​ഏ​ലി​യു​ടെ​ ​മ​രു​മ​ക​ൻ​ ​ബെ​ൻ​സ് ​കാ​റ് ​വാ​ങ്ങി​ച്ച​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്കെ​ല്ലാം​ ​ബ്ലാ​ക്ക് ​ഫോ​റ​സ്റ്റി​ന്റെ​ ​കേ​ക്കാ​ണ് ​കൊ​ടു​ത്തു​വി​ട്ട​ത്.​ ​അ​ക്കാ​ര്യം​ ​മ​രു​മ​ക​ളോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​ൾ​ക്ക് ​എ​ന്തൊ​രു​ ​ദേ​ഷ്യ​മാ​യി​രു​ന്നു.​ ​നാ​ട്ടു​കാ​രു​ടെ​ ​കാ​ര്യം​ ​ഇ​വി​ടെ​ ​വ​ന്ന് ​വി​ള​മ്പ​രു​ത് ​എ​ന്ന് ​പ​റ​ഞ്ഞ് ​ദേ​ഷ്യ​പ്പെ​ട്ടു.​ ​അ​സൂ​യ...​അ​ല്ലാ​തെ​ന്ത്?​ ​ഒ​രു​ ​ദി​വ​സം​ ​ഏ​ലി​യെ​ ​പു​തി​യ​ ​കാ​റി​ൽ​ ​ക​യ​റ്റി​ ​മ​രു​മ​ക​ൻ​ ​പ​ക​ൽ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​വി​ട്ട​ ​കാ​ര്യം​ ​മ​രു​മ​ക​ളോ​ട് ​പ​റ​യാ​ത്ത​തും​ ​അ​തു​കൊ​ണ്ടാ​ണ്.

*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**
സാ​മു​വ​ൽ​ ​സാ​റി​ന് ​ആ​ ​മാ​സ​ത്തെ​ ​ക​ണ​ക്കു​ക​ൾ​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​വ​ള​രെ​ ​സം​തൃ​പ്‌​തി​ ​തോ​ന്നി.​ ​പ​ക​ൽ​വീ​ട് ​എ​ന്ന​ ​സ്ഥാ​പ​നം​ ​വ​ള​രെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​കൊ​ണ്ടു​പോ​വു​ന്നു.​ ​വി​ചാ​രി​ക്കു​ന്ന​തി​ലും​ ​അ​ധി​കം​ ​ബാ​ങ്ക് ​ബാ​ല​ൻ​സ് ​കൂ​ടു​ന്നു​ണ്ട്.​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ൾ​ ​ത​ന്റെ​ ​അ​പ്പോ​യി​ൻ​മെ​ന്റി​ന് ​വേ​ണ്ടി​ ​എ​പ്പോ​ഴും​ ​കാ​ത്തു​നി​ൽ​ക്കു​ന്നു.


അ​ഡ​ൾ​ട്ട് ​ഡ​യ​പ്പ​റി​ന്റെ​ ​ക​മ്പ​നി​ക്കാ​ർ​ ​എ​പ്പോ​ഴും​ ​ശ​ല്യ​മാ​ണ്.​ ​എ​ഴു​പ​ത് ​വ​യ​സ് ​ക​ഴി​ഞ്ഞ്​ ​അ​ല്‌​പ​മെ​ങ്കി​ലും​ ​ഷു​ഗ​ർ​ ​ഉ​ള്ള​ ​എ​ല്ലാ​വ​ർ​ക്കും​ ​ഡ​യ​പ്പ​ർ​ ​നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​യു​ന്ന​ത്.​ ​അ​തി​നു​വേ​ണ്ടി​ ​ര​ണ്ടു​ ​വീ​ൽ​ചെ​യ​റു​ക​ളാ​ണ് ​അ​വ​ർ​ ​സം​ഭാ​വ​ന​ ​ത​ന്ന​ത്.​ 70​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​സ്‌​പെ​ഷ്യ​ൽ​ ​കെ​യ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​അ​ധി​ക​ ​ഫീ​സ് ​വാ​ങ്ങു​ന്നു​ണ്ട്.​ ​അ​വ​രു​ടെ​ ​വീ​ക്കി​ലി​ ​ഹെ​ൽ​ത്ത് ​ചെ​ക്ക​പ്പി​നും​ ​അ​ധി​ക​ ​തു​ക​യാ​ണ്.​ ​ഡോ​ക്‌​ട​ർ​മാ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​വ​ന്ന് ​പ​രി​ശോ​ധി​ക്കാ​നും​ ​ത​യ്യാ​റാ​ണ്.


