SignIn
Kerala Kaumudi Online
Monday, 30 March 2020 1.18 PM IST

അമ്മയും അന്യപുരുഷനും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ: അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

illicit-affair

ഹൈദരാബാദ്: രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയ ഒമ്പതുവയസുകാരനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച് കൊന്നു. ഇവരും 60 വയസുകാരനായ ഒരാളും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് പറഞ്ഞതിനായിരുന്നു അമ്മ സ്വന്തം മകനെ കൊല ചെയ്തത് .തെലങ്കാന നൽഗോണ്ടയിലെ ബുദ്ദറാം എന്ന് പേരുള്ള ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

60 വയസുകാരനുമായുള്ള ബന്ധം ഇവരുടെ ഭർത്താവിന് നേരത്തെതന്നെ അറിയാമായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കണമെന്നും ഭർത്താവ് ഇവരോട് പറഞ്ഞിരുന്നു, എന്നാൽ ഭർത്താവിന്റെ വാക്കുകൾ അവഗണിച്ചുകൊണ്ട് ഭാര്യ ഈ ബന്ധം തുടർന്നുകൊണ്ടു പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചസമയത്ത് ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ 60 വയസുകാരനെയും സ്ത്രീയെയും മകൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു.

കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഒമ്പതുവയസുകാരൻ ഉറക്കം വിട്ടെഴുന്നേറ്റ് വന്നപ്പോഴാണ് സ്വന്തം അമ്മയുമായി മറ്റൊരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടത്. ഇതോടെ മകൻ ഒച്ച വയ്ക്കുകയും താൻ ഇക്കാര്യം അച്ഛനോട് പറയുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതയായ അമ്മ മകനെ തുണി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മകന്റെ ശ്വാസം നിലച്ചപ്പോൾ ഇവർ അയൽക്കാരെയെല്ലാം വിളിച്ചുകൂട്ടി, മകന് എന്തോ സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുകയായിരുന്നു. മകന് എന്തോ അസുഖമുണ്ടെനും ഇവർ വിളിച്ചുപറഞ്ഞിരുന്നു. മകന്റെ മരണം അറിഞ്ഞ് അവിടേക്കെത്തിയെ അച്ഛൻ തന്റെ ഭാര്യയെ തന്നെയാണ് ആദ്യം സംശയിച്ചത്.

ശേഷം പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിലെ കാമുകന്റെ പങ്കിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും ഇയാൾക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് നിഗമനമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ILLICIT AFFAIR, INDIA, HYDERBAD, TELANGANA, MURDER CASE, ADULTERY, HUSBAND AND WIFE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.