കൊടുങ്ങല്ലൂർ: സി.എ.എക്കെതിരെ ഡൽഹിയിൽ പ്രസംഗിച്ചാൽ പാകിസ്ഥാനിയും കേരളത്തിൽ സംസാരിച്ചാൽ ജമാ അത്തെ ഇസ്ലാമിയോ എസ്.ഡി.പി.ഐക്കാരനോ ആക്കുമെന്നും ഈ രണ്ടു സ്വരങ്ങളും ഒന്നാണെന്നും മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റി പുതിയകാവിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറയുന്നതുപോലെ ഡൽഹിയിൽ നടന്നത് കലാപമല്ല മറിച്ച് വംശഹത്യയാണ്. നീതിന്യായ വ്യവസ്ഥ നോക്കുക്കുത്തിയാകുന്നത് രാജ്യത്തിന് നാണക്കേടാണ്.