SignIn
Kerala Kaumudi Online
Friday, 29 May 2020 6.30 AM IST

രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കൾ രംഗത്ത്

rahul-gandhi-

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുൽ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡൽഹിയിൽ പാർട്ടിക്കേറ്റ കനത്ത പപരാജയത്തിന് പിന്നാലെയാണ് നേതാക്കൾ ആവശ്യവുമായി രംഗത്ത് വന്നത്

സോണിയ ഗാന്ധിയുടെ അനാരോഗ്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുൻനിര നേതാക്കൾ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ദീക്ഷിതാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി നടപടി എടുക്കണമെന്ന് ശശി തരൂർ എം.പിയും ആവശ്യപ്പെട്ടു.

രാഹുൽ അദ്ധ്യക്ഷ പദത്തിലെത്തുകയാണെങ്കിൽ പൂർണ പുനഃസംഘടന ഉണ്ടാകും. പ്ലീനറി സമ്മേളനം ഏപ്രിൽ രണ്ടാം വാരത്തിൽ ഉണ്ടായേക്കും. എന്നാൽ പ്രസിഡന്റായി രാഹുൽ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഏകഭിപ്രായത്തിലെത്തിയിട്ടില്ല. അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിൽ സോണിയ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, AICC, SONIA GANDHI, AICC PRSIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.