SignIn
Kerala Kaumudi Online
Tuesday, 31 March 2020 10.16 PM IST

എം.ജി. അറിയിപ്പുകൾ

mg-university
MG university

പരീക്ഷ പുനഃക്രമീകരിച്ചു

ഫെബ്രുവരി 28ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ) പരീക്ഷ മാർച്ച് മൂന്നിന് നടക്കും. ഫെബ്രുവരി 28, മാർച്ച് രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എച്ച്.എം. ആൻഡ് എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം മാർച്ച് മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

പരീക്ഷ തീയതി

തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ ഒന്നാം വർഷ തിയറി (പാർട്ട് 2) പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും.

അവസാന വർഷ തിയറി (പാർട്ട് 2 പെയിന്റിംഗ്, സ്‌കൾപ്ചർ) പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും.

അവസാന വർഷ തിയറി (പാർട്ട് 2 അപ്ലൈഡ് ആർട്ട്) പരീക്ഷകൾ മാർച്ച് 19ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലിനും അപേക്ഷിക്കാം.

അപേക്ഷ തീയതി

അഞ്ചും ആറും സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചുവരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി അടയ്ക്കണം. 30 രൂപ ആപ്ലിക്കേഷൻ ഫീസും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമേ അടയ്ക്കണം. ബി.എ. വിദ്യാർത്ഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ വിഭാഗം), ബി.കോം. വിദ്യാർത്ഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ വിഭാഗം) നുമാണ് അപേക്ഷ നൽകേണ്ടത്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 11 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 12 വരെ അപേക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.