SignIn
Kerala Kaumudi Online
Monday, 18 November 2019 2.53 PM IST

ജപ്പാനും കേരളവും സഹകരണം ശക്തിപ്പെടുത്തും

തിരുവനന്തപുരം:വിവിധ മേഖലകളിൽ പരസ്‌പര സഹകരണം ശക്തിപ്പെടുത്താനായി മുഖ്യമന്ത്രി പിണറായി വിജയനും ജാപ്പനീസ് അംബാസഡർ കെൻജി ഹിരാമസുവും ചർച്ച നടത്തി. വിദ്യാഭ്യാസം, നൈപുണ്യവികസനം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് സഹകരണമുണ്ടാകുക. ജപ്പാൻ കമ്പനികൾക്ക് ഭാഷാപഠനകേന്ദ്രവും നൈപുണ്യവികസന കേന്ദ്രവും സ്ഥാപിക്കാൻ ടെക്നോപാർക്കിൽ സ്ഥലം അനുവദിക്കും. മട്ടന്നൂർ നഗരസഭയിലേത് പോലെ, ഖര-മാലിന്യ സംസ്‌കരണത്തിന് ജാപ്പനീസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും.

ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കാനും സഹായം തേടും. പാലക്കാട്ടെ കിൻഫ്രാ മെഗാ ഫുഡ്പാർക്കിൽ സംയുക്തസംരംഭങ്ങൾ ആവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കാൻ താത്പര്യമുണ്ടെന്ന് അംബാസഡർ പറഞ്ഞു.

റബർ അധിഷ്‌ഠിത വ്യവസായങ്ങൾ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിർദ്ദേശം ജപ്പാൻ പരിശോധിക്കും. ജാപ്പനീസ് സംരംഭകരെ പങ്കെടുപ്പിച്ച് കൊച്ചിയിൽ സെമിനാർ സംഘടിപ്പിക്കും. ജപ്പാനുമായുള്ള സഹകരണം സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സെല്ലും രൂപീകരിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAPAN, KERALA, IT, KERALA TOURISM
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.