ഇ​പ്പോ​ൾ​ ​പ​ല​രു​ടേ​യും​ ​ആ​വ​ശ്യം​ ​നൈ​റ്റ് ​കെ​യ​ർ​ ​കൂ​ടി​ ​വേ​ണ​മെ​ന്നാ​ണ്.​ ​പ​ക​ൽ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ആ​രെ​ങ്കി​ലും​ ​രാ​ത്രി​കൂ​ടി​ ​അ​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​സ​ഹാ​യ​ത്തി​ന് ​താ​മ​സി​ക്ക​ണ​മ​ത്രേ...​ ​വീ​ട് ​അ​ട​ച്ചി​ട്ടി​ട്ട് ​മു​തി​ർ​ന്ന​വ​രെ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ൽ​ ​ആ​ക്കി​ ​എ​ന്ന​ ​പ​രാ​തി​ ​വ​ര​രു​ത​ല്ലോ...​ ​വൈ​കി​ട്ട് ​അ​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​ചെ​ന്നി​ട്ട് ​രാ​ത്രി​ ​മു​ഴു​വ​ൻ​ ​അ​വ​രോ​ടൊ​പ്പം​ ​താ​മ​സി​ക്ക​ണ​മ​ത്രേ.​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യ​പ്പോ​ഴാ​ണ് ​സ്റ്റാ​ഫി​ന് ​താ​മ​സ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​പ​രി​ചാ​ര​ക​രെ​ ​നി​യ​മി​ച്ച​ത്.​ ​ഓ​രോ​രു​ത്ത​രെ​ ​ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​താ​മ​സി​പ്പി​ച്ചു.​ ​അ​ങ്ങ​നെ​ ​ആ​ ​പ്ര​ശ്‌​ന​വും​ ​പ​രി​ഹ​രി​ച്ചു.​ ​സ്റ്റാ​ഫി​ന് ​അ​ധി​ക​ ​ശ​മ്പ​ളം​ ​കൊ​ടു​ക്കേ​ണ്ടെ​ങ്കി​ലും​ ​അ​ക്കാ​ര്യം​ ​കൂ​ടി​ച്ചേ​ർ​ത്താ​ണ് ​നൈ​റ്റ് ​കെ​യ​റി​ന്റെ​ ​ഫീ​സ് ​ഇ​ര​ട്ടി​യാ​ക്കി​യ​ത്.
ചി​ല​ർ​ക്ക് ​അ​വ​രു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​പൊ​ടി​യു​ടെ​ ​അ​ല​ർ​ജി​ ​ഉ​ള്ള​തി​നാ​ൽ​ ​എ.​സി​യു​ടെ​ ​കാ​ര്യം​ ​ചോ​ദി​ക്കു​ന്നു​ണ്ട്.​ ​ഇ​നി​ ​അ​തി​ന്റെ​ ​ചെ​ല​വ് ​എ​ങ്ങ​നെ​ വേ​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്ക​ണം.

