SignIn
Kerala Kaumudi Online
Thursday, 09 April 2020 3.40 AM IST

ഗർഭം ധരിപ്പിക്കാം, നിധി കണ്ടെത്തിത്തരാം: 'ഓഫറു'മായി ആൾദൈവം, യുവതിയെയും പ്രായപൂർത്തിയാകാത്ത സഹോദരിമാരെയും പീഡിപ്പിച്ചു

abuse

പൂനെ: വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി തരാമെന്നും ഗർഭം ധരിക്കാൻ പ്രത്യേക പൂജകൾ നടത്താമെന്നും പറഞ്ഞുകൊണ്ട് യുവതിയെയും പ്രായപൂർത്തിയാകാത്ത സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ച ആൾദൈവത്തെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ പൂനെയിൽ 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത്. കഴിഞ്ഞ തികളാഴ്ചയോടെ യുവതി നൽകിയ പരാതിയിലാണ് 32കാരനായ സോംനാഥ് ചവാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പീഡിപ്പിച്ച നാല് പെൺകുട്ടികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വീട്ടിലുള്ള പെൺകുട്ടികൾ ഗർഭം ധരിക്കാതിരിക്കാനായി കുടുംബത്തിനെതിരെ ഒരാൾ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും അത് പരിഹരിക്കാൻ താൻ ചില പ്രത്യേക പൂജകൾ ചെയ്യാം എന്നും മറ്റും പറഞ്ഞ് കുടുംബത്തെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇയാൾ വീട്ടിൽ കയറിക്കൂടുന്നത്. വീട്ടിലെ ഒരു സഹോദരിയുടെ ജീവൻ അപകടത്തിൽ ആണെന്ന് പറഞ്ഞുകൊണ്ട് ജീവൻ രക്ഷിക്കാനും വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനും താൻ പൂജകൾ നടത്താമെന്നും ഇയാൾ പറഞ്ഞിരുന്നു.

ഇതിനായി വീട്ടിലെ യുവതിയോട് ഇയാൾ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ പെൺകുട്ടികൾ പല സമയങ്ങളിലായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. പീഡനത്തിലെ ഇരയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന തരത്തിൽ ഇയാൾ വ്യാജരേഖ ഉണ്ടാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദ നിരോധന നിയമം, പോക്സോ, നരബലിക്കെതിരെയുള്ള നിയമം, എന്നീ വകുപ്പുകൾ ചേർത്തുകൊണ്ട് നിരവധി കുറ്റങ്ങളാണ് പൊലീസ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SEXUAL ABUSE, ABUSE, PUNE, MAHARASHTRA, GODMAN, SUPERSTITION, POCSO CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.