SignIn
Kerala Kaumudi Online
Monday, 06 April 2020 9.20 PM IST

അത് കണ്ട് എന്റെ സുഹൃത്തുക്കളുടെ വിളി വന്നപ്പോഴാണ് ചുറ്റും നടക്കുന്നത് ഞാനും അറിഞ്ഞത് : ഒടുവിൽ പ്രതികരണവുമായി വീണയുടെ ഭർത്താവ്

veena-nair-family

ബിഗ്‌ബോസ് സീസൺ 2 ലെ മത്സരാർത്ഥിയായ വീണ നായർ പരിപാടിയുമായി ബന്ധപ്പെട്ട് നേരിടുന്ന സൈബർ ആക്രമണത്തെക്കുറിച്ച് ഭർത്താവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വയസായ കുഞ്ഞിനെപോലും ചിലർ അസഭ്യം പറയുന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു.

ഒരു മത്സരത്തിലൂടെ മാത്രം ഒരാളെ വിലയിരുത്തരുതേ എന്നും വീണയുടെ കണ്ണേട്ടൻ കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം നേരിട്ട് കണ്ടില്ലെങ്കിലും ആദ്യ ദിവസം മുതൽ ഇന്ന് വരെ കട്ടക്ക് കൂടെ നിന്നവരോട് കുറിപ്പിലൂടെ അദ്ദേഹം നന്ദി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എല്ലാവർക്കും നമസ്ക്കാരം....

ആദ്യമേ പറയട്ടെ, ഈ പേജിന്റെ അഡ്മിനിൽ ഒരാളാണ് എഴുതുന്നത്. അഡ്മിനിൽ ഉപരി വീണയുടെ ഭർത്താവാണ് ഞാൻ. ബിഗ് ബോസ്സ് ഭാഷയിൽ പറഞ്ഞാൽ വീണയുടെ 'കണ്ണേട്ടൻ'. ആത്മാർത്ഥമായും, സ്നേഹത്തോടെയും, പരിഹാസത്തോടെയും പിന്നെ ഇങ്ങനൊന്നും അല്ലാതെ വള്ളിയും പുള്ളിയും കുനിപ്പും ഇട്ട് ആ പേരെന്നെ ഒരുപാട് ആൾക്കാർ വിളിച്ചു. ചിലത് സ്വീകരിച്ചു ചിലത് നിരസിച്ചു.
കൂടുതലായി വിളി വന്നത് 2 ആഴ്ച്ച മുന്നേ ആയിരുന്നു. ഒരു വ്യാഴാഴ്ച. ഈ പേജിലെ രണ്ടു vote അഭ്യർത്ഥന പോസ്റ്റുകളിലെ കമന്റുകൾ കണ്ട് എന്റെ സുഹൃത്തുക്കളുടെ വിളി വന്നപ്പോഴാണ് ന്റെ പൊന്ന് സാറെ ചുറ്റും നടക്കുന്നത് ഞാനും അറിഞ്ഞത്. അപ്പൊ തന്നെ പോസ്റ്റും delete ചെയ്ത് ഞാനും ഈ പേജിന്റെ അഡ്മിൻ ആകാൻ തീരുമാനിച്ചു. ഇതുവരെ വീണയുടെ പ്രൊഫഷണൽ കാര്യങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല.

ഇതിപ്പോ അവൾക്ക് മാനസികമായ സപ്പോർട്ട് വേണം എന്ന്‌ മനസ്സായിലായപ്പോൾ, BIGG BOSS വീട്ടിൽ നിന്ന് തിരികെ ഞങ്ങളുടെ കുഞ്ഞു ജീവിതത്തിലേക്ക് വരേണ്ട പെണ്ണാണ് അവൾ എന്ന ഉത്തമ ബോധ്യത്തോടെ, ഈ പേജിൽ വരുന്ന മെസ്സേജുകൾക്കു ( ചിലതിന് ) മറുപടി നൽകി തുടങ്ങി. ആ മെസ്സേജുകളിൽ വീണക്ക് മാത്രമല്ല അസഭ്യവർഷം. എന്റെ കുടുംബത്തിനും. എന്തിനു 3 വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിന് വരെ മെസേജ് (അല്പം മനോവിഷമം ഉണ്ടായത് അവിടെ മാത്രമാണ്). അങ്ങനെ ഈ പേജിന്റെ inbox നിറഞ്ഞു. സാവധാനം പലരുടെയും അമർഷം കെട്ടടങ്ങി. ചിലർ സഹതപിച്ചു. വെല്ലുവിളികൾ അവസാനിച്ചു.
ദാ... ഇന്ന് 50 ദിവസം തികഞ്ഞു. ആദ്യ ദിവസങ്ങളിലെ വീണയുടെ കരച്ചിൽ കണ്ടു ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്‌. പിന്നെ കരഞ്ഞപ്പോൾ, ഡീ എന്ത് വന്നാലും നീ കരയരുതേ എന്ന്‌ ആത്മഗതം. ഇപ്പോൾ കളികൾ അവളും മനസ്സിലാക്കുന്നു എന്ന് എല്ലാരേം പോലെ എന്റെയും മനസ്സ് പറയുന്നു. തുടർന്നും അങ്ങനെ ആവട്ടെ. ഈ 50 ദിവസം പിന്നിട്ടത് നിങ്ങളുടെ ഓരോരുത്തരുടേം വിലയിരുത്തൽ/സ്നേഹം കാരണം ആണ്. ദിവസേന അയക്കുന്ന വോട്ട്, അത് ഒന്നായാലും 50 ആയാലും നിങ്ങൾ മനസ്സറിഞ്ഞു നൽകിയതാണ്.

ഈ സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി ❤️. തുടർന്നും നിങ്ങളുടെ മനസ്സിൽ ഈ game ലൂടെ അവൾക്കു സ്ഥാനം ഉണ്ടെങ്കിൽ vote ചെയ്യാൻ മറക്കരുതേ. ഒപ്പം വീണയുടെ കൂടെയുള്ള മറ്റു മത്സരാർത്ഥികൾക്ക് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. 🙌✌️😍
പിന്നെ ഒരു മത്സരത്തിലൂടെ മാത്രം ഒരാളെ വിലയിരുത്തരുതേ എന്ന് അപേക്ഷ 🙏. അതുപോലെ ഒരു ലാഭേച്ഛയും കൂടാതെ ആദ്യ ദിവസം മുതൽ ഇന്ന് വരെ കട്ടക്ക് കൂടെ നിന്ന കുറച്ചു പേരുണ്ട്, ഇതുവരെ നേരിൽ കണ്ടിട്ട് പോലും ഇല്ലാത്തവർ. വീണ തിരിച്ചു വരുന്ന ദിവസം ആ പേരുകൾ വെളിപ്പെടുത്തും.

ഒരായിരം നന്ദി 🙏😍❤️

എന്ന്‌,
വീണയുടെ 'കണ്ണേട്ടൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VEENA NAIR, VEENA NAIR HUSBAND, FACEBOOK POST, BIGBOSS, VEENA NAIR FAMILY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.