*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**
വ​ർ​ഗീ​സ് ​അ​ച്ചാ​യ​ന്റെ​ ​മ​രി​ച്ച​ട​ക്കി​ന് ​പോ​യി​ട്ടു​വ​ന്ന​ ​ആ​ൻ​സി​ ​വ​ള​രെ​ ​സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു.​ ​വെ​ൽ​ ​അ​റേ​ഞ്ച്ഡ് ​ഫം​ഗ്ഷ​ൻ​ ​എ​ന്നാ​ണ് ​അ​വ​ൾ​ ​പ​റ​ഞ്ഞ​ത്.​ ​പ​ക​ൽ​വീ​ട്ടി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​വ​ർ​ഗീ​സി​ന് ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​ഹോ​സ്‌​പി​റ്റ​ലി​ലെ​ ​ഐ​സി​യു​വി​ൽ​ ​അ​ഡ്മി​റ്റ് ​ചെ​യ്‌​ത​തി​നു​ശേ​ഷ​മാ​ണ് ​സാ​മു​വ​ൽ​ ​സാ​ർ​ ​വീ​ട്ടു​കാ​രെ​പ്പോ​ലും​ ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ​എ​ല്ലാ​വി​ധ​ ​പ​രി​ച​ര​ണ​വും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ത​ന്നെ​യാ​യി​രു​ന്നു.​ ​മ​ക്ക​ളെ​യെ​ല്ലാം​ ​ക​ണ്ടു​കൊ​ണ്ട് ​മ​രി​ക്കാ​നു​ള്ള​ ​ഭാ​ഗ്യം​ ​അ​തു​കൊ​ണ്ട് ​വ​ർ​ഗീ​സ് ​അ​ച്ചാ​യ​ന് ​ല​ഭി​ച്ചു.​ അന്തേവാസികളുടെയെ​ല്ലാം​ ​വീ​ട്ടു​കാ​രെ​ ​വി​ളി​ച്ച് ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​വീ​ട്ടി​ൽ​ ​മ​ര​ണ​വി​വ​രം​ ​ച​ർ​ച്ച​ ചെ​യ്യ​രു​തെ​ന്നും​ ​അ​ത് ​ഡേ​ ​കെ​യ​റി​ലെ​ ​ആ​ൾ​ക്കാ​ർ​ക്ക് ​വി​ഷ​മം​ ​ഉ​ണ്ടാ​ക്കു​മെ​ന്നും​ ​പ്ര​ത്യേ​കം​ ​പ​റ​ഞ്ഞു.​ ​ചി​ല​‌​ർ​ക്ക് ​അ​ത് ​മ​നോ​വി​ഷ​മം​ ​ഉ​ണ്ടാ​ക്കി​യാ​ലോ​ ​എ​ന്ന് ​വി​ചാ​രി​ച്ചാ​ണ് ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​ത്.


പ​ള്ളി​യി​ലെ​ ​ഒ​രു​ക്ക​ങ്ങ​ളും​ ​അ​തി​നു​ശേ​ഷ​മു​ള്ള​ ​ല​ഘു​ഭ​ക്ഷ​ണ​വും​ ​എ​ല്ലാം​ ​വ​ള​രെ​ ​ന​ന്നാ​യി​ ​ഒ​രു​ ​ഇ​വ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​ഗ്രൂ​പ്പി​നേ​ക്കാ​ൾ​ ​കൃ​ത്യ​ത​യോ​ടു​കൂ​ടി​ ​സാ​മു​വ​ൽ​ ​സ​ർ​ ​എ​ല്ലാം​ ​അ​റേ​ഞ്ച് ​ചെ​യ്‌​തു.​ ​സാ​ധാ​ര​ണ​ ​ചാ​യ​യു​ടെ​ ​കൂ​ടെ​ ​ബി​സ്‌​ക​റ്റോ​ ​ഉ​ഴു​ന്നു​വ​ട​യോ​ ​ആ​ണ് ​പ​ള്ളി​യി​ലെ​ ​മ​രി​ച്ച​ട​ക്കി​ന് ​ശേ​ഷം​ ​ഉ​ണ്ടാ​കാ​റു​ള്ള​ത്.​ ​പ​ക്ഷേ​ ​ഇ​ന്ന് ​പ​ഫ്സ് ​ആ​യി​രു​ന്നു.​ ​വെ​ജും,​ ​നോ​ൺ​വെ​ജും​ ​ആ​വ​ശ്യ​ത്തി​ന്.​ ​ഇ​ത്ര​യും​ ​രു​ചി​യു​ള്ള​ ​പഫ്സ് ​ഇ​തു​വ​രെ​ ​ക​ഴി​ച്ചി​ട്ടേ​യി​ല്ല​ ​എ​ന്നു​ത​ന്നെ​ ​പ​റ​യാം.​ ​അ​തു​കൊ​ണ്ട് ​നാ​ണം​ ​ഒ​ന്നും​ ​വി​ചാ​രി​ക്കാ​തെ​ ​ര​ണ്ടെ​ണ്ണം​ ​ത​ന്നെ​ ​ക​ഴി​ച്ചു.​ ​പി​ന്നെ,​ ​വ​ർ​ഗീ​സ് ​ചേ​ട്ട​ന്റെ​ ​മ​രു​മ​ക​ൾ​ ​ഇ​ട്ടി​രു​ന്ന​ ​ബ്ലൗ​സ് ​പു​തി​യ​താ​യി​രു​ന്നു.​ ​ക​ഴു​ത്തെ​ല്ലാം​ ​ന​ന്നാ​യി​ ​ഒ​തു​ക്കി​ ​വൃ​ത്തി​യാ​യി​ ​ത​യ്ച്ചി​രി​ക്കു​ന്നു.​ ​ഇ​തി​നി​ട​യി​ൽ​ ​അ​വ​ൾ​ ​എ​വി​ടെ​ ​കൊ​ടു​ത്ത് ​ത​യ്‌​പി​ച്ച​താ​യി​രി​ക്കും​ ​അ​ത്?​ ​അ​തോ​ ​അ​തും​ ​സാ​മു​വ​ൽ​ ​സാ​റി​ന്റെ​ ​കെ​യ​റോ​ഫി​ൽ​ ​എ​മ​ർ​ജ​ൻ​സി​ ​ആ​യി​ ​ത​യ്‌​പി​ച്ച​താ​യി​രി​ക്കു​മോ​?​ ​അ​ടു​ത്ത​ത​വ​ണ​ ​ഡേ​ ​കെ​യ​റി​ൽ​ ​പോ​കു​മ്പോ​ൾ​ ​അ​തെ​ല്ലാം​ ​ഒ​ന്ന് ​തി​ര​ക്കി​വ​യ്‌​ക്ക​ണം.​ ​അ​ത്യാ​വ​ശ്യം​ ​ആ​രു​ടെ​ ​കു​ടും​ബ​ത്തി​ലും​ ​ഉ​ണ്ടാ​കാ​മ​ല്ലോ...​പ​രി​ച​യ​മു​ള്ള​ ​ഒ​രു​ ​വി​ശ്വ​സ്‌​ത​ൻ​ ​നോ​ക്കി​ ​ന​ട​ത്താ​നു​ള്ള​ത് ​വ​ലി​യ​ ​ഒ​രു​ ​കാ​ര്യ​മ​ല്ലേ..​ ​അ​വി​ടെ​ ​പ​ണം​ ​എ​ത്ര​യെ​ന്ന് ​നോ​ക്കി​യി​ട്ട് ​എ​ന്ത് ​കാ​ര്യം​?​ ​സ​മൂ​ഹ​ത്തി​ൽ​ ​അ​ന്ത​സോ​ടെ​ ​ജീ​വി​ക്ക​ണ​മെ​ങ്കി​ൽ​ ​ഇ​ങ്ങ​നെ​യു​ള്ള​ ​ആ​ളു​ക​ളെ​ ​എ​പ്പോ​ഴും​ ​പ​രി​ച​യ​ത്തി​ൽ​ ​നി​റു​ത്ത​ണം.


ഭ​ർ​ത്താ​വ് ​ രാ​ത്രി​യി​ൽ​ ​പു​റ​ത്തി​റ​ങ്ങി​ ​ര​ഹ​സ്യ​മാ​യി​ ​ആ​രോ​ടോ​ ​സം​സാ​രി​ക്കു​ന്ന​തു​ ​ക​ണ്ട​പ്പോ​ൾ​ ​ആ​ൻ​സി​ക്ക് ​സം​ശ​യം​ ​തോ​ന്നി.​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഓ​ഫീ​സി​ലെ​ ​ഹ​രി​യു​ടെ​ ​ഫോ​ൺ​ ​ആ​ണെ​ന്ന് ​പ​റ​ഞ്ഞു.​ ​രാ​ത്രി​യി​ൽ​ ​ബെ​ഡ് ​റൂ​മി​ൽ​ ​വ​ച്ചാ​ണ് ​ഹ​രി​ ​വി​ളി​ച്ച​ ​കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​മ​മ്മ​ ​കേ​ൾ​ക്കാ​തി​രി​ക്കാ​നാ​ണ​ത്രേ​ ​പു​റ​ത്തു​പോ​യി​ ​നി​ന്ന് ​സം​സാ​രി​ച്ച​ത്.​ ​ഹ​രി​യും​ ​ഭാ​ര്യ​യും​ ​ജോ​ലി​ക്കു​പോ​യാ​ൽ​ ​പി​ന്നെ​ ​അ​വ​രു​ടെ​ ​അ​മ്മ​ ​വീ​ട്ടി​ൽ​ ​ഒ​റ്റ​യ്‌​ക്കാ​ണ​ത്രേ...​ ​അ​വ​രു​ടെ​ ​കു​ട്ടി​ക​ൾ​ ​ചെ​റു​താ​യി​രു​ന്ന​പ്പോ​ൾ​ ​വീ​ട്ടി​ൽ​ ​ജോ​ലി​ക്കാ​യി​ ​ഒ​രു​ ​സ്ത്രീ​യെ​ ​നി​റു​ത്തി​യി​രു​ന്നു.​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ളി​ൽ​ ​പോ​യി​ത്തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​ത് ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​ ​ഒ​രു​വി​ധം​ ​വീ​ട്ടു​ജോ​ലി​ക​ൾ​ ​അ​വ​ർ​ ​ത​ന്നെ​ ​ചെ​യ്യും.​ ​പി​ന്നെ​ ​വീ​ട്ടുജോ​ലി​ക്ക് ​ഇ​പ്പോ​ൾ​ ​അ​വ​ർ​ ​ചോ​ദി​ക്കു​ന്ന​ ​തു​ക​ ​കൊ​ടു​ക്ക​ണം.​ ​അ​തു​കൊ​ണ്ടാ​ണ് ​വേ​ല​ക്കാ​ർ​ ​വേ​ണ്ട​ ​എ​ന്നു​റ​ച്ച​ത്.​ ​അ​വ​രു​ടെ​ ​അ​മ്മ​ ​വീ​ട്ടി​ൽ​ ​ത​നി​ച്ച് ​ഇ​രു​ന്നോ​ളു​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ​ ​അ​മ്മ​ ​ഗേ​റ്റി​ന​ടു​ത്ത് ​ചെ​ന്നു​നി​ന്ന് ​വ​ഴി​യി​ൽ​ ​പോ​കു​ന്ന​വ​രോ​ടെ​ല്ലാം​ ​സം​സാ​രി​ക്കാ​റു​ണ്ട​ത്രേ...​ ​വീ​ട്ടി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ന്നും​ ​മ​റ്റു​ള്ള​വ​‌​ർ​ ​അ​റി​യു​ന്ന​തോ​ ​നാ​ട്ടു​കാ​ർ​ ​ആ​രെ​ങ്കി​ലു​മൊ​ക്കെ​ ​വീ​ട്ടി​ൽ​ ​വ​രു​ന്ന​തോ​ ​ഹ​രി​യു​ടെ​ ​ഭാ​ര്യ​യ്‌​ക്ക് ​ഇ​ഷ്‌​ട​മ​ല്ല​ത്രേ...​ ​വെ​റു​തെ​ ​ടി.​വി​യും​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ലും​ ​എ​ന്തെ​ങ്കി​ലും​ ​സാ​ഹ​ച​ര്യം​ ​ഒ​ത്തു​കി​ട്ടി​യാ​ൽ​ ​നാ​ട്ടി​ലെ​ ​വി​ശേ​ഷം​ ​തി​ര​ക്കി​യി​റ​ങ്ങും.​ ​ജ​നി​ച്ചു​വ​ള​ർ​ന്ന​ ​നാ​ട് ​ആ​ണെ​ന്ന് ​വി​ചാ​രി​ച്ചാ​ണ് ​ഈ​ ​അ​മി​ത​ ​ധൈ​ര്യം.​ ​പ​ക്ഷേ​ ​ഇ​പ്പോ​ഴ​ത്തെ​ ​കാ​ര്യം​ ​അ​ങ്ങ​നെ​യാ​ണോ...​ ​പ​രി​ച​യ​ക്കാ​രേ​ക്കാ​ൾ​ ​ഏ​റെ​ ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര​ല്ലേ​ ​നാ​ട്ടി​ൽ.​ ​പ്രാ​യ​വും​ ​ചെ​റു​പ്പം.​ ​ഇ​ക്കാ​ല​ത്ത് ​ആ​രെ​യും​ ​വി​ശ്വ​സി​ക്കാ​ൻ​ ​പ​റ്റു​ക​യി​ല്ല​ല്ലോ​?​ ​അ​ങ്ങ​നെ​ ​ഒ​രു​ ​പോം​വ​ഴി​ ​തേ​ടി​യ​പ്പോ​ഴാ​ണ് ​പ​ക​ൽ​വീ​ടി​നെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞ​ത്.​ ​അ​വി​ടെ​ 60​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രെ​ ​മാ​ത്ര​മേ​ ​ചേ​ർ​ക്കു​ക​യു​ള്ളൂ​ ​എ​ന്ന​തി​നാ​ൽ​ ​നേ​രാ​യ​ ​വ​ഴി​യി​ലൂ​ടെ​ ​അ​വി​ടെ​ ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​സാ​മു​വ​ൽ​ ​സാ​റി​ന്റെ​ ​ആ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ഒ​രു​ ​സീ​റ്റി​നു​വേ​ണ്ടി​ ​ഒ​ന്ന് ​ ശു​പാ​ർ​ശ​ ​ചെ​യ്യാ​മോ​ ​ എ​ന്ന് ​ചോ​ദി​ച്ചാ​ണ് ​ഹ​രി​ ​ഫോ​ൺ​ ​ചെ​യ്‌​ത​ത്.​ ​ന​മ്മ​ൾ​ക്ക് ​സാ​മു​വ​ൽ​ ​സാ​റു​മാ​യി​ട്ട് ​മൂ​ന്നു​നാ​ല് ​കൊ​ല്ല​ത്തെ​ ​അ​ടു​പ്പം​ ​ഉ​ണ്ട​ല്ലേ...
എ​ന്തി​നും​ ​ഉ​ട​ന​ടി​ ​ഉ​ത്ത​രം​ ​പ​റ​യാ​റു​ള്ള​ ​ആ​ൻ​സി​ ​നി​ശ​ബ്‌​ദ​യാ​യി​രു​ന്നു.​ ​അ​ക​ത്തെ​ ​മു​റി​യി​ൽ​ ​മൂ​ത്ത​ ​കു​ട്ടി​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​ജോ​ലി​ക്കു​വേ​ണ്ടി​യു​ള്ള​ ​പ​ഠ​ന​ത്തി​ന് ​മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്.​ ​ഇ​ള​യ​വ​ൾ​ ​ര​ണ്ടു​കൊ​ല്ല​ത്തി​നു​ള്ളി​ൽ​ ​കോ​ളേ​ജ് ​ഹോ​സ്റ്റ​ലി​ലേ​ക്ക് ​മാ​റും.​ ​ത​നി​ക്ക് ​അ​ഞ്ചു​കൊ​ല്ലം​ ​കൂ​ടി​ ​മാ​ത്ര​മേ​ ​ജോ​ലി​യു​ള്ളൂ.​ ​വി​ര​മി​ക്കു​ന്ന​തി​നു​മു​മ്പ് ​മ​ക്ക​ളു​ടെ​ ​ക​ല്യാ​ണം​ ​ന​ട​ത്ത​ണം.​ ​പി​ന്നെ​ ​അ​വ​ർ ​അ​വ​രു​ടെ​ ​കു​ട്ടി​ക​ൾ. ആ​ൻ​സി​യു​ടെ​ ​പേ​ടി​യോ​ടെ​യു​ള്ള​ ​ഒ​രു​ ​ചോ​ദ്യ​മാ​ണ് ​എ​ന്നെ​ ​ചി​ന്ത​യി​ൽ​ ​നി​ന്നു​ണ​ർ​ത്തി​യ​ത്.


'​'​സാ​മു​വ​ൽ​ ​സാ​ർ​ ​‌​ഡേ​ ​കെ​യ​റി​ലെ​ ​അ​ഡ്മി​ഷ​ന്റെ​ ​പ്രാ​യം​ ​കു​റ​യ്‌​ക്കു​മോ. ആ​ൾ​ക്കാ​ർ​ ​നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ​?​""
'​'​ഭാ​വി​യി​ൽ​ ​ന​മ്മു​ടെ​ ​മ​ക്ക​ളും ​ന​മ്മ​ളെ....​"​"​ ​ചോ​ദ്യം​ ​ചോ​ദി​ച്ച​ ​ആ​ൻ​സി​യു​ടെ​ ​മു​ഖ​ത്തെ​ ​വി​ഷ​മം​ ​കാ​ണാ​നാ​കാ​തെ​ ​ഞാ​ൻ​ ​ക​ട്ടി​ലി​ന് ​ഒ​രു​വ​ശ​ത്തേ​ക്ക് ​ച​രി​ഞ്ഞു​കി​ട​ന്നു.​ ​ഒ​രു​ ​ദീ​ർ​ഘ​നി​ശ്വാ​സ​ത്തോ​ടെ​ ​ആ​ൻ​സി​ ​മ​റു​വ​ശ​ത്തേ​ക്കും​ ​ച​രി​ഞ്ഞു​ ​കി​ട​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , LITERATURE, STORY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.