SignIn
Kerala Kaumudi Online
Monday, 06 April 2020 8.57 PM IST

"ഡൽഹിയിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല,​ രണ്ടാം ഷഹീൻബാഗ് ഉണ്ടാവില്ല": വീണ്ടും വിവാദ പരാമർശവുമായി കപിൽ മിശ്ര

kapil-mishra

ന്യൂഡൽഹി: വിവാദ പരാമർശവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് കപിൽ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു. ജാഫറാബാദ്​ ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീൻബാഗ്​ ഉണ്ടാവി​ല്ലെന്ന്​ കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചു. ചൊവ്വാഴ്​ച നടത്തിയ പ്രസ്​താവനയിൽ ഖേദിക്കുന്നില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു.

ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു. പരാമർശത്തിനെതിരെ ഗൗതം ഗംഭീർ എം.പി അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു. തുടർന്ന് സമാധാനാഹ്വാനവുമായി മിശ്ര രംഗത്തെത്തി. ഇതിനു ശേഷമാണ് തന്റെ വിവാദ പരാമർശങ്ങളെ മിശ്ര ന്യായീകരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്.

വിദ്വേഷ പരാമർശം നടത്തിയ ക​പി​ൽ മി​​​ശ്രക്കെതിരെ ജാമിയ കോർഡിനേഷൻ കമ്മിറ്റി പരാതി നൽകിയിരുന്നു. അതേസമയം,​ ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 50 പൊലീസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, KAPIL MISHRA, VIDEO, DELHI CLASHES
